Latest news

വീടിന്റെ വിസ്തൃതി ആളെണ്ണം നോക്കിമതി; അധികമായാൽ പാറനികുതി നൽകണം

തിരുവനന്തപുരം: പ്രകൃതിവിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായി കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്തൃതി നിയന്ത്രിക്കണമെന്ന് ശുപാർശ. അനുവദനീയമായ പരിധിയിൽ കൂടുതലുള്ള വീടുകൾ നിർമിക്കുന്നവരിൽനിന്ന്‌ പാറവിലയോടൊപ്പം അധികനികുതി ഈടാക്കണം. പാറക്വാറിനടത്തിപ്പിന് വ്യക്തികൾക്ക് ലൈസൻസ് നൽകുന്നതിനുപകരം പൊതു ഉടമസ്ഥതയിലോ സർക്കാർനിയന്ത്രണത്തിലോ കൊണ്ടുവരണം. ഖനനത്തിന് സാമൂഹികനിയന്ത്രണം വേണമെന്നും മുല്ലക്കര രത്നാകരൻ അധ്യക്ഷനായ പരിസ്ഥിതിസമിതി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സുപ്രീംകോടതിവിധിയെത്തുടർന്ന് പട്ടയഭൂമിയിലെ ഖനനപ്രവർത്തനങ്ങൾക്ക്...

മതത്തിന്‍റെ പേരില്‍ വോട്ട് ചോദിച്ച സ്ഥാനാര്‍ത്ഥിയുടെ ബന്ധുവിനേക്കൊണ്ട് മാപ്പ് പറയിച്ച് നാട്ടുകാര്‍ (വീഡിയോ)

കരുവാരക്കുണ്ട്: മതത്തിന്‍റെ പേരില്‍ വോട്ട് ചോദിച്ച ആളെ കൊണ്ട് മാപ്പ് പറയിപ്പിച്ച് നാട്ടുകാര്‍. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം. കരുവാരക്കുണ്ട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ മത്സരിക്കുന്ന സിപിഐഎം സ്ഥാനാര്‍ത്ഥി അറുമുഖനെതിരെയാണ് വര്‍ഗീയ പ്രചാരണം നടന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം. വര്‍ഗീയത പറഞ്ഞല്ല രാഷ്ട്രീയം പറഞ്ഞാണ് വോട്ട് തേടേണ്ടതെന്നും നാട്ടുകാര്‍ ക്ഷുഭിതരായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നു.  സിപിഎം...

തുടർച്ചയായി ഒമ്പാതാം ദിവസവും ഇന്ധനവില കുതിക്കുന്നു; ബിഹാർ തിരഞ്ഞെടുപ്പിൽ നിർത്തിവെച്ച വിലവർധനവാണ് പുനരാരംഭിച്ചത്

ഇന്ത്യയിൽ തുടർച്ചയായി ഒമ്പതാം ദിവസവും ഇന്ധനവിലയിൽ വർധന. പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയുടെയും വർദ്ധനായാണ് ഇന്ന് ഇന്ധനവിലയിൽ ഉണ്ടായത്. തുടർച്ചയായ വിലവർദ്ധനക്കിടെ ബിഹാർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ദിവസേനയുള്ള ഇന്ധനവിലയിലെ വർദ്ധന താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വില വർദ്ധന പുനരാരംഭിക്കുകയായിരുന്നു. കൊച്ചിയിൽ കൊച്ചിയിൽ പെട്രോളിന് 82.23 രൂപയും ഡീസലിന് 76.03 രൂപയുമാണ്...

മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി മോർച്ചറിയിൽ വെച്ച യുവാവ് മൂന്ന് മണിക്കൂറിനു ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നു

മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി മോർച്ചറിയിൽ പ്രവേശിപ്പിച്ച യുവാവ് മണിക്കൂറുകൾക്ക് ശേഷം എല്ലാവരെയും അത്ഭുതപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ വന്നു. കെനിയയിലാണ് സംഭവം. 32 കാരനായ പീറ്റർ കിഗന്‍ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാരുടെ പരിശോധനക്ക് ശേഷം ഇയാൾ മരിച്ചതായി വീട്ടുകാരോട് പറഞ്ഞു. ശേഷം മോർച്ചറിയിലേക്ക് മാറ്റിയതോടെ ആശുപത്രിയിലെ ജീവനക്കാർ പോസ്റ്റുമോർട്ടത്തിനുള്ള മറ്റ്...

ബന്തിയോട് അട്ക്കയിലെ വെടിവെപ്പ് : പരാതിക്കാരനെ പോലിസ് കള്ളക്കേസിൽ കുടുക്കിയെന്ന് ഭാര്യയും ഉമ്മയും

കുമ്പള: ദിവസങ്ങൾക്കു മുമ്പ് ബന്തിയോട് അട്ക്കയിൽ ഉണ്ടായ വെടിവെപ്പ് കേസിൽ പരാതിക്കാരനെ പോലിസ് പിടിച്ചുകൊണ്ട് പോയത്  നീതികരിക്കാനാവില്ലെന്നു ഭാര്യയും, ഉമ്മയും വർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ മാസം 31നു ആണ് ബന്തിയോട് അട്ക്കയിൽ വെച്ചു ഇരു സംഘങ്ങൾ തമ്മിൽ വെടിവെപ്പ് ഉണ്ടായത്. ഈ കേസിലെ പരാതിക്കാരനായ  ബാച്ചു എന്ന് വിളിക്കുന്ന ബാത്തിഷയെ ആണ്  ഇന്ന് കുമ്പള...

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ടു ചെയ്യാം; തപാല്‍ വോട്ടിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാം.വോട്ടെടുപ്പിന് 10 ദിവസം മുന്‍പ് ആരോഗ്യ വകുപ്പിന്റെ പട്ടികയിലുള്ളവര്‍ക്കും വോട്ടെടുപ്പിന് തലേദിവസം 3 മണി വരെ പോസിറ്റീവാകുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യാമെന്നാണ് മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുള്ളത്. ഈ പട്ടികയില്‍ പേര് വന്നാല്‍ രോഗം മാറിയാലും തപാല്‍ വോട്ട് തന്നെയായിരിക്കും....

ഒരു കുടുംബത്തില്‍ നിന്ന് നാല് സ്ഥാനാര്‍ത്ഥികള്‍; മൂന്നുപേര്‍ ബിജെപി ടിക്കറ്റില്‍, ഒരാള്‍ എല്‍ഡിഎഫിലും, പോരാട്ടം കനക്കും

വയനാട്: വയനാട്ടിലെ ഒരു കുടുംബത്തില്‍ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകുന്നത് നാല് പേര്‍. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് തെരഞ്ഞെടുപ്പിലാണ് നാല് പേര്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. അമ്മയും മകളും ഉള്‍പ്പടെയാണ് മത്സര രംഗത്തുള്ളത്. എടത്തന കോളനിയില്‍ നിന്നുള്ളവരാണ് നാല് പേരും. തവിഞ്ഞാല്‍ വാളാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മൂവരും രാവിലെ വോട്ട് തേടി ഒന്നിച്ചിറങ്ങും. എടത്തന കുറിച്യ തറവാട്ടിലെ...

അബൂദബിയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച്​ കണ്ണൂർ സ്വദേശികളായ യുവാക്കൾ മരിച്ചു

അബൂദബിയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച്​ യുവാക്കൾ മരിച്ചു അയൽവാസികളും സുഹൃത്തുക്കളുമായ രണ്ട്​ കണ്ണൂർ സ്വദേശികളാണ് മരിച്ചത്. കണ്ണൂർ പിണറായി സ്വദേശി വലിയപറമ്പത്ത് റഹീമി​ന്‍റെ മകൻ റഫിനീദ് (29), അഞ്ചരക്കണ്ടി സ്വദേശി കണ്ണോത്ത് കാസിമിന്‍റെ മകൻ റാഷിദ് നടുക്കണ്ടി (28) എന്നിവരാണ് മരിച്ചത്. അൽ ഐൻ-അബൂദബി റോഡിനു സമാന്തരമായുള്ള റോഡിൽ വെള്ളിയാഴ്​ച പുലർച്ചെ നാലിനാണ്​ അപകടം നടന്നത്....

ഇന്ത്യ ഓസ്ട്രേലിയ മത്സരത്തിനിടെ പ്രതിഷേധം; ‘അദാനിക്ക് ലോണ്‍ കൊടുക്കരുത്’

സിഡ്നി: ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിന മത്സരത്തിനിടെ പ്രതിഷേധവുമായി രണ്ട് ഓസ്ട്രേലിയക്കാര്‍. ഇന്ത്യ ഓസ്ട്രേലിയ മത്സരം നടക്കുന്ന സിഡ്നി ക്രിക്കറ്റ് ഗ്രൌണ്ടിലേക്ക് കടന്നുവന്ന ഇവര്‍ പ്ലക്കാര്‍ഡുകള്‍ എന്തി മൈതാന മദ്ധ്യത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഏതാനും നിമിഷങ്ങള്‍ കളി തടസപ്പെട്ടു. പ്രതിഷേധക്കാരില്‍ ഒരാള്‍ എന്തിയ പ്ലക്കാര്‍ഡില്‍ ഓസ്ട്രലിയയില്‍ കല്‍ക്കരി ഖനന പ്രൊജക്ട് ഏറ്റെടുത്ത അദാനിക്കെതിരായ പ്രതിഷേധമായിരുന്നു. 'സ്റ്റേറ്റ്...

ഫാഷൻ ഗോൾഡ് തട്ടിപ്പ്: ഏഴ് കേസുകളിൽ കൂടി കമറുദ്ദീനെ അറസ്റ്റ് ചെയ്തു

കാസർകോട്:  ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴ് കേസുകളിൽ കൂടി പ്രത്യേക അന്വേഷണ സംഘം എം.സി.കമറുദ്ദീൻ എംഎൽഎയുടെ   അറസ്റ്റ് രേഖപ്പെടുത്തി.  കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ സെൻട്രൽ ജയിലിൽ എത്തി കമറുദ്ദീനെ ഇന്ന് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം കാസർകോട്ടെ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘവും കമറുദ്ദീനെ ചോദ്യം ചെയ്തിരുന്നു....
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ...
- Advertisement -spot_img