Latest news

നിര്‍ണായക പ്രഖ്യാപനത്തിന് രജനികാന്ത് ?; തിങ്കളാഴ്ച ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ വിളിച്ച് ചേര്‍ത്ത് യോഗം

ചെന്നൈ: രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കത്തിനൊരുങ്ങി രജനികാന്ത്. ഇതിന് മുന്നോടിയായി തിങ്കളാഴ്ച തന്റെ ആരാധകരുടെ സംഘടനയായ രജനി മക്കള്‍ മണ്‍ട്രം പ്രവര്‍ത്തകരുടെ യോഗം താരം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. നിര്‍ണായകമായ പ്രഖ്യാപനം യോഗത്തില്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ, ആര്‍ക്കാണ് പിന്തുണ നല്‍കേണ്ടത് എന്നിവ സംബന്ധിച്ച് തിങ്കളാഴ്ച നിലപാട് അറിയിക്കുമെന്നാണ് സൂചന. നേരത്തെ രജനികാന്തിനെ കൂടെ ചേര്‍ക്കാന്‍...

പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആര്‍ സി പിടിച്ചെടുക്കും; ജനുവരി മുതല്‍ നിയമങ്ങള്‍ കടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മലിനീകരണ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ നിയമങ്ങള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. അടുത്തവര്‍ഷം ജനുവരി മുതല്‍ സാധുവായ പിയൂസി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ ആര്‍സി പിടിച്ചെടുക്കും. പിയുസി ഓണ്‍ലൈനിലാക്കാനുള്ള നടപടികളും ഗതാഗത മന്ത്രാലയം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.  പിയൂസി സംവിധാനം ഓണ്‍ലൈന്‍ ആക്കിയാല്‍ വാഹന ഉടമയുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹന ഡാറ്റാബേസില്‍ ലഭ്യമാക്കും. ഇത് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ...

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓഖിക്ക് സമാനമായ ചുഴലികാറ്റ് ആവാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കുക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ആൻഡമാൻ ക​ട​ലി​നോ​ട് ചേ​ർ​ന്നു രൂപംകൊണ്ട ന്യൂ​ന​മ​ർ​ദം അടു​ത്ത 48 മ​ണി​ക്കൂ​റി​ൽ ന്യൂന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ച് തീവ്ര​ന്യൂ​ന​മ​ർ​ദ​മാ​യി മാ​റും. ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ന്യൂ​ന​മ​ർ​ദം ഡി​സം​ബ​ർ ര​ണ്ടോ​ടെ തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​ര​ത്ത് ക​ര​യി​ൽ...

വിവാദങ്ങള്‍ തുടരുന്നതിനിടെ ‘ലവ് ജിഹാദ്’ നിയമ പ്രകാരം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ആദിത്യനാഥ് സര്‍ക്കാര്‍

ല​ക്നോ: ഉത്തർപ്രദേശിലെ യോ​ഗി ആദ്യത്യനാഥ് സർക്കാർ ഇറക്കിയ മ​ത​പ​രി​വ​ർ​ത്ത​ന ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം ആ​ദ്യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മു​സ്ലിം മ​ത​വി​ശ്വാ​സി​യാ​യ ഒ​രാ​ൾ സ്ത്രീ​യെ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് നി​ർ​ബ​ന്ധി​ച്ചു എ​ന്നാ​ണു ര​ക്ഷി​താ​വി​ൻറെ പ​രാ​തിയിലാണ് കേസ്. ശ​നി​യാ​ഴ്ച ബ​റേ​ലി ജി​ല്ല​യി​ലെ ദേ​ര​നി​യ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണു പു​തി​യ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.  മ​ക​ളെ മു​സ്ലിം മ​ത​ത്തി​ലേ​ക്കു പ​രി​വ​ർ​ത്ത​നം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്നു...

തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് എത്ര രൂപ ചിലവഴിക്കാം?

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. എന്നാല്‍, എല്ലാത്തിനും ഒരു വേഗതക്കുറവുണ്ടെന്ന പരാതി എല്ലാ പാര്‍ട്ടിക്കാര്‍ക്കും ഉണ്ട്. കാരണം വേറൊന്നുമല്ല, ഓരോ സ്ഥാനാര്‍ത്ഥിക്കും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെലവാക്കുന്ന തുക വളരെ കുറവാണത്രേ. ഇതിനെ കുറിച്ച്‌ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പരിഭവമുണ്ട്. പഞ്ചായത്ത് മുതല്‍ കോര്‍പറേഷന്‍ വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവഴിക്കാന്‍ സാധിക്കുന്ന തുകയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍...

കൊടപ്പനക്കൽ തറവാട്ടിൽ നിന്ന് അനുഗ്രഹം നേടി അഷ്‌റഫ് കർളയുടെ തുടക്കം

തദ്ദേശ തിരഞ്ഞെടുപ്പിൽ കാസർകോട് ബ്ലോക്ക്‌ പഞ്ചയാത്ത് ആരിക്കാടി ഡിവിഷനിൽ നിന്നും ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാർത്ഥി അഷ്‌റഫ് കർള പാണക്കാട് കൊടപ്പനക്കൽ തറവടിലെത്തി അനുഗ്രഹം വാങ്ങി. സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടത്തിൽ പ്രാർത്ഥന നടത്തിയ ശേഷം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിലീഗ്‌ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട്...

വികസന തുടർച്ചയ്ക്ക് ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് ഭരിക്കണം – ടി ഇ അബ്ദുല്ല

കുമ്പള: കാസർകോട് ജില്ലയുടെ വികസന തുടർച്ചയ്ക്ക് ജില്ലാ പഞ്ചായത്തിൽ യു ഡി എഫ് ഭരണം തുടരണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ടി ഇ അബ്ദുള്ള പറഞ്ഞു. ജില്ലാ പഞ്ചായത്ത് കുമ്പള ഡിവിഷൻ യു ഡി എഫ് കൺവെൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. യു ഡി എഫ്‌ മഞ്ചേശ്വരം മണ്ഡലം...

ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡിൽ സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ; ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി ജലീലും

മലപ്പുറം: ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പരസ്യബോർഡിൽ സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിന്റെ ചിത്രം. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.ടി. ജലീൽ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പമാണ് ഫിറോസിന്റെ ഫോട്ടോയും കാണാൻ സാധിക്കുന്നത്. മലപ്പുറം ഒതുക്കുങ്ങൽ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ കുരുണിയൻ ഹസീന ഹക്കീമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡിലാണ് ഫിറോസ് കുന്നംപറമ്പിലിന്റെ ചിത്രവും കാണുന്നത്. തവനൂരില്‍...

വരന് ലഭിച്ച വിവാഹസമ്മാനം ‘എകെ 47’; വീഡിയോ വൈറല്‍

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഒരു വിവാഹത്തില്‍ വരന് ലഭിച്ച വിവാഹസമ്മാനമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു എകെ 47 റൈഫിളാണ് വരന് സമ്മാനമായി ലഭിച്ചത്. ഈ ‘സമ്മാനം' വരന്‍ വാങ്ങുന്ന വീഡിയോ വൈറലാണ്. വിവാഹ സത്കാര ചടങ്ങില്‍ വരന് ഒരു സ്ത്രീ തോക്ക് സമ്മാനിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.  വരന്റെ സമീപത്തുതന്നെ വധുവുമുണ്ട്. തോക്ക് വാങ്ങി വരനും അതു സമ്മാനിച്ച...

പരാതിക്കാരോട് മോശമായി പെരുമാറിയ നെയ്യാർ ഡാം പൊലീസ് എഎസ്ഐക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനെയും മകളെയും അധിക്ഷേപിച്ച എഎസ്ഐയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. സംഭവത്തിൽ റേഞ്ച് ഡിഐജി പ്രാഥമിക അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് സസ്പെൻഷൻ. എഎസ്ഐ ഗോപകുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗോപകുമാർ പൊലീസ് സേനയുടെ യശസ്സിന് കളങ്കം വരുത്തിയെന്നും റിപ്പോര്‍ട്ടില്‍...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img