‘ഹലാൽ പ്രണയം ഇത്രയും മനോഹരമെന്ന് ചിന്തിച്ചില്ല’; വിഡിയോ പങ്കുവച്ച് സന ഖാൻ

0
138

നടിയും മോഡലുമായ സന ഖാൻ ഈയടുത്താണ് വിവാഹിതയായത്. വിവാഹചിത്രങ്ങളും മറ്റ് വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഗുജറാത്ത് സൂറത്ത് സ്വദേശിയും മതപണ്ഡിതനുമായ മുഫ്തി അനസ് സെയിദാണ് സനയുടെ ഭർത്താവ്.

ഇപ്പോഴിതാ ഭർത്താവിനൊപ്പമുള്ള പുതിയ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിരിക്കുകയാണ് താരം. താങ്കളെ വിവാഹം ചെയ്യുന്നത് വരെ, ഹലാൽ പ്രണയം ഇത്രയും മനോഹരമാണെന്ന് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല എന്നാണ് സന കുറിച്ചത്. 

ഭർത്താവിനൊപ്പം പ്രാർഥന ചൊല്ലുന്ന മറ്റൊരു വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ഭർത്താക്കന്മാർ ജോലിക്കായി വീട്ടിൽ നിന്നിറങ്ങുന്ന നേരത്ത് ​ദമ്പതികൾ ഒന്നിച്ച് ഈ പ്രാർഥന ചൊല്ലണമെന്ന് താരം കുറിക്കുന്നു.

സൽമാൻ ഖാൻ നായകനായ ജയ്ഹോയാണ് സനയുടെ ശ്രദ്ധേയ ചിത്രം. ബിഗ്ബോസിന്റെ ആറാം സീസണിൽ മത്സരാർഥിയായതും സനയെ പ്രശസ്തയാക്കി. എന്നാൽ ഇതിനിടയിൽ അപ്രതീക്ഷതമായാണ് സിനിമാ മേഖല വിടാനുള്ള തീരുമാനം അറിയിച്ചത്. അതിനുശേഷം ഏതാനും മാസങ്ങൾ പിന്നിടുമ്പോൾ താരം വിവാഹവിശേഷം പങ്കുവച്ച് രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here