Latest news

ഉവൈസിയെ പിന്തുണയ്ക്കുന്നതിനെ കുറിച്ച് പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി

ഹൈദരാബാദ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഹൈദരാബാദില്‍ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീമീനെ ലീഗ് പിന്തുണയ്ക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുപിഎ അല്ലാതെ മറ്റൊരു കക്ഷിക്കും വോട്ട് കൊടുക്കില്ല. അത്തരത്തിലുള്ള ഒരു നീക്കവുമില്ല. ഉവൈസിയുടെ പാര്‍ട്ടിയെ മുസ്ലീം...

യെദ്യൂരപ്പയുടെ പേഴ്സണല്‍ സ്റ്റാഫംഗത്തിന്‍റെ ആത്മഹത്യാശ്രമം; കർണാടകത്തില്‍ വിവാദം ശക്തമാകുന്നു

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ വിവാദം കനക്കുന്നു. ബിജെപിയിലെ ചില നേതാക്കളില്‍ ചിലർ യെദ്യൂരപ്പയുടെ ബന്ധുകൂടിയായ എന്‍ ആർ സന്തോഷിനെ മാസങ്ങളായി ഭീഷണിപ്പെടുത്തുകയാണെന്ന് കർണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാർ ആരോപിച്ചു. അതേസമയം ആരോപണങ്ങൾ സന്തോഷ് നിഷേധിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രി ബി എസ്...

കേരളത്തിൽ വ്യാഴാഴ്ച നാല് ജില്ലകളിൽ റെഡ് അലേർട്ട്

തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് ജാഗ്രതാ നിർദേശമുണ്ടെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് ഡിസംബർ മൂന്നോടെ കന്യാകുമാരി തീരത്തെത്തുമെന്നും കേരളത്തിൽ കാറ്റിൻ്റെ ശക്തി വരും മണിക്കൂറിലറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതു സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരള തീരത്ത് ഇന്ന് അർധരാതി മുതൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി....

കേരളത്തിൽ വാക്സിൻ നിർമാണം; സാധ്യതകൾ പഠിക്കാൻ കമ്മിറ്റി രൂപീകരിച്ചു : മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ വൈറൽ രോഗങ്ങൾക്കുള്ള വാക്സിൻ ഗവേഷണവും നിർമ്മാണവും നടത്താനുള്ള സാധ്യകൾ പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിക്കുൻ ഗുനിയയും ഡെങ്കിയും നിപയുമടക്ക പല വൈറൽ രോഗങ്ങളും പടർന്ന പിടിച്ച സംസ്ഥാനമാണ് കേരളമെന്നതിനാൽ വാക്സിൻ ഗവേഷണത്തിന് സാഹചര്യമൊരുക്കുന്നത് ഭാവിയിലേക്കുള്ള കരുതലായിരിക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  സംസ്ഥാനത്ത് ഈയിടെ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉപയോഗപ്പെടുത്തി വാക്സിൻ നിർമ്മാണത്തിന്റെ...

കൊവിഡ് രോഗികള്‍ക്കും തപാല്‍ വോട്ട്; വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കൊവിഡ് രോഗികള്‍ക്കും ക്വാറന്‍റീനിലുള്ളവര്‍ക്കും ഇത്തവണ പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യമുണ്ടാവുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് 10 ദിവസം മുമ്പേ കൊവിഡ് രോഗികളുടെയും ക്വാറന്‍റീനിലുള്ളവരുടെയും ലിസ്റ്റ് തയ്യാറാക്കും. കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും സ്പെഷ്യൽ ബാലറ്റ് പേപ്പർ നൽകിയാണ് തപാൽ വോട്ട് രേഖപ്പെടുത്തുന്നത്. ആരോഗ്യ വകുപ്പ് നൽകുന്ന...

ഗ്രൗണ്ടില്‍ പൊരിഞ്ഞ പോര്, ഗാലറിയില്‍ പ്രണയസാഫല്യം; കൈയടിച്ച് മാക്‌സ്‌വെല്‍- വീഡിയോ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടെ കാണികള്‍ക്ക് കൗതുകം പകര്‍ന്ന് ഗാലറിയിലെ പ്രൊപ്പോസല്‍ രംഗം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തിനിടെ ഇന്ത്യക്കാരനായ ക്രിക്കറ്റ് ആരാധകന്‍ ഓസ്‌ട്രേലിയന്‍ യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതും യുവതി അതിന് സമ്മതം മൂളുന്നതുമായ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ ഇന്നിംഗ്‌സ് 20 ഓവര്‍ പിന്നിട്ടപ്പോഴാണ് ഗാലറിയിലെ പ്രണയ സാഫല്യ നിമിഷം. ഓസ്‌ട്രേലിയന്‍...

സോപ്പിന് മുകളില്‍ ചോക്ലേറ്റ് പുരട്ടി നല്‍കി; പിന്നീട് യൂട്യൂബര്‍ക്ക് സംഭവിച്ചത്…

കൊവിഡ് കാലത്ത് യൂട്യൂബ് ചാനലുകളുമായി നിരവധി പേരാണ് രംഗത്തിറങ്ങിയിട്ടുള്ളത്. വ്യത്യസ്തവും രസകരവുമായ 'കണ്ടന്‍റുകള്‍' എങ്ങനെ ചെയ്യാം എന്ന ചിന്തയാണ് എല്ലാവര്‍ക്കും. അത്തരത്തില്‍  വ്യത്യസ്തമായി ഒരു  വീഡിയോ ചെയ്ത് പണി കിട്ടിയിരിക്കുകയാണ് ഇവിടെയൊരു യൂട്യൂബര്‍ക്ക്. മിള്‍ട്ടണ്‍ ഡൊമിങ്കസ് എന്ന കൊളംബിയന്‍ യൂട്യൂബര്‍ക്കാണ് 'വെറൈറ്റി ഐറ്റം' പരീക്ഷിച്ച് പണി കിട്ടിയത്. ജെയ് ടോമി എന്നാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍...

‘ഹൈന്ദവ സമുദായത്തിലെ ആർക്കും പാർട്ടി ടിക്കറ്റ്​ നൽകും, ഒരൊറ്റ മുസ്​ലിമിനും നൽകില്ല’ -വർഗീയ പരാമർശവുമായി കർണാടക മന്ത്രി

ബംഗളൂരു (www.mediavisionnews.in): മുസ്ലിം സമുദായത്തിൽ നിന്നുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കില്ലെന്ന് ബിജെപി നേതാവും കര്‍ണാടക മന്ത്രിയുമായ കെ എസ് ഈശ്വരപ്പ.  ‘ലിംഗായത്, കുറുബ, വൊക്കലിംഗ, ബ്രാഹ്മണര്‍ തുടങ്ങി ഹിന്ദു മതത്തിലെ ഏതൊരു വിഭാഗത്തില്‍പ്പെട്ടയാള്‍ക്കും ഞങ്ങള്‍ ടിക്കറ്റ് നല്‍കും, പക്ഷേ മുസ്ലിംകള്‍ക്ക് ഉറപ്പായും നല്‍കില്ല’- ഈശ്വരപ്പ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍...

മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ ബസില്‍ കടത്തിയ 93 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

മഞ്ചേശ്വരം (www.mediavisionnews.in): ബസില്‍ കടത്തിയ 93 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍. മഞ്ചേശ്വരം എക്‌സൈസ്‌ ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടയിലാണ്‌ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്‌. ഇതുമായി ബന്ധപ്പെട്ട്‌ മംഗളൂരു സ്വദേശി സിദ്ദീഖിനെയാണ്‌ പിടികൂടിയത്‌. ബസിന്റെ പിറക്‌ വശത്തുള്ള സീറ്റിനടിയില്‍ ചാക്കുകെട്ടിലാക്കി ഒളിപ്പിച്ചുവെച്ച നിലയിലാണ്‌ പുകയില ഉല്‍പ്പന്നങ്ങള്‍ കാണപ്പെട്ടത്‌. കാസര്‍കോട്‌ ഭാഗത്തുള്ള അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും...

ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റാകും, കേരളത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം, അതിശക്ത മഴയ്ക്ക് സാധ്യത,

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറാമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ 2ന് ശ്രീലങ്കൻ തീരം വഴി കന്യാകുമാരി കടന്ന് തമിഴ്നാട് തീരം തൊടും. അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കണക്കിലെടുത്ത് കേരളത്തിന്റെ തെക്കൻ ജില്ലകളിൽ മുന്നൊരുക്കം ശക്തമാക്കി. കേരള തീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നതിന് വിലക്കേർപ്പെടുത്തി. നിവാറിന് പിന്നാലെയാണ് ബുറേവി ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്കെത്തുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img