മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി

0
158

മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ കൗൺസിലിലെ ആറ് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മഹാവികാസ് അഖാഡി സഖ്യത്തിന് വൻ നേട്ടം. നാലിടത്തും കോൺഗ്രസ് എൻസിപി ശിവസേന സഖ്യത്തിന് ജയം. ഒരിടത്ത് മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. ഒരു സ്വതന്ത്രനും ജയിച്ചു. 

ശക്തികേന്ദ്രമായ നാഗ്പൂരിലെ തോൽവി ബിജെപിക്ക് പരാജയ ഭാരം ഇരട്ടിയാക്കി. കോൺഗ്രസിന്‍റെയും എൻസിപിയുടേയും രണ്ട് പേർ വീതം ജയിച്ചപ്പോൾ ശിവസേനയുടെ സ്ഥാനാർഥി തോറ്റു. മൂന്ന് പാർട്ടികളുടേയും ഒരുമിച്ചുള്ള കരുത്ത് കണക്ക് കൂട്ടുന്നതിൽ വീഴ്ച സംഭവിച്ചെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. സർക്കാരിന്‍റെ വിലയിരുത്തലാണ് പ്രതിഫലിച്ചതെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here