Latest news

കണ്ണൂരിൽ മയക്കുമരുന്ന് പാർട്ടി: കാസർകോട് സ്വദേശിയടക്കം ഏഴ് പേർ പിടിയിൽ, അഞ്ച് ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു

കണ്ണൂർ: പുതുവത്സരത്തിൽ കണ്ണൂരിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഘം പിടിയിൽ. ഒരു ഒരു യുവതിയടക്കം ഏഴ് പേരാണ് എംഡിഎംഎ ഉൾപെടെയുള്ള മയക്കുമരുന്നുമായി പിടിയിലായത്. ബക്കളം സ്നേഹ ഇൻ ഹോട്ടലിൽ വച്ചായിരുന്നു മയക്കുമരുന്ന് പാ‍ർട്ടിക്കായി കൊണ്ടുവന്ന എംഡിഎംഎ, എൽഎസ്ഡി, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തത്. കണ്ണൂർ,കാസർകോട്, പാലക്കാട് വയനാട് ജില്ലകളിൽ നിന്നുള്ള യുവാക്കളാണ് പിടിയിലായത്. അഞ്ച് ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തയായി തളിപ്പറമ്പ്...

ഉപ്പള സ്‌കൂളിന് സമീപം വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ മരത്തിലിടിച്ചു; മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു

ഹൊസങ്കടി(www.mediavisionnews.in): വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ച് നിര്‍ത്താതെ പോയ ആള്‍ട്ടോ കാര്‍ പൊലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. കാറിലുണ്ടായ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 3മണിയോടെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഷൈനിന്റെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തുന്നിതിനിടെയാണ് മഞ്ചേശ്വരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സതീശനെ കാറിടിച്ചത്. തുടര്‍ന്ന് അമിത വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. പൊലീസ്...

അബ്ദുള്‍ നാസർ മഅദനിയുടെ ശസ്ത്രക്രിയ പൂർത്തിയായി; നിരീക്ഷണത്തിൽ തുടരുന്നു

ബംഗളൂരു: അടിയന്തിര ശസ്ത്രക്രിയയ്ക്കായി ബംഗ്ലൂരുവിലെ അല്‍ സഫആശുപത്രിയില്‍ പ്രവേശിപ്പിച്ച പി ഡി പി ചെയര്‍മാന്‍ അബദുൾ നാസർ മഅദനിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. വൃക്കസംബന്ധമായ അസുഖങ്ങള്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചില്‍, മറ്റ് ശാരീരിക അസ്വസ്ഥതകള്‍ എന്നിവ തുടരുന്നതിനാല്‍ ഡോക്ടർമാരുടെ നീരിക്ഷണത്തില്‍ തുടരുകയാണ്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ ആശുപത്രിയില്‍ കടുത്ത നിയന്ത്രണമാണ്...

ഒരുകോടി രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ബിസിനസ് തുടങ്ങാൻ ഇറങ്ങിത്തിരിച്ച സംരംഭക, ഒടുവിൽ സംഭവിച്ചത്

റിസ്കുകൾ എടുത്ത് ആളുകൾ സ്വന്തമായി ബിസിനസ്സ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുന്ന കഥകൾ നമ്മൾ പലപ്പോഴും അത്ഭുതത്തോടെ കേട്ടിരിക്കാറുണ്ട്. അതേസമയം, അവർ ഏറ്റെടുത്ത വെല്ലുവിളികളും, റിസ്കുകളും ഒരുപക്ഷേ നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്തതായിരിക്കും. പലപ്പോഴും ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച്, കൈയിലുള്ള സമ്പാദ്യം മുഴുവൻ എടുത്ത് ബിസിനസ് തുടങ്ങിയവരായിരിക്കും അവരിൽ പലരും. അന്ന് അവർ എടുത്ത തീരുമാനത്തിന്റെ പുറത്ത്...

ഫൈസര്‍ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

ഫൈസര്‍ വാക്സിന്‍ ഉപയോഗത്തിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന. അടിയന്തര ഘട്ടത്തില്‍ ഫൈസറിന്‍റെ വാക്സിന്‍ ഉപയോ​ഗിക്കാമെന്നാണ് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ രാജ്യങ്ങൾക്കും വേണ്ട അളവില്‍ കൊവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ ആഗോളതലത്തിലുള്ള ശ്രമങ്ങള്‍ ഉറപ്പാക്കണമെന്നും വാക്സിന് അനുമതി നല്‍കി ലോകാരോഗ്യസംഘടനാ പ്രതിനിധി മാരിയംഗേല സിമാവോ പറഞ്ഞു. വാക്സിന് സാധുത നൽകാൻ സംഘടന മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾ ഫൈസർ-ബയോൺടെക് പാലിച്ചിട്ടുള്ളതിനാലാണ്...

ഈ പിഴത്തുകകള്‍ വെട്ടിക്കുറച്ച് മോട്ടോര്‍വാഹന വകുപ്പ്!

സംസ്ഥാനത്ത് സ്വകാര്യവാഹനങ്ങളുടെ രജിസ്‍ട്രേഷന്‍ പുതുക്കുന്നതിനുള്ള പിഴത്തുക  മോട്ടോര്‍വാഹന വകുപ്പ് കുറച്ചതായി റിപ്പോര്‍ട്ട്. പരമാവധി 300 രൂപയാണ് പുതുക്കിയ പിഴത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നാലുചക്ര വാഹനങ്ങള്‍ക്ക് 500 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 300 രൂപയുമാണ് ഒരു മാസത്തേക്കുള്ള പിഴയായി ഈടാക്കിയിരുന്നത്. ഇതാണ് ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റദ്ദാക്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് പിഴ ഈടാക്കുന്ന രീതിയും അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഒപ്പം...

കൊറോണ വകഭേദം: ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയ നൂറോളം പേര്‍ നല്‍കിയത് തെറ്റായ വിലാസം, ആശങ്ക

ജനിതകമാറ്റം സംഭവിച്ച  വ്യാപന ശേഷി കൂടുതലുള്ള കൊറോണ വൈറസ് ഭീഷണി കൂടി നിലനിൽക്കെ  ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയവർ നൽകിയത് തെറ്റായ  മേൽവിലാസമെന്ന് വെളിപ്പെടുത്തൽ.  നൂറുകണക്കിന് പേർ തെറ്റായ വിലാസം നൽകി രാജ്യത്ത് മുങ്ങിയതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെ വന്നവരെയെല്ലാം പരിശോധിക്കാനായിരുന്നു കേന്ദ്ര സർ‍ക്കാര്‍ നിർദ്ദേശം. നവംബർ 25 മുതൽ ഡിസംബർ 23 വരെ ബ്രിട്ടനിൽ നിന്ന്...

ഒരു മിനിറ്റില്‍ 4100 ഓര്‍ഡറുകള്‍; അമ്പരന്ന് സൊമാറ്റോ

ന്യൂഇയര്‍ ആഘോഷത്തില്‍ ഗോളടിച്ചത് ഓണ്‍ലൈന്‍ ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോക്ക്. കോവിഡ് പശ്ചാതലത്തില്‍ പല സംസ്ഥാനങ്ങളും പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതും ചില സംസ്ഥാനങ്ങളില്‍ നൈറ്റ് കര്‍ഫൂ പ്രഖ്യാപിച്ചതും സൊമാറ്റോക്ക് നേട്ടമായി. വ്യാഴാഴ്ച ആറുമണിയോടെ ഒരു മിനുറ്റില്‍ 3,200 ഓര്‍ഡറുകളാണ് സൊമാറ്റോക്ക് ലഭിച്ചത്, തുടര്‍ന്ന് ഓര്‍ഡറുകളുടെ എണ്ണം കുതിച്ചുയര്‍ന്ന് 4100ലേക്ക് എത്തുകയായിരുന്നു. ജീവിതത്തില്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4600 രൂപയും ഒരു പവന് 37,440 രൂപയുമാണ് ഇന്നത്തെ വില.

നിയമസഭാ തെരഞ്ഞെടുപ്പ്: മുന്നൊരുക്കത്തിന് മുസ്‌ലിം ലീഗ്

മലപ്പുറം: കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലും പോണ്ടിച്ചേരിയിലും മെയ്, ജൂണ്‍ മാസങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുസ്‌ലിം ലീഗ് മുന്‍കൂട്ടി ഒരുങ്ങുന്നു. നാളെ കോഴിക്കോട്ട് ചേരുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ തെരഞ്ഞെടുപ്പും ലോക്‌സഭാ അംഗത്വത്തില്‍ നിന്നുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാജി സംബന്ധിച്ച വിഷയവും ചര്‍ച്ച ചെയ്യും. കേരളത്തിന് പുറത്തു നിയമസഭ...
- Advertisement -spot_img

Latest News

‘കൈ’കോർക്കും, പക്ഷേ ലയനമില്ല! നിലപാട് വ്യക്തമാക്കി കോൺഗ്രസും തൃണമൂലും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...
- Advertisement -spot_img