Latest news

ഉത്സവങ്ങളും കലാപരിപാടികളും ജനുവരി അഞ്ച് മുതല്‍ നടത്താന്‍ അനുമതി; ഇന്‍ഡോറില്‍ 100, ഔട്ട്ഡോറില്‍ 200 പേര്‍ക്ക് പങ്കെടുക്കാം

തിരുവനന്തപുരം: ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും അതിന്റെ ഭാഗമായ കലാപരിപാടികളും നിയന്ത്രണങ്ങളോടെ നടത്താന്‍ അനുമതി. ജനുവരി അഞ്ച് മുതല്‍ നിയന്ത്രണങ്ങളോടെ നടത്താന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആളുകളുടെ പങ്കാളിത്തം സംബന്ധിച്ച്‌ എണ്ണം നിശ്ചയിച്ചിട്ടുണ്ട്. ഇത് കൂടാന്‍ പാടില്ല. അക്കാര്യം പൊലീസും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും ഉറപ്പാക്കും. മതപരമായ ഉത്സവങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവയ്ക്ക് ഇന്‍ഡോറില്‍ പരമാവധി...

കുഞ്ഞാലിക്കുട്ടി നിയമസഭയിലുണ്ടാകുന്നത് നല്ലത്, പ്രതിപക്ഷത്തായിരിക്കും; പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് തിരിച്ചുവരുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അത് പ്രതിപക്ഷത്തായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. കുഞ്ഞാലിക്കുട്ടി നേരത്തെ നിയമസഭയിലെ അംഗമായിരുന്നു. എന്തോ ഒരു പ്രത്യേക സാഹചര്യം വരുന്നു എന്ന് തോന്നിയതിന്റെ ഭാഗമായി പാര്‍ലമെന്റിലേക്ക് പോയി. ഇപ്പോള്‍ അത് അവസാനിപ്പിച്ച് ഇങ്ങോട്ടേക്ക് വരണമെന്ന് അദ്ദേഹവും പാര്‍ട്ടിയും ചിന്തിക്കുന്നുവെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. നിയമസഭയില്‍...

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍. കര്‍ഷകരെക്കൂടി ഉള്‍പ്പെടുത്തിയാണ് പാര്‍ട്ടി രൂപീകരണം. ഈ മാസം അവസാനത്തോടെ പാര്‍ട്ടി ഒദ്യോഗികമായി പ്രഖ്യാപിക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വ്യാപാര ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി പ്രഖ്യാപനം. വിവിധ കര്‍ഷക സംഘടനകളെക്കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ പാര്‍ട്ടി...

98 നിയമസഭാ സീറ്റിൽ മുൻതൂക്കം; ശക്തികേന്ദ്രങ്ങളിലെ ബിജെപി മുന്നേറ്റം സിപിഎം പരിശോധിക്കും

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തി സിപിഎം. വോട്ട് കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 98 നിയമസഭാ സീറ്റിൽ ഇടത് മുന്നണിക്ക് മുൻതൂക്കമുണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്‍റെ വിലയിരുത്തൽ. സിപിഎം വിലയിരുത്തൽ അനുസരിച്ച് 41 സീറ്റിലാണ് യുഡിഎഫിന് മുൻതൂക്കം ഉള്ളത്. ഒരു സീറ്റിൽ ബിജെപിക്കും മുൻതൂക്കം ഉണ്ട്. കണക്കനുസരിച്ച് 42 ശതമാനം വോട്ടാണ് ഇടതുമുന്നണി നേടിയിട്ടുള്ളത്. 38 ശതമാനം വോട്ട്...

സമസ്ത മദ്‌റസകളിലെ മുതിര്‍ന്ന ക്ലാസുകള്‍ ജനുവരി 11 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകള്‍ 2021 ജനുവരി 11 മുതല്‍ മുതിര്‍ന്ന ക്ലാസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ആദ്യഘട്ടത്തില്‍ പൊതുപരീക്ഷ ക്ലാസുകള്‍ ഉള്‍പ്പെടെ മുതിര്‍ന്ന ക്ലാസുകളാണ് പ്രവര്‍ത്തിക്കുക. കോവിഡ്-19 പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചും നിയന്ത്രണങ്ങള്‍ക്കുവിധേയമായുമായിരിക്കും മദ്‌റസകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തിനകത്തും പുറത്തുമായി 10279 മദ്‌റസകളാണ് സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ്-19 മൂലം 2020...

ബന്തിയോട് ബേരിക്കയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ബന്തിയോട്: യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ബേരിക്കയിലെ സച്ചിനെ(33)യാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ്. മുട്ടം ബങ്കര മാണിവളപ്പിലെ ബഷീര്‍ എന്ന ബച്ചി(33)ക്കാണ് ഇന്നലെ ഉച്ചയോടെ ബേരിക്കയില്‍ വെച്ച് കുത്തേറ്റത്. കൊടി നാട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അരയില്‍ തിരുകിയ കത്തിയെടുത്ത് സച്ചിന്‍ ബഷീറിന്റെ കഴുത്തില്‍ കുത്തുകയായിരുന്നുവത്രെ. ബഷീറിനെ...

വയോജനങ്ങള്‍ക്ക് ഓഫീസില്‍ വരാതെ സര്‍ക്കാര്‍ സേവനം; പുതുവത്സരത്തില്‍ പത്തിന പ്രഖ്യാപനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ പത്തിനപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. വയോധികര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ടെത്തേണ്ടതില്ലാത്ത തരത്തില്‍ ക്രമീകരണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനുവരി 10-ന് മുമ്പ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങൾ ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. മസ്റ്ററിംഗ്, ജീവൻരക്ഷാമരുന്നുകൾ, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെൻഷൻ അപേക്ഷ, സിഎംഡിആർഎഫ് സഹായം എന്നിവയാണ് ആദ്യഘട്ടത്തിലെ സഹായങ്ങൾ. ക്രമേണ മറ്റ്...

സംസ്ഥാനത്ത് സിനിമാ തീയറ്ററുകൾ 5 ന് തുറക്കും ; കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്, അറിയേണ്ടതെല്ലാം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വര്‍ഷമായി അടച്ചിട്ട സിനിമാ തീയറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറന്ന് പ്രവര്‍ത്തിക്കും. ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലായത്. ഇത് കണക്കിലെടുത്താണ് തിയറ്ററുകൾ തുറക്കാൻ അനുമതി നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ:  കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കരുതലുകൾ എടുത്ത് നിയന്ത്രണങ്ങൾ കുറയ്ക്കുകയാണ്. ജനങ്ങളുടെ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 80 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 31 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4152 പേര്‍ വീടുകളില്‍ 3831 പേരും സ്ഥാപനങ്ങളില്‍ 321 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4152 പേരാണ്. പുതിയതായി 348 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍...

സംസ്ഥാനത്ത് 4991 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 80 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം 417, തിരുവനന്തപുരം 386, ആലപ്പുഴ 364, കണ്ണൂര്‍ 266, പാലക്കാട് 226, വയനാട് 174, ഇടുക്കി 107, കാസര്‍ഗോഡ്...
- Advertisement -spot_img

Latest News

‘കൈ’കോർക്കും, പക്ഷേ ലയനമില്ല! നിലപാട് വ്യക്തമാക്കി കോൺഗ്രസും തൃണമൂലും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...
- Advertisement -spot_img