അബ്ദുള്‍ നാസർ മഅദനിയുടെ ശസ്ത്രക്രിയ പൂർത്തിയായി; നിരീക്ഷണത്തിൽ തുടരുന്നു

0
204

ബംഗളൂരു: അടിയന്തിര ശസ്ത്രക്രിയയ്ക്കായി ബംഗ്ലൂരുവിലെ അല്‍ സഫആശുപത്രിയില്‍ പ്രവേശിപ്പിച്ച പി ഡി പി ചെയര്‍മാന്‍ അബദുൾ നാസർ മഅദനിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. വൃക്കസംബന്ധമായ അസുഖങ്ങള്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചില്‍, മറ്റ് ശാരീരിക അസ്വസ്ഥതകള്‍ എന്നിവ തുടരുന്നതിനാല്‍ ഡോക്ടർമാരുടെ നീരിക്ഷണത്തില്‍ തുടരുകയാണ്.

കോവിഡിൻ്റെ പശ്ചാത്തലത്തിൽ ആശുപത്രിയില്‍ കടുത്ത നിയന്ത്രണമാണ് എര്‍പ്പെടുത്തിയിരിക്കുന്നത്. ഭാര്യ സൂഫിയ മഅദനി, മകന്‍ സലാഹുദ്ദീന്‍ അയ്യൂബി തുടങ്ങിയവര്‍ ആശുപത്രിയില്‍ കൂടെയുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും രക്തത്തിലെ ക്രിയാറ്റിന്റെ അളവ് വര്‍ധിക്കുന്നതിന്‍റെയും അടിസ്ഥാനത്തില്‍ നേരത്തേ തന്നെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. എങ്കിലും കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിവാസം നീട്ടിവെക്കുകയും വിദഗ്ദ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം താമസസ്ഥത്ത് തന്നെ ചികിത്സ തുടരുകയുമായിരുന്നു.

മുമ്പും ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് ബംഗളുരുവിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വിചാരണ കോടതിയില്‍ വെച്ച് രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടർന്ന് ബോധരഹിതനാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മരുന്നുകള്‍ ഉപയോഗിച്ചിട്ടും രകതസമ്മര്‍ദ്ദവും കിഡ്‌നിയുടെ പ്രവത്തനക്ഷമത നിര്‍ണ്ണയിക്കുന്ന ക്രിയാറ്റിന്റെ അളവും വലിയ തോതില്‍ വര്‍ദ്ധിക്കുകയും നിയന്ത്രണവിധേയമല്ലാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇപ്പോള്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

ആരോഗ്യാവസ്ഥ പൂര്‍ണ്ണമായി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് മഅദനിയെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here