ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ വീതം (7.3 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി രണ്ട് ഇന്ത്യക്കാര്‍. ബാംഗ്ലൂര്‍ സ്വദേശിയായ 46കാരന്‍ അമിത് എസ് ആണ് ബുധനാഴ്ച നടന്ന നറുക്കെടുപ്പിലെ ഭാഗ്യശാലി. ഡിസംബര്‍ 18ന് അമിത് ഓണ്‍ലൈനായി വാങ്ങിയ മില്ലെനിയം മില്ലെനയര്‍ 348-ാം സീരീസിലെ 0518 എന്ന ടിക്കറ്റ് നമ്പറാണ് അദ്ദേഹത്തിന് വന്‍തുകയുടെ ഭാഗ്യം...
കറ്റാനം: കൊവിഡ് ബാധിച്ച് വരന്‍ ചികിത്സയിലായതോടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം ചോദ്യചിഹ്നമായി. എന്നാല്‍, അതിന് പരിഹാരം കണ്ടത് ഏറെ വ്യത്യസ്ത രീതിയിലായിരുന്നു. ചികിത്സയില്‍ കഴിയുന്ന വരന് വേണ്ടി വധുവിന്റെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത് വരന്റെ അകന്ന ബന്ധത്തില്‍പ്പെട്ട സഹോദരിയാണ്.
കട്ടച്ചിറ കൊച്ചുവീട്ടില്‍ വടക്കതില്‍ തങ്കമണി – സുദര്‍ശനന്‍ ദമ്പതിമാരുടെ മകള്‍ സൗമ്യയുടെ വിവാഹമാണു വരന്റെ സാന്നിധ്യമില്ലാതെ നടത്തിയത്....
കുമ്പള:(www.mediavisionnews.in) മംഗളുരുവില്‍ നിന്ന് കവര്‍ന്ന ബൈക്കുമായി ഉപ്പള സ്വദേശിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ബപ്പായിത്തൊട്ടിയിലെ സാഹിര്‍ (33)ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ആരിക്കാടിയില്‍ വെച്ച് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രമോദും സംഘവുമാണ് വാഹന പരിശോധനക്കിടെ സാഹിറിനെ പിടികൂടിയത്.
കോഴിക്കോട്: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ നിര്‍മിക്കാനുള്ള നിലവിലെ നിയമ തടസങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പുതിയ ഉത്തരവ് ഇറങ്ങുന്നതോടെ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനാവും. നിലവിലെ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രകാരം ഏതു മത വിഭാഗത്തിനും ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തദ്ദേശ...
ആരാധനാലയങ്ങള്‍ക്ക് കമാനങ്ങള്‍ നിര്‍മിക്കുന്നത് പതിവാണെങ്കിലും കാസര്‍കോട് ആയമ്പാറയിലെ ഒരു കമാനത്തിന് വലിയൊരു പ്രത്യേകതയുണ്ട്. ഇവിടുത്തെ ക്ഷേത്രത്തിനും മുസ്‌ലിം പള്ളിക്കും ഒരേ കമാനമാണ് നിര്‍മിച്ചിരിക്കുന്നത്.
ദേശീയപാത 66ന് അരികിലാണ് ഈ കമാനം. പെരിയയ്ക്കടുത്ത് ആയമ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്‍റേയും ബിലാല്‍ മസ്ജിദിന്‍റെയും പ്രവേശനകവാടം. ക്ഷേത്രത്തിലേക്കും പള്ളിയിലേക്കും നേരത്തെ ഒരേ ഗെയിറ്റാണ് ഉണ്ടായിരുന്നത്. എന്നാല്‍ കാലപ്പഴക്കത്തില്‍ അത് നശിച്ചു....
തിരുവനന്തപുരം : ഡോളര്‍ക്കടത്ത് ആരോപണം നേരിടുന്ന സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം സഭ പരിഗണിക്കുന്നു. എം ഉമ്മറാണ് സ്പീക്കറെ നീക്കല്‍ പ്രമേയം അവതരിപ്പിക്കുന്നത്.
സ്പീക്കറെ കേന്ദ്രഏജന്‍സികള്‍ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് പ്രമേയത്തില്‍ പ്രതിപക്ഷം ആരോപിച്ചു. മറുപടി സഭയില്‍ പറയുമെന്ന് ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. പ്രമേയം അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഡയസ്സില്‍ നിന്നിറങ്ങി. ഡെപ്യൂട്ടി സ്പീക്കര്‍...
കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മത്സരിക്കില്ലെന്ന് സൂചന.
പാർട്ടി പ്രസിഡന്റ് എന്ന നിലിയിൽ പ്രചാരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി മത്സര രംഗത്ത് നിന്ന് മാറി നിൽക്കാനാണ് സുരേന്ദ്രന്റെ തീരുമാനം. ഇക്കാര്യം സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം.
ഉടന്‍ തീരുമാനമറിയിക്കാമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ സിറ്റിംഗ് എം.എൽ.എയായി ഒ. രാജഗോപാലൻ...
രാജ്യത്ത് ഇനി മുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം സിറപ്പുകളും നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഫാർമസികളിൽ നിന്നും ഇത്തരത്തിലുള്ള മരുന്നുകൾ ഓവർ...