Latest news

വീണ്ടും ഇരുട്ടടി; ഇന്ധനവില സര്‍വകാല റെക്കോഡില്‍

സംസ്ഥാനത്ത് ഇന്ധന വില റെക്കോർഡിലെത്തി. പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമെത്തി. 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും ഇന്ന് വർധിപ്പിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 5 രൂപയോളമാണ് വർധിപ്പിച്ചത്. 2018 ഒക്ടോബറിലാണ് ഇന്ധനവില ഇതിന് മുമ്പ് ഇത്രയും കൂടിയത്.

കര്‍ണാടകയിലെ ഷിമോഗയില്‍ ക്വാറിയിലേക്ക് പോയ ട്രക്കിൽ പൊട്ടിത്തെറി; എട്ട് മരണം; നാല് ജില്ലകളിൽ പ്രകമ്പനം

ഷിമോഗ: കര്‍ണാടകത്തില്‍ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കില്‍ നടന്ന പൊട്ടിത്തെറിയില്‍ എട്ട് മരണം. മൃതദേഹങ്ങള്‍ ചിന്നിച്ചിതറി. പൊട്ടിത്തെറിയുടെ പ്രകമ്പ്നം നാല് ജില്ലകളില്‍ അനുഭവപ്പെട്ടു. ആദ്യം ഭൂചലനമെന്നാണ് കരുതിയത്. എന്നാല്‍ പിന്നീടാണ് സ്ഫോടനത്തിന്റെ പ്രകമ്പനമാണ് അനുഭവപ്പെട്ടത് എന്ന് മനസിലായത്. ക്രഷര്‍ യൂണിറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന ജലാറ്റിന്‍ സ്റ്റിക്കുകളാണ് പൊട്ടിത്തെറിച്ചതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ശിവമോഗയില്‍ ഹുനസോടു വില്ലേജിലെ ക്വാറിയിലേക്കാണ് ട്രക്ക്...

ഓപ്പറേഷൻ സ്‌ക്രീൻ നിർത്തി വെച്ചു; റോഡ് ഗതാഗത നിയമ ലംഘനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് 'ഓപ്പറേഷൻ സ്ക്രീൻ' എന്ന പേരിൽ വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടനുകളും കണ്ടെത്താൻ മാത്രമായുള്ള പരിശോധനകൾ മോട്ടോർവാഹന വകുപ്പ് നിർത്തുന്നു. പകരം പൊതുവിൽ റോഡ്-വാഹന ഗതാഗത നിയലംഘനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശം. ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ പ്രത്യേക പരിശോധന ഉണ്ടാവില്ലെങ്കിലും വാഹന ഗ്ലാസുകളിലെ സ്റ്റിക്കറുകൾക്കും കർട്ടനുകൾക്കും എതിരെ...

കേന്ദ്ര നിർദേശം തള്ളി; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരമെന്ന് കര്‍ഷകര്‍

കാര്‍ഷിക നിയമങ്ങൾ ഒന്നര വർഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസർക്കാർ നിർദേശം കർഷക സംഘടനകൾ തള്ളി. നിയമങ്ങള്‍ പിന്‍വലിക്കും വരെ കർഷക സമരം ശക്തമായി തുടരും. ഇന്ന് ചേര്‍ന്ന കർഷക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. കാര്‍ഷിക നിയമങ്ങള്‍ തത്കാലം നടപ്പിലാക്കില്ല, നിയമത്തിന്‍റെ മറ്റ് വശങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കാം എന്നെല്ലാമായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാഗ്ദാനം....

മലപ്പുറത്ത് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം: എടവണ്ണയിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. പാണ്ടിയാട് കളരിക്കൽ കണ്ണച്ചം തൊടി ജിജേഷിന്റെ മകൾ ആരാധ്യ (5) മാങ്കുന്നൻ നാരായണന്റെ മകൾ ഭാഗ്യശ്രീ (7) എന്നിവരാണ് മരിച്ചത്. കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ മരിച്ചു നിലയിൽ കണ്ടത്തിയത്.

രണ്ട് കോടി മൂല്യം വരുന്ന സ്വ‍ർണവുമായി ബേക്കലിൽ രണ്ട് പേർ പിടിയിൽ

കാസർകോട്: ബേക്കലിൽ രണ്ട് കോടിയോളം  വിലവരുന്ന നാല് കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ. കാറിലെ രഹസ്യഅറയിൽ കടത്തുകയായിരുന്ന സ്വർണവുമായി കർണാടക സ്വദേശികളാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ബേക്കൽ പള്ളിക്കര ടോൾബൂത്തിന് സമീപത്ത് നിന്നും ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സ്വർണം പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധന. ബെൽഗാം സ്വദേശികളായ തുഷാർ,ജ്യോതിറാം എന്നിവരാണ് പിടിയിലായത്. മംഗലാപുരം...

ഇന്ന് 6334 പേര്‍ക്ക് കോവിഡ്; 6229 പേര്‍ രോഗമുക്തി നേടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415, ഇടുക്കി 302, കണ്ണൂര്‍ 299, പാലക്കാട് 241, വയനാട്...

ഉപ്പള സോങ്കാലിൽ കുടുംബവഴക്കിനിടെ മൂന്ന് സ്ത്രീകള്‍ക്ക് വെട്ടേറ്റു

ഉപ്പള:(www.mediavisionnews.in) ഉപ്പളയില്‍ കുടുംബവഴക്കിനിടെ മൂന്ന് സ്ത്രീകളെ വെട്ടിപരിക്കേല്‍പ്പിച്ചു. സോങ്കാല്‍ ശാന്തിഗുരിയിലെ ലക്ഷ്മി, മക്കളായ മാധവി, രുഗ്മിണി എന്നിവര്‍ക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. മദ്യലഹരിയില്‍ സോങ്കാലിലെ വീട്ടിലെത്തിയ കര്‍ണാടക ബെല്‍ത്തത്തങ്ങാടിയിലെ രവി(40)യാണ് ഭാര്യ ഗൗരിയുടെ അമ്മ ലക്ഷ്മിയെയും ഭാര്യയുടെ രണ്ട് സഹോദരിമാരായ മാധവിയെയും രുഗ്മിണിയെയും വാക്കത്തി കൊണ്ട് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ...

ചരിത്രവിജയത്തിന്​ ശേഷം നാട്ടിലെത്തിയ സിറാജ്​ എയർപോർട്ടിൽ നിന്നും നേരെ തിരിച്ചത്​ പിതാവിന്‍റെ ഖബറിടത്തിലേക്ക്

ഹൈദരബാദ്​: ആസ്​ട്രേലിയക്കെതിരായ പരമ്പരയിലെ ഉജ്ജ്വലപ്രകടനത്തിന്​ ശേഷം നാട്ടിൽ മടങ്ങിയെത്തിയ സിറാജ്​ എയർപോർട്ടിൽ നിന്നും നേരെ തിരിച്ചത്​ പിതാവിന്‍റെ ഖബറിടത്തിലേക്ക്​. സിറാജ്​ ഇന്ത്യൻ ടീമിനൊപ്പം ആസ്​ട്രേലിയൻ പര്യടനത്തിലായിരിക്കവേയാണ്​ സിറാജിന്‍റെ പിതാവ്​ മുഹമ്മദ്​ ഗൗസ്​ അപ്രതീക്ഷിത മരണത്തിന്​ കീഴടങ്ങിയത്​. തുടർന്ന്​ മാതാവിന്‍റെ നിർദേശ​ത്തെത്തുടർന്ന്​ സിറാജ്​ ആസ്​ട്രേലിയയിൽ തന്നെ തുടരുകയായിരുന്നു. ടെസ്റ്റ്​ അരങ്ങേറ്റത്തിനിടെ ദേശീയ ഗാനത്തിനിടെ കണ്ണുനിറഞ്ഞ്​ നിൽക്കുന്ന സിറാജിന്‍റെ...

കെഎടിഎഫ് മഞ്ചേശ്വരം ഉപ ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ

ഉപ്പള: കേരള അറബിക് ടീച്ചേർസ്  ഫെഡറേഷൻ മഞ്ചേശ്വരം ഉപ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡണ്ടായി ഇബ്രാഹിം കരീം ഉപ്പള, ജനറൽ സെക്രട്ടറി ബഷീർ ബായാർ, ട്രഷറർ റിയാസ് വാഫി എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാ൪ ഒ.എം റഷീദ്, സിറാജ് ളപ്പള,  മുനീർ. ജോയിൻ സെക്രട്ടറിമാ൪ റസ്സാഖ് കട്ടത്തട്ക്ക, ശഫീഖ്, മുജീബ് എെ.ടി വിംഗ്...
- Advertisement -spot_img

Latest News

രാജ്യത്ത് ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; കര്‍ശന ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഇനി മുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം സിറപ്പുകളും നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഫാർമസികളിൽ നിന്നും ഇത്തരത്തിലുള്ള മരുന്നുകൾ ഓവർ...
- Advertisement -spot_img