ചരിത്രമുഹൂര്‍ത്തം: സ്പീക്കറെ നീക്കണമെന്ന പ്രമേയം നിയമസഭയില്‍; ഡയസ്സില്‍ നിന്നിറങ്ങി ശ്രീരാമകൃഷ്ണന്‍

0
138

തിരുവനന്തപുരം : ഡോളര്‍ക്കടത്ത് ആരോപണം നേരിടുന്ന സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം സഭ പരിഗണിക്കുന്നു. എം ഉമ്മറാണ് സ്പീക്കറെ നീക്കല്‍ പ്രമേയം അവതരിപ്പിക്കുന്നത്.

സ്പീക്കറെ കേന്ദ്രഏജന്‍സികള്‍ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് പ്രമേയത്തില്‍ പ്രതിപക്ഷം ആരോപിച്ചു. മറുപടി സഭയില്‍ പറയുമെന്ന് ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. പ്രമേയം അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഡയസ്സില്‍ നിന്നിറങ്ങി. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയാണ് സഭ നിയന്ത്രിക്കുന്നത് .

ചോദ്യോത്തരവേള കഴിഞ്ഞ് 9.45 കഴിഞ്ഞപ്പോള്‍ സ്പീക്കര്‍ അദ്ദേഹത്തിന്റെ ഡയസ്സില്‍ നിന്നിറങ്ങി ചേംബറിലേക്ക് പോയി. ചേംബറില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഇരിക്കുന്ന സ്ഥലത്താണ് സ്പീക്കർ ഇരിക്കുക.

സഭയില്‍ ഇന്ന് സ്പീക്കറെ നീക്കംചെയ്യല്‍ പ്രമേയം ചര്‍ച്ചക്കെടുക്കുന്നത് ഡെപ്യൂട്ടി സ്പീക്കര്‍ സഭയെ അറിയിച്ചു. തുടർന്ന് നോട്ടീസിന്‍മേലുള്ള ചര്‍ച്ച സഭയില്‍ ആരംഭിച്ചു. തടസ്സവാദം ഉന്നയിച്ച് നോട്ടീസ് നല്‍കിയ എസ്. ശര്‍മ്മയുടെ പ്രമേയാവതരണവും നടന്നു. ചട്ടംപാലിച്ചാണ് പ്രമേയം കൊണ്ടുവരേണ്ടതെന്ന എസ്. ശര്‍മ്മ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here