ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ജുവന്റസിന്; ചരിത്രനേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ

0
192

ടൂറിന്‍: പ്രൊഫഷനല്‍ ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 759 ഗോളെന്ന ജോസഫ് ബിക്കന്റെ റെക്കോര്‍ഡ് റൊണാള്‍ഡോ മറികടന്നു. ക്ലബ്ബിനും രാജ്യത്തിനുമായി സൂപ്പര്‍ താരത്തിന് 760 ഗോളുകളായി. ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് ഫൈനലില്‍ നാപ്പോളിക്കെതിരെയാണ് ജുവന്റസ് താരത്തിന്റെ നേട്ടം. ബിക്കന്റെ പേരില്‍ 805 ഗോളുകളുണ്ടെങ്കിലും അതില്‍ 27 ഗോളുകള്‍ അമേച്ച്വര്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയായിരുന്നു. ചില മത്സരങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരവും ഉണ്ടായിരുന്നില്ല.

റൊണാള്‍ഡോയുടെ ഗോളിന്റെ പിന്‍ബലത്തില്‍ നാപോളിയെ തകര്‍ത്ത് ജുവന്റസ് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ ജേതാക്കളായി. അല്‍വാരോ മൊറാട്ടയാണ് മറ്റൊരു ഗോളുകള്‍ നേടിയത്. ആന്ദ്രേ പിര്‍ലോയുടെ കീഴില്‍ യുവന്റസിന്റെ ആദ്യ കിരീടമാണിത്. നാപോളി താരം ഇന്‍സൈന്‍ പെനാല്‍റ്റി പാഴാക്കി.

റയലിന് തോല്‍വി

മാഡ്രിഡ്: സ്പാനിഷ് കിംഗ്‌സ് കപ്പില്‍ റയല്‍ മാഡ്രിഡിന് തോല്‍വി. സ്പാനിഷ് മൂന്നാം ഡിവിഷന്‍ ക്ലബ്ബായ അല്‍ കോയാനോയോട് തോറ്റാണ് റയല്‍ പുറത്തായത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അല്‍കോയാനോയുടെ ജയം.

ബയേണിന് ജയം

മ്യൂനിച്ച്: ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗില്‍ ബയേണ്‍ മ്യൂനിച്ചിന് ജയം. ഓഗ്‌സ്ബര്‍ഗിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബയേണ്‍ വീഴ്ത്തിയത്. ലോകഫുട്‌ബോളര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് സ്‌കോറര്‍. ലീഗിന്റെ പകുതി ഘട്ടത്തില്‍ 21 ഗോള്‍ നേടുന്ന ആദ്യ താരമാണ് ലെവന്‍ഡോവ്‌സ്‌കി. 76-ാം മിനുട്ടില്‍ പെനാല്‍റ്റി പാഴാക്കിയതാണ് ഓഗ്‌സ്ബര്‍ഗിന് തിരിച്ചടിയായത്.

LEAVE A REPLY

Please enter your comment!
Please enter your name here