Latest news

നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം മന്ത്രിമാർ ഏറെയും മത്സരിക്കും; ഒരു മന്ത്രിയുടെ കാര്യത്തിൽ അനിശ്ചിതത്വം

നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സി.പി.ഐ.എമ്മിന്റെ മന്ത്രിമാരിൽ ഭൂരിഭാ​ഗം പേരും വീണ്ടും ജനവിധി തേടും. ആരോഗ്യപ്രശ്നങ്ങളാൽ മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്റെയും എം.എം. മണിയുടെയും കാര്യത്തിൽ ആദ്യം ചില സംശയങ്ങൾ ഉയർന്നിരുന്നുവെങ്കിലും സീറ്റുകൾ നിലനിർത്താൻ അവർതന്നെ രംഗത്ത് വേണമെന്ന നിലപാടിലാണ് പാർട്ടി. മന്ത്രിസഭയിലെ ഒരാളെ മാത്രം മാറ്റി നിർത്താനാണ് തീരുമാനമെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു....

ശാഹുൽ ഹമീദ് ബന്തിയോടിന് ഗ്രീൻ ലാൻഡ് റെസിഡൻസി അസോസിയേഷന്റെ സ്നേഹാദരവ്

ബന്തിയോട്: വിജയകരമായ പ്രവർത്തനത്തിലൂടെ നമ്മുടെ നാടിന്റെ അഭിമാനമായ നാടിനെ ഉന്നതിയിൽ എത്തിച്ച മുൻ മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്തിയോടിന് ഗ്രീൻലാൻഡ് റെസിഡൻസി അസേസിയേഷന്റെ സ്നേഹാദരവ്. മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് റിഷാന സാബിർ ഗ്രീൻ ലാൻഡ് റെസിഡൻസി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ശാഹുൽ ഹമീദ്‌ന് മൊമെന്റോ കൈമാറി. ശേഷം മംഗൽപാടി പഞ്ചായത്ത് വൈസ് പ്രഡിഡന്റ് യൂസഫ്...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4595 രൂപയും ഒരു പവന് 36,760 രൂപയുമാണ് ഇന്നത്തെ വില.

എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിക്കണമെന്ന് ആര്‍എസ്എസ് തീരുമാനിച്ചാല്‍ അത് സംഭവിക്കുമെന്ന് സമസ്ത മുഖപത്രം; ’70 ശതമാനം ബിജെപി വോട്ടുമറിക്കാന്‍ എളുപ്പം; സഹായിക്കാനും കാരണങ്ങളേറെ’

സംസ്ഥാനത്ത് എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിക്കണമെന്ന് ആര്‍എസ്എസ് തീരുമാനിച്ചാല്‍ അത് സംഭവിക്കുമെന്ന് ഉറപ്പാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം. ബിജെപിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന വോട്ടുകളില്‍ 70 ശതമാനത്തോളം എവിടേക്ക് വേണമെങ്കിലും നിഷ്പ്രയാസം മറിക്കാന്‍ ആര്‍എസ്എസിന് സാധിക്കുമെന്നും അത് രഹസ്യമായി തന്നെ നിര്‍വഹിക്കാനുള്ള കേഡര്‍ സംഘടനാ സംവിധാനം അവര്‍ക്കുണ്ടെന്നും സുപ്രഭാതം മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് മുക്ത കേരളം ആര്‍.എസ്.എസ് അജന്‍ഡ...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4595 രൂപയും ഒരു പവന് 36,760 രൂപയുമാണ് ഇന്നത്തെ വില.

അന്താരാഷ്ട്ര വിപണിയില്‍ കുറവ് തന്നെ; ഇന്ത്യയില്‍ വീണ്ടും ഇന്ധന വില കൂട്ടി; പെട്രോള്‍ വില 88 ലേക്ക്; ഡീസല്‍ വില 80 കടന്നു

കൊച്ചി: ഇന്ധനവില വീണ്ടും കുതിക്കുന്നു. പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി ഇന്നും വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ 85.97 രൂപയും തിരുവനന്തപുരത്ത് 87 രൂപ 63 പൈസയുമായി. ഡീസലിന് കൊച്ചിയില്‍ 80.14 രൂപയും തിരുവനന്തപുരത്ത് 81.68 രൂപയുമാണ് വില. ജനുവരിയില്‍ മാത്രം...

31 നിയമസഭ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യൂത്ത് ലീഗിന് നിര്‍ദ്ദേശം

31 നിയമസഭ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യൂത്ത് ലീഗിന് മുസ്ലീംലീഗിന്‍റെ നിർദ്ദേശം. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച 24 മണ്ഡലങ്ങൾക്ക് പുറമേ 7 മണ്ഡലങ്ങളിൽ കൂടി ലിസ്റ്റിലുണ്ട്. പാണക്കാട് മുനവ്വറലി തങ്ങളുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 31 മണ്ഡലങ്ങളിലുമെത്തി നേതാക്കളെയും പ്രവർത്തകരെയും കാണും. 2016ൽ മുസ്ലിംലീഗ് വിജയിച്ച 18 മണ്ഡലങ്ങൾ.ഒപ്പം പരാജയപ്പെട്ട കൊടുവള്ളിയും തിരുവമ്പാടിയും ബാലുശ്ശേരിയും...

ആര്‍.എസ്.എസ്, ബി.ജെ.പി ബന്ധമുള്ള ഡെമോക്രാറ്റുകളെ സുപ്രധാന പദവിയില്‍ നിന്ന് നീക്കം ചെയ്ത് ജോ ബൈഡന്‍

വാഷിങ്​ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ്​ ജോ ബൈഡന്‍ 20ഓളം ഇന്ത്യന്‍ വംശജര്‍ക്ക്​ സുപ്രധാന പദവികള്‍ നല്‍കിയ നടപടി ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അത്ര തന്നെ ​പ്രാധാന്യത്തോടെ മറ്റൊരു വാര്‍ത്തയും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്​. ആര്‍.എസ്​.എസ്​/ബി.ജെ.പി ബന്ധമുള്ള ഡെമോക്രാറ്റുകളെ ബൈഡന്‍ ഉന്നത പദവികള്‍ നല്‍കുന്നതില്‍ നിന്ന്​ ഒഴിവാക്കിയെന്നാണ്​ വൈറ്റ്​ഹൗസുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്​. ഒബാമ അധികാരത്തിലിരുന്നപ്പോള്‍ വൈറ്റ്​...

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനത്തിന് കൂടുതൽ ഇളവുകൾ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനത്തിനായി കൂടുതൽ ഇളവുകൾ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. സ്കൂളുകൾ തുറന്ന ശേഷം ഇതുവരെയുള്ള പ്രവർത്തനം ഡിഡിഇ/ആർഡിഡി/എഡി എന്നിവരുമായി ചേർന്ന് അവലോകനം ചെയ്ത ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്. പുതിയ ഇളവുകൾ 1. ഒരു ബെഞ്ചിൽ ഇനി മുതൽ രണ്ട് കുട്ടികളെ ഇരുത്താം 2. നൂറിൽ താഴെ കുട്ടികളുള്ള എല്ലാ സ്കൂളുകളിലും എല്ലാം...

കൂടുതൽ വിരട്ടിയാൽ സെർച്ച് ഓപ്ഷൻ തന്നെ എടുത്തു കളയുമെന്ന് ​ഗൂ​ഗിൾ, ഫീഡിൽ നിന്ന് വാർത്തയൊഴിവാക്കുമെന്ന് ഫേസ്ബുക്ക്; സംഘട്ടനം പുതിയ തലത്തിലേക്ക്

മെൽബൺ: ​ഗൂ​ഗിളിലൂടെയെും ഫേസ്ബുക്കിലൂടെയും ഉപയോക്താക്കളിലേക്ക് എത്തുന്ന വാർത്തകൾക്ക് ഇരു കമ്പനികളും മാധ്യമ സ്ഥാപനത്തിന് പണം നൽകണമെന്ന ഓസ്ട്രേലിയൻ പാർലമെന്റ് തീരുമാനത്തിനെതിരെ കടുത്ത നിലപാടുമായി ​ഗൂ​ഗിളും ഫേസ്ബുക്കും. പുതിയ നിയമവുമായി ​പാർലമെന്റ് മുന്നോട്ട് പോകുകയാണെങ്കിൽ ഓസ്ട്രേലിയയിൽ നിന്ന് ​ഗൂ​ഗിൾ സെർച്ച് സേവനം മുഴുവനായും ഒഴിവാക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് വാളിലൂടെ വാർത്തകൾ ഉപയോ​ക്താക്കളിലേക്ക് എത്തിക്കാനുള്ള സൗകര്യം പൂർണമായും...
- Advertisement -spot_img

Latest News

കേരള ബജറ്റ് 2026: സൗജന്യ യാത്രക്ക് 600 കോടി; അംഗൻവാടി ജീവനക്കാർക്കും പാചക തൊഴിലാളികൾക്കും 1000 രൂപ കൂട്ടി

തിരുവനന്തപുരം: ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിന് 600 കോടി രൂപ ബജറ്റിൽ വകയിരുത്തി. അംഗൻവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പ്രതിമാസ ഓണറേറിയം...
- Advertisement -spot_img