തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് 'ആദരാഞ്ജലികൾ' അർപ്പിച്ചുള്ള വീക്ഷണം പത്രത്തിലെ പ്രയോഗം വിവാദത്തിൽ. ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോട് എന്ന് പത്രത്തിൽ അച്ചടിച്ച് വന്നത് വലിയ ചർച്ച ആയതോടെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ചെന്നിത്തല തന്നെ രംഗത്തെത്തി.
ഇന്ന് പ്രസിദ്ധീകരിച്ച പത്രത്തിലാണ് ഐശ്വര്യകേരള യാത്രക്ക് ആശംസകൾ എന്നതിന് പകരം ആദരാഞ്ജലികൾ എന്ന് അച്ചടിച്ച്...
ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവും സിഗററ്റും സൗന്ദര്യവർധക വസ്തുക്കളുമായി എട്ടു കാസർഗോഡ് സ്വദേശികളെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. ദുബായിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഇവരെത്തിയത്. 38 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ 24.33 ലക്ഷം രൂപയുടെ സ്വർണം ഉൾപ്പെടും. 73600 സിഗററ്റ്, 500 ഗ്രാം സ്വർണം,...
പുത്തിഗെ: ഷിറിയ പുഴയിലെ അണക്കെട്ട് കാണാനെത്തുന്നത് ഒട്ടേറെ പേർ. ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് കല്കടറും ടൂറിസം – ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. അണക്കെട്ടും കനാലും 1951 നവംബർ 10ന് മദ്രാസ് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ഭക്തവൽസലനാണ് ഉദ്ഘാടനം ചെയ്തത്. ഉൾഭാഗത്ത് ദേരടുക്കയിൽ വിജനമായ സ്ഥലത്താണ് അണക്കെട്ട്.
സുന്ദരമായ സ്ഥലമാണിത്. സീതാംഗോളി...
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അടുത്ത സീസൺ ഈ വർഷം ഏപ്രിൽ 11ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. വിജയ് ഹസാരെ ട്രോഫിക്കും വനിതാ ഏകദിന ടൂർണമെൻ്റിനും ശേഷം ഐപിഎൽ നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഏപ്രിൽ 11ന് ആരംഭിച്ച് ജൂൺ അഞ്ചിനോ ആറിനോ ഫൈനൽ നടത്താൻ കഴിയുന്ന വിധം മത്സര ക്രമം തീരുമാനിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പര...
കാസര്‍കോട്: കെ.സുധാകരന്‍ കണ്ണൂര്‍ വിട്ട് കാസര്‍കോട്ട് എത്തിയതോടെയാണ് ഉദുമ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താരമണ്ഡലമായി മാറിയത്. എ ഗ്രൂപ്പില്‍ നിന്ന് സതീശന്‍ പാച്ചേനിയെ ഐ ഗ്രൂപ്പിലെത്തിക്കാനായി 'സുരക്ഷിത' സീറ്റായ കണ്ണൂര്‍ നല്‍കിയാണ് സുധാകരന്‍ ഉദുമയിലെത്തിയത്. പക്ഷേ പരീക്ഷണം പാളി ഇടത് തരംഗത്തില്‍ കണ്ണൂരും കൈവിട്ടു.
കടുത്ത പോരാട്ടത്തിനൊടുവില്‍ സിപിഎമ്മിനായി കെ കുഞ്ഞിരാമന്‍ സുധാകരനെ തറപറ്റിച്ച് ഉദുമ നിലനിര്‍ത്തി....
ദില്ലി: രാജ്യം ഔദ്യോഗികമായി ക്രിപ്റ്റോ കറന്‍സി ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബിറ്റ് കോയിന്‍ അടക്കമുള്ള സ്വകാര്യ ക്രിപ്റ്റോ കറന്‍സികളെ നിയന്ത്രിച്ചായിരിക്കും പുതിയ ചുവടുവയ്പ്പ് എന്നാണ് സൂചന. ഇത് സംബന്ധിച്ച ബില്ല് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റിന്‍റെ ഈ ബഡ്ജറ്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിച്ചേക്കും എന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ ബഡ്ജറ്റില്‍ മുന്നോട്ട് വയ്ക്കുന്ന...
ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധം തകര്‍ക്കാന്‍ ഇന്റര്‍ നെറ്റ് വിച്ഛേദിച്ച ഹരിയാന സര്‍ക്കാരിന്റെ നടപടിയെ വിഫലമാക്കി ഹരിയാനയിലേയും ദല്‍ഹിയിലേയും നാട്ടുകാര്‍.
സംഘര്‍ഷം ഇല്ലാതാക്കാനും ക്രമസമാധാനം നിലനിര്‍ത്താനും എന്ന് പറഞ്ഞുകൊണ്ടായിരുന്നു 17 ജില്ലകളിലെ ഇന്റര്‍നെറ്റ് ബന്ധം സര്‍ക്കാര്‍ വിച്ഛേദിച്ചത്.
എന്നാല്‍ കര്‍ഷകര്‍ക്ക് ആശയവിനിമയം നടത്താന്‍ നാട്ടുകാര്‍ ആരാധനാലയങ്ങള്‍ തുറന്നു നല്‍കി. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ വഴി കര്‍ഷകര്‍ ആശയ വിനിമയം നടത്തുന്നുണ്ട്.
ക്ഷേത്രങ്ങളും...
ദില്ലി: എഐഎംഐഎം ബംഗാളിൽ മത്സരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത് മുതൽ കോൺഗ്രസ് തങ്ങളെ ബിജെപിയുടെ ബി ടീം എന്നാണ് വിളിക്കുന്നതെന്ന് അസദുദീൻ ഒവൈസി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഇതു തന്നെ ആവർത്തിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എഐഎംഐഎം ജനങ്ങൾക്ക് വേണ്ടി മാത്രമാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാനയിൽ ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്ന എഐഎംഐഎം കഴിഞ്ഞ കുറച്ചു വർഷങ്ങളായി...
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസുവരെയുള്ള വുദ്യാര്‍ത്ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള ആലോചനയുമായി വിദ്യാഭ്യാസ വകുപ്പ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ ഒരുമിച്ചിരുത്തി പരീക്ഷ നടത്തുന്നതിന്റെ ബുദ്ധിമുട്ടും ക്ലാസുകള്‍ നഷ്ടപ്പെട്ടതും പരിഗണിച്ചാണ് ആലോചന. ഒമ്പതു വരെയുള്ള ക്ലാസുകളില്‍ വര്‍ഷാവസാന പരീക്ഷ ഒഴിവാക്കുന്നതിലാണ് വകുപ്പ് തീരുമാനമെടുക്കുക.
അടുത്ത മാസങ്ങളില്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇതുകൂടി പരിഗണിച്ചാവും തീരുമാനമെടുക്കുക....
ജയ്പൂര്‍: ഒരു ഇടവേളയ്ക്ക് ശേഷം റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ് രാജസ്ഥാന്‍ ബിജെപി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി വിവിഝ ജില്ലകളിലെ ഹോട്ടലുകളിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് തട്ടിയെടുക്കുമെന്ന ഭീതിയിലാണ് നീക്കമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
ഞായറാഴ്ചയാണ് രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. 2020 ഡിസംബറില്‍...
തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ...