കൊച്ചി: കാര്‍ വാങ്ങുന്ന വേളയില്‍ 81 ശതമാനം ഇന്ത്യക്കാരും പരിഗണിക്കുന്നത് സുഖസൗകര്യങ്ങളാണെന്ന് സിട്രോണ്‍ ഇന്ത്യ നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. സുഖസൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്കാരുടെ കാഴ്‍ചപ്പാടില്‍ കോവിഡ് അടക്കമുള്ള സാഹചര്യങ്ങള്‍ മൂലം ഉണ്ടായിട്ടുള്ള മാറ്റങ്ങളാണ് രാജ്യത്തെ പത്തു നഗരങ്ങളിലായി 1801 പേര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലൂടെ വിശകലനം ചെയ്തിട്ടുള്ളതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
യാത്രയിക്കിടയിലെ സുഖ സൗകര്യം, ഡ്രൈവര്‍മാര്‍ക്കും...
അജ്ഞാതവാഹനം ഇടിച്ച് പരിക്കേൽക്കുന്നവർക്ക് ചികിത്സയും നഷ്ടപരിഹാരവും നൽകാനായി കേന്ദ്ര സർക്കാർ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമരൂപമായി. ഇതിനായി ഇൻഷുറൻസിൽനിന്നു നിശ്ചിത ശതമാനം മാറ്റിവെയ്ക്കും. ഒന്നര ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ലഭിക്കുക. അപകടത്തിൽ പരിക്കേൽക്കുന്നവർക്കെല്ലാം ഈ സൗജന്യത്തിന് അർഹതയുണ്ട്. തേർഡ്പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ 0.1 ശതമാനം വർധന വരുത്തിയാണ് നഷ്ടപരിഹാരം നൽകുക.
ദേശീയപാതാവിഭാഗം വിവിധ സേവനങ്ങൾക്ക് സെസ്...
ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ കടലാസ് രഹിത കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും. പതിനഞ്ചാം ധനകാര്യകമ്മീഷന്‍ റിപ്പോര്‍ട്ടും ഇന്ന് ധനമന്ത്രി സഭയില്‍ വയ്ക്കും. കോവിഡ് മഹാമാരിയെ നേരിടാനുള്ള കൂടുതല്‍ പദ്ധതികള്‍, തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതല്‍ തുക, കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള പ്രത്യേക സഹായം, നിയമസഭ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ മധ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ തുടങ്ങിയവയാണ്...
തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 20 രൂപയാണ് കൂടിയത്. പവന് 160 രൂപയും ഉയർന്നു. ഗ്രാമിന് 4,600 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 36,800 രൂപയും.
ജനുവരി 30ന്, ഗ്രാമിന് 4,580 രൂപയായിരുന്നു നിരക്ക്. പവന് 36,640 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ വർധന റിപ്പോർട്ട് ചെയ്തു....
ആലപ്പുഴ: എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ഒന്നരക്കിലോ കഞ്ചാവും ആറുലക്ഷംരൂപ വിലവരുന്ന 150 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പട്ടണക്കാട് പഞ്ചായത്ത് ഒൻപതാംവാർഡിൽ നികർത്തിൽ അനന്തകൃഷ്ണൻ(22), കാസർകോട് താലൂക്കിൽ ആതുർ കുസാർ പോക്കറടുക്ക വീട്ടിൽ അബു താഹിർ(28) എന്നിവരെ അറസ്റ്റുചെയ്തു.
കഴിഞ്ഞദിവസം വൈകീട്ട് ചേർത്തല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വിജെ റോയിയുടെ നേതൃത്വത്തിൽ...
ജയ്പുര്‍: രാജസ്ഥാനില്‍ മുന്‍സിപ്പല്‍ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ മുന്നേറ്റം. 90 തദ്ദേശ സ്ഥാപനങ്ങളിലെ 3034 വാര്‍ഡുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കോണ്‍ഗ്രസ് 1197 സീറ്റുകള്‍ നേടി. ബിജെപിക്ക് 1140 സീറ്റുകളുമായി രണ്ടാം സ്ഥാനത്ത് എത്തി.
ബിഎസ്പി 1, സിപിഎം 3, എന്‍സിപി 46, ആര്‍എല്‍പി 13 എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികള്‍ക്ക് ലഭിച്ച...
കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു.
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ രണ്ടുവയസ്സുകാരിയായ മകള്‍ക്കാണ് ഈ തുക നല്‍കുന്നത്.
ഫറഫുദ്ദീന്റെ ഭാര്യ ആമിന, മകള്‍, ഷറഫുദ്ദീന്റെ മാതാപിതാക്കള്‍ എന്നിവരാണ് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കാട്ടി കോടതിയെ...
കുമ്പള: ഇച്ചിലങ്കോട് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികള്‍ മുങ്ങിമരിച്ചു. ബംബ്രാണ തുമ്പിയോട് ഹൗസില്‍ ശരീഫിന്റെ മക്കളായ ശഹ്ദാദ് (12), ശാസിന്‍ (എട്ട്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഒടുവില്‍ കണ്ടു കിട്ടുമ്പോള്‍ ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
കൊച്ചി: എംഡിഎംഎ ഉൾപ്പടെയുള്ള ലഹരിമരുന്നുകളുമായി കൊച്ചിയിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ. എറണാകുളം സൗത്ത് നെറ്റേപാടത്തെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കാസർകോട് സ്വദേശി സമീർ, എറണാകുളം സ്വദേശികളായ അജ്മൽ റസാഖ്, ആര്യ എന്നിവർ പൊലീസിന്‍റെ പിടിയിലായത്.
ലഹരിക്കടത്ത് തടയാനായി കൊച്ചി സിറ്റി പൊലീസ് നടപ്പാക്കിയ യോദ്ധാ എന്ന രഹസ്യ വാട്സ്ആപ് നമ്പറിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്...
തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ...