Latest news

ആവശ്യത്തിന് ആളായി,​ ഇനി വേണ്ട: ബി.ജെ.പിയിലേക്കുള്ള തൃണമൂല്‍ നേതാക്കളുടെ കൂട്ടത്തോടെയുള്ള വരവ് അവസാനിപ്പിക്കുന്നു

ന്യൂഡൽഹി: ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള നേതാക്കൾ പാർട്ടിയിൽ ചേരുന്നത് തുടരുന്നതിനിടെ ഇതിന് താത്കാലികമായി വിരമമിട്ട് ബി.ജെ.പി നേതൃത്വം. നേതാക്കളെ കൂട്ടത്തോടെയെത്തിച്ച് തൃണമൂലിന്റെ ബി ടീമാനാകാനില്ലെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വാർഗിയ പറഞ്ഞു. തൃണമൂലിന്റെ ബി ടീമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ക്ലീൻ ഇമേജില്ലാത്ത പല തൃണമൂൽ നേതാക്കളും...

ഹൈക്കോടതി ജഡ്ജി വി ഷേര്‍സിയുടെ കാറിന് നേരെ കരിഓയില്‍ ആക്രമണം; പിന്നില്‍ ജസ്‌നയുടെ ബന്ധു

കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ഷേര്‍സിയുടെ കാറിന് മേല്‍ കരി ഓയില്‍ ഒഴിച്ചു. ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്‌നയുടെ ബന്ധുക്കളില്‍ ഒരാളാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ജസ്റ്റിസ് ഹൈക്കോടതിയിലേക്ക് വരുന്ന വഴിമധ്യേയാണ് സംഭവം. ജസ്‌നയുടെ ബന്ധുവായ കോട്ടയം സ്വദേശി ആര്‍ രഘുനാഥന്‍ കയ്യില്‍ കരുതിയ കരി ഓയില്‍ കാറിന്...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4475 രൂപയും ഒരു പവന് 35,800 രൂപയുമാണ് ഇന്നത്തെ വില.

സ്വര്‍ണവില വീണ്ടും 35,000 നിലവാരത്തില്‍: അഞ്ചുമാസത്തിനിടെ ഇടിഞ്ഞത് 6,200 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ബുധനാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 35,800 രൂപയായി. 4475 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് അഞ്ചുമാസത്തിനിടെ 6200 രൂപയുടെ ഇടിവാണുണ്ടായത്. സ്വര്‍ണവില എക്കാലത്തേയും ഉയര്‍ന്ന നിലവാരമായ 42,000 രൂപയിലെത്തിയശേഷം 2020 നവംബര്‍ 30നാണ് ഏറ്റവും കുറഞ്ഞവിലയായ 35,760 രൂപ രേഖപ്പെടുത്തിയത്. മൂന്നുമാസത്തിനുശേഷം വില...

സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന കര്‍ശനമാക്കി

സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പും പൊലീസും. റോഡ് സുരക്ഷാചരണ മാസത്തില്‍ പ്രത്യേക നിരീക്ഷണം നടത്താനുള്ള കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണു തീരുമാനം. ഫെബ്രുവരി ആറുവരെ ഹെല്‍മറ്റ്,...

പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്‌സഭാംഗത്വം രാജിവയ്ക്കും

മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്‌സഭാംഗത്വം രാജിവയ്ക്കും. ഡല്‍ഹിയിലെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി ഉടന്‍ രാജി സമര്‍പ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവയ്ക്കുന്നത്. ഇന്നലെ പാണക്കാട് ചേര്‍ന്ന യോഗത്തിലും പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോടും രാജിയെക്കുറിച്ച് ഇന്ന് അറിയിക്കും. കേരള രാഷ്ട്രീയത്തില്‍ സജീവമാകാനാണ് രാജിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി...

ഇന്ത്യയും യുഎഇയും ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ

റിയാദ്: ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്. ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവര്‍ക്കും വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യ, യുഎഇ, അമേരിക്ക, ജര്‍മനി, അര്‍ജന്റീന, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, യു.കെ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍,...

രാമന്റെ ഇന്ത്യയില്‍ 93, സീതയുടെ നേപ്പാളില്‍ 53, രാവണന്റെ ലങ്കയില്‍ 51; വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ദില്ലി: രാജ്യത്തെ ഇന്ധന വിലക്കയറ്റത്തില്‍ വിമര്‍ശനവുമായി രാജ്യസഭ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ഇന്ത്യയിലെയും ശ്രീലങ്കയിലെയും ഇന്ധന വില താരതമ്യം ചെയ്തായിരുന്നു ട്വീറ്റ്. രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ, സീതയുടെ നേപ്പാളില്‍ 53രൂപ, രാവണന്റെ ലങ്കയില്‍ 51 രൂപയും എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തത്. നിരവധി പേര്‍ ട്വീറ്റ് റീട്വീറ്റ് ചെയ്തു. https://twitter.com/Swamy39/status/1356462621373816833?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1356462621373816833%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.asianetnews.com%2Findia-news%2Fpetrol-price-93-in-ram-s-india-rajya-sabha-mp-subramanian-swamy-qnwxov   അന്താരാഷ്ട്ര...

ഇലക്ട്രോണിക് ഉപകരണങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍; ആമസോണില്‍ വില്‍പ്പന മേള.!

ഡിസ്‌ക്കൗണ്ടുകളുടെ മേളമയമാണ് ആമസോണില്‍. ഒന്നിനു പിന്നാലെ പുതിയ ഓഫറുകളുടെ പെരുമഴ. ഇപ്പോഴിതാ, ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, ടിവികള്‍ എന്നിവയ്ക്ക് 50 ശതമാനം വരെ വന്‍ ഡിസ്‌ക്കൗണ്ട്. ഇതിന് മെഗാ സാലറി ഡെയ്‌സ് ഓഫര്‍ എന്നും പ്രഖ്യാപനം വന്നു കഴിഞ്ഞു. 2021 ഫെബ്രുവരി 3 വരെ വില്‍പ്പന തുടരും. ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, ഡിഎസ്എല്‍ആര്‍, മിറര്‍ലെസ്സ്, പോയിന്റ് ഷൂട്ട്...

ജഴ്​സി മാറ്റുന്നതിനിടെ പന്തുവന്നാൽ എന്തുചെയ്യാനാണ്​?; വൈറലായി വിഡിയോ VIDEO

ഫീൽഡ്​ ചെയ്യുന്നതിനിടെ ജഴ്​സിമാറ്റു​േമ്പാൾ പന്ത്​ വന്നാൽ എന്ത്​ ചെയ്യും?. ഒന്നും ചെയ്യാനില്ല. അബൂദബി ടി10 ക്രിക്കറ്റ്​ ലീഗിനിടെയുള്ള യു.എ.ഇ ദേശീയതാരം രോഹൻ മുസ്​തഫയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്​. https://twitter.com/SportingTrade/status/1356265508925014018?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1356265508925014018%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.madhyamam.com%2Fsports%2Fcricket%2Fabsurd-moment-when-fielder-changing-jersey-fails-to-stop-boundary-759801 ടീം അബുദബിയും നോർത്തേൺ വാരിയേഴ്​സും തമ്മിലുള മത്സരത്തിനിടെയാണ്​ സംഭവം. വാരിയേഴ്​സ്​ ബാറ്റ്​സ്​മാൻ വസീം മുഹമ്മദ്​ ബൗണ്ടറിയിലേക്കടിച്ച പന്ത്​ തടുക്കാനായി ജഴ്​സിയും തലയിൽ കമിഴ്​ത്തിയോടുന്ന മുസ്​തഫയുടെ വിഡിയോ കൗതുകമായി....
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ...
- Advertisement -spot_img