ജഴ്​സി മാറ്റുന്നതിനിടെ പന്തുവന്നാൽ എന്തുചെയ്യാനാണ്​?; വൈറലായി വിഡിയോ VIDEO

0
155

ഫീൽഡ്​ ചെയ്യുന്നതിനിടെ ജഴ്​സിമാറ്റു​േമ്പാൾ പന്ത്​ വന്നാൽ എന്ത്​ ചെയ്യും?. ഒന്നും ചെയ്യാനില്ല. അബൂദബി ടി10 ക്രിക്കറ്റ്​ ലീഗിനിടെയുള്ള യു.എ.ഇ ദേശീയതാരം രോഹൻ മുസ്​തഫയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്​.

ടീം അബുദബിയും നോർത്തേൺ വാരിയേഴ്​സും തമ്മിലുള മത്സരത്തിനിടെയാണ്​ സംഭവം. വാരിയേഴ്​സ്​ ബാറ്റ്​സ്​മാൻ വസീം മുഹമ്മദ്​ ബൗണ്ടറിയിലേക്കടിച്ച പന്ത്​ തടുക്കാനായി ജഴ്​സിയും തലയിൽ കമിഴ്​ത്തിയോടുന്ന മുസ്​തഫയുടെ വിഡിയോ കൗതുകമായി. താരത്തിന്​ പക്ഷേ ബൗണ്ടറി തടുക്കാനായിരുന്നില്ല. വാരിയേഴ്​സിന്‍റെ വെസ്റ്റിൻഡീസ്​ താരം നിക്കൊളാസ്​ പുരാൻ സംഭവം കണ്ട്​ ആർത്തുചിരിക്കുന്നതും വിഡയോയിലുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here