Latest news

കോവിഡ് കേസുകളിൽ വർധനവ്; സൗദിയിൽ കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം

ജിദ്ദ: സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നത് കണക്കിലെടുത്ത് രാജ്യത്ത് കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധ മുൻകരുതൽ നടപടികളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുത്തുന്നതിനാലാണ് കോവിഡ് കേസുകൾ വർധിക്കുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ലോക...

ഇല്ലാതാകുമോ സെക്കന്‍ഡ് ഹാന്‍ഡ് വണ്ടിക്കച്ചവടം?!

ഏറെക്കാലമായി പറഞ്ഞുകേട്ടിരുന്ന വോളണ്ടറി വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസിയാണ് ഇപ്പോള്‍ ഇന്ത്യന്‍ വാഹനലോകത്തെ സജീവചര്‍ച്ച. സ്വകാര്യവാഹനങ്ങളുടെ കാലാവധി 20 വർഷത്തേക്കും വാണിജ്യവാഹനങ്ങളുടെത് 15 വർഷത്തേക്കും നിജപ്പെടുത്തുന്നതാണ് ഈ പോളിസി. മലിനീകരണം, ഇന്ധനഇറക്കുമതി, വിലവർദ്ധന എന്നിവ കുറയ‌്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. കാലാവധി പൂർത്തിയായ  വാഹനങ്ങൾ ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് സെന്ററുകളുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കുകയും  ഈ പരിശോധന...

അവസാനം സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ്; അഞ്ച് ലക്ഷം പേരുടെ സോഷ്യല്‍ മീഡിയ ആര്‍മിയുണ്ടാക്കാന്‍ നീക്കം

ന്യൂദല്‍ഹി: പ്രചരണമേഖലയില്‍ ബിജെപിയുണ്ടാക്കിയ വലിയ നേട്ടത്തെ മറികടക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അഞ്ച് ലക്ഷം പേരെ കണ്ടെത്താനാണ് കോണ്‍ഗ്രസ് ശ്രമം. ‘ജോയിന്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ’ എന്ന പേരില്‍ അടുത്ത ദിവസങ്ങളില്‍ പ്രചരണം ആരംഭിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ആകെ ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന്...

പുതിയ പാര്‍ട്ടിയുമായി ബിഡിജെഎസ് വിമതര്‍; യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം; എന്‍ഡിഎക്ക് കനത്ത തിരിച്ചടി

ബിഡിജെഎസ് വീണ്ടും പിളര്‍ന്നു. ബിജെപിയുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഡിജെഎസിലെ പ്രബല വിഭാഗം പാര്‍ട്ടിയില്‍ നിന്നകന്നത്. ബിഡിജെഎസില്‍ നിന്നും രാജിവെച്ച വിമതര്‍ പുതിയ പാര്‍ട്ടിയിക്ക് രൂപം നല്‍കി. ഭാരതീയ ജനസേന എന്ന് പേര് നല്‍കിയരിക്കുന്ന പുതിയ പാര്‍ട്ടിയിലൂടെ യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ബിഡിജെഎസ് വിമതരുടെ നീക്കം. ഇന്ന് രാവിലെ കൊച്ചിയില്‍ നിന്നാണ് ബിഡിജെഎസ്...

സച്ചിന്​ പൊങ്കാല, ഷറപ്പോവയോട്​​ മാപ്പ്​; സമൂഹമാധ്യമങ്ങളിൽ നിറഞ്ഞാടി മലയാളികൾ

സചിൻ​ ടെണ്ടുൽക്കർ മലയാളികൾക്കും പ്രിയപ്പെട്ട താരമാണ്​. ക്രിക്കറ്റിലൂടെ ഹൃദയം കവർന്ന താരം കേരള ബ്ലാസ്​റ്റേഴ്​സ്​ ഓണർമാരിലൊരാളായും കേരളത്തിൽ ഇടക്ക്​ സന്ദർശനം നടത്തിയും കേരളവുമായും അടുത്ത ബന്ധം പുലർത്തുന്നയാളാണ്​. പക്ഷേ രാഷ്​ട്രീയ വിഷയങ്ങളിൽ നിന്നും അകന്നുനിൽക്കാറുള്ള സചിൻ ​കേന്ദ്രസർക്കാറിന്​ പരോക്ഷ പിന്തുണയുമായി എത്തിയതോടെ മലയാളികൾ അതെല്ലാം മറന്നു. കാർഷിക സമരം അന്താരാഷ്​ട്രതലത്തിൽ ചർച്ചയായതിനെ പ്രതിരോധിക്കാനായി കേന്ദ്രസർക്കാർ ഒരുക്കിയ...

അടച്ചിട്ട മുറിയിൽ ആണും പെണ്ണും ഒറ്റക്കായാൽ അവിഹിത ബന്ധമായി കാണാനാകില്ല- മദ്രാസ്​ ഹൈക്കോടതി

ചെന്നൈ: അടച്ചിട്ട വീട്ടിനുള്ളിൽ ഒരു സ്​​ത്രീയും പുരുഷനും ഒറ്റക്കായാൽ അവർക്കിടയിൽ അവിഹിത ബന്ധം നടന്നതായി കണക്കാക്കാനാകില്ലെന്ന്​ മദ്രാസ്​ ഹൈക്കോടതി. സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം ധാരണകൾ വെച്ച്​ അച്ചടക്ക നടപടി സ്വീകരിക്കാനോ ശിക്ഷ വിധിക്കാനോ പാടില്ലെന്നും ജസ്​റ്റീസ്​ ആർ സുരേഷ്​ കുമാർ വ്യക്​തമാക്കി. ഒരു വനിത കോൺസ്​റ്റബിളിനൊപ്പം അടച്ചിട്ട വീട്ടിൽ ഒറ്റക്കു കണ്ടെത്തിയതി​െൻറ പേരിൽ ആംഡ്​ റിസർവ്​ഡ്​...

ആദ്യമായി എടുത്ത ടിക്കറ്റിന് സമ്മാനം; ഖത്തറിലെ മലയാളി യുവതിക്ക് അബുദാബിയിൽ 30 കോടിയുടെ ഭാഗ്യം

അബുദാബി: അബുദാബിയിലെ ബിഗ് ടിക്കറ്റിന്റെ വമ്പന്‍ സമ്മാനം ഇത്തവണ ലഭിച്ചത് ഖത്തര്‍ പ്രവാസിയായ മലയാളി യുവതിക്ക്. 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടി ഇന്ത്യന്‍ രൂപ) സമ്മാനമാണ് തൃക്കരിപ്പൂര്‍ സ്വദേശിനിയായ തസ്ലീന അഹമ്മദ് പുതിയപുരയില്‍ സ്വന്തമാക്കിയത്. ഇന്ത്യയിലും ഖത്തറിലുമായി പ്രവര്‍ത്തിക്കുന്ന എം ആര്‍ എ റസ്റ്റോറന്റ് ഗ്രൂപ്പിന്റെ ഉടമകളിലൊരാളായ ഗദ്ദാഫിയുടെ ഭാര്യയാണ് തസ്ലീന. ജനുവരി 26ന്...

തുടര്‍ ഭരണമെങ്കില്‍ പിണറായി തന്നെ മുഖ്യന്‍; അഞ്ചു മന്ത്രിമാരും 17 സിറ്റിങ് എം.എല്‍.എമാരും കളത്തിനുപുറത്തായേക്കും

തിരുവനന്തപുരം: കേരളത്തില്‍ ഇടതിനുതന്നെ തുടര്‍ ഭരണമെങ്കില്‍ പിണറായി വിജയന്‍ തന്നെയാകും മുഖ്യമന്ത്രി. ആരോഗ്യ മന്ത്രി കെ.കെ ഷൈലജക്കും ഇടതു മുന്നണിയില്‍ ക്ലിന്‍ ചിറ്റ്. എന്നാല്‍ രണ്ടു തവണ നിയമസഭയിലേക്ക് വിജയിച്ചവരെയും പാര്‍ലമെന്റിലേക്ക് മല്‍സരിച്ചവരെയും സ്ഥാനാര്‍ഥികളാക്കേണ്ടെന്നാണ് സിപിഎം നിലപാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമിതി യോഗത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡത്തില്‍ ധാരണയായത്. വിജയസാധ്യതയ്ക്കായിരിക്കും പ്രധാന പരിഗണന. ഇതു...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4435 രൂപയും ഒരു പവന് 35,480 രൂപയുമാണ് ഇന്നത്തെ വില.

വീഡിയോ ഇല്ലായിരുന്നെങ്കിൽ ആരും വിശ്വസിക്കില്ലായിരുന്നു! അർദ്ധരാത്രി തനിയേ നീങ്ങുന്ന ബൈക്ക്, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൗതുകകരമായ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ അവിശ്വസനീയവും, എന്നാൽ അൽപം പേടിപ്പെടുത്തുന്നതുമായ ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അർദ്ധരാത്രി ഒരു ബൈക്ക് തനിയേ നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇടുങ്ങിയ തെരുവിൽ ഒരു വീടിന് മുന്നിലായി പാർക്ക് ചെയ്തു വച്ചിരിക്കുന്ന രണ്ട് ബൈക്കുകളിൽ ഒരെണ്ണം തനിയെ മുന്നോട്ട് നീങ്ങുന്നതാണ് വീഡിയോയിലുള്ളത്. മുന്നോട്ട്...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ...
- Advertisement -spot_img