തുടര്‍ ഭരണമെങ്കില്‍ പിണറായി തന്നെ മുഖ്യന്‍; അഞ്ചു മന്ത്രിമാരും 17 സിറ്റിങ് എം.എല്‍.എമാരും കളത്തിനുപുറത്തായേക്കും

0
310

തിരുവനന്തപുരം: കേരളത്തില്‍ ഇടതിനുതന്നെ തുടര്‍ ഭരണമെങ്കില്‍ പിണറായി വിജയന്‍ തന്നെയാകും മുഖ്യമന്ത്രി. ആരോഗ്യ മന്ത്രി കെ.കെ ഷൈലജക്കും ഇടതു മുന്നണിയില്‍ ക്ലിന്‍ ചിറ്റ്. എന്നാല്‍ രണ്ടു
തവണ നിയമസഭയിലേക്ക് വിജയിച്ചവരെയും പാര്‍ലമെന്റിലേക്ക് മല്‍സരിച്ചവരെയും സ്ഥാനാര്‍ഥികളാക്കേണ്ടെന്നാണ് സിപിഎം നിലപാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമിതി യോഗത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡത്തില്‍ ധാരണയായത്. വിജയസാധ്യതയ്ക്കായിരിക്കും പ്രധാന പരിഗണന. ഇതു കണക്കിലെടുത്ത് പ്രമുഖര്‍ക്ക് ഇളവ് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കര്‍ശനമാനദണ്ഡം സ്വീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മാനദണ്ഡങ്ങളില്‍ ഇളവ് ഒഴിച്ചുകൂടാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ മാത്രമാകും. പിണറായി വിജയന്‍, കെ.കെ ശൈലജ അടക്കം ഏതാനും പ്രമുഖര്‍ക്ക് മാത്രമാകും ടേം നിബന്ധനയില്‍ ഇളവുണ്ടാകുക. സ്ഥാനാര്‍ഥി നിര്‍ണയം ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം നടത്താനും സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചു.

അതേ സമയം ഇടതുസര്‍ക്കാരിലെ അഞ്ചു മന്ത്രിമാരും 17 സിറ്റിങ് എം.എല്‍.എമാരും മല്‍സരരംഗത്തുണ്ടാകില്ല. അഞ്ചു മന്ത്രിമാരും രണ്ടോ അതില്‍ കൂടുതലോ തവണ മല്‍സരിച്ചവരാണ്. മന്ത്രിമാരായ തോമസ് ഐസക്, എ.കെ ബാലന്‍ എന്നിവര്‍ നാല് തവണയും ജി.സുധാകരന്‍, സി രവീന്ദ്രനാഥ് എന്നിവര്‍ മൂന്നും ടേമും തുടര്‍ച്ചയായി ജയിച്ചു. തോമസ് ഐസക് രണ്ട് തവണ ആലപ്പുഴയിലും, രണ്ട് തവണ മാരാരിക്കുളത്ത് നിന്നും ജയിച്ചു. അതിനാല്‍ പല പ്രമുഖര്‍ക്കും പിന്‍മാറേണ്ടി വന്നേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here