വീഡിയോ ഇല്ലായിരുന്നെങ്കിൽ ആരും വിശ്വസിക്കില്ലായിരുന്നു! അർദ്ധരാത്രി തനിയേ നീങ്ങുന്ന ബൈക്ക്, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
200

കൗതുകകരമായ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ അവിശ്വസനീയവും, എന്നാൽ അൽപം പേടിപ്പെടുത്തുന്നതുമായ ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അർദ്ധരാത്രി ഒരു ബൈക്ക് തനിയേ നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇടുങ്ങിയ തെരുവിൽ ഒരു വീടിന് മുന്നിലായി പാർക്ക് ചെയ്തു വച്ചിരിക്കുന്ന രണ്ട് ബൈക്കുകളിൽ ഒരെണ്ണം തനിയെ മുന്നോട്ട് നീങ്ങുന്നതാണ് വീഡിയോയിലുള്ളത്. മുന്നോട്ട് പോയി വളഞ്ഞ ശേഷം ഒരു പ്രത്യേക പോയിന്റെിൽ നിന്ന് ബൈക്ക് ചരിഞ്ഞു വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

മുപ്പത് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ അമ്പർ സയ്യിദി എന്നയാളാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ക്യാമറയിൽ പതിഞ്ഞില്ലായിരുന്നുവെങ്കിൽ ഇത് ആരും വിശ്വസിക്കില്ലായിരുന്നു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഗുജറാത്തിലെ ഏതോ പ്രദേശത്തു നിന്നുമുള്ള ദൃശ്യങ്ങളാണിതെന്നും റിപ്പോർട്ടുകളുണ്ട്. വീഡിയോ ആരെങ്കിലും എഡിറ്റ് ചെയ്തതാണോയെന്ന് വ്യക്തമല്ല. പ്രേതബാധയുമുള്ള ബൈക്കാണോ ഇതെന്നൊക്കെ ചിലർ ചോദിക്കുന്നുണ്ട്. മറ്റ് ചിലർ തട്ടിപ്പാണെന്നും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here