കേരളത്തിൽ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുന്നതാണ് തങ്ങൾക്ക് നല്ലതെന്ന് സന്ദേശം നല്‍കി ബിജെപി നേതാക്കള്‍. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടക്കുന്ന ബിജെപി പഠനശിബിരങ്ങളിലാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കുന്നത്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്- എൻ.ഡി.എ. മത്സരമെന്ന രീതിയിലായിരിക്കണം ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെന്നും ബി.ജെ.പി. പഠനശിബിരങ്ങളിൽ നിർദേശം ഉണ്ട്.
സംസ്ഥാനത്ത് തുടര്‍ഭരണം...
അഹമ്മദാബാദ്: ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത് സര്‍ക്കാര്‍. ഡ്രാഗണ്‍ എന്ന പേര് ഒരു പഴത്തിന് ചേര്‍ന്നതല്ലെന്നും ആ പഴത്തിന് താമരയുടെ രൂപമാണെന്നും പറഞ്ഞുകൊണ്ടാണ് പുതിയ പേര് നിര്‍ദേശിച്ചിരിക്കുന്നത്. ശേഷം പഴത്തിന് ‘കമലം’ എന്ന് പേരിട്ടതായി മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.
താമരയ്ക്ക് സംസ്‌കൃതത്തിലുള്ള കമലമെന്ന പേരാവും ഡ്രാഗണ്‍ ഫ്രൂട്ടിന് അനുയോജ്യമെന്നും വിജയ് രൂപാണി വിശദമാക്കി....
കുമ്പള : നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലെ മൂന്ന് കെട്ടിടങ്ങൾക്ക് ഫിറ്റ്‌നസ് ഇല്ല. ഉച്ചക്കഞ്ഞി പാകംചെയ്യുന്നതിനാവശ്യമായ പാചകപ്പുരയില്ല. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശൗചാലയങ്ങളില്ല. ഇങ്ങനെ അവഗണനയുടെ കഥകൾ മാത്രമാണ് മംഗൽപടി ഗവ. ഹൈസ്കൂളിന് പറയാനുള്ളത്. 1958 സെപ്റ്റംബർ 16-ന് അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് ഉദ്ഘാടനംചെയ്ത പാഠശാലയാണിത്. അന്ന് പ്രൈമറി തലത്തിൽ ആരംഭിച്ച് പിന്നീട് ഹൈസ്കൂളായി...
കൊല്‍ക്കത്ത: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച വാന്‍ ട്രക്കുള്‍പ്പെടെയുള്ള വാഹനങ്ങളുമായി കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. ബംഗാളിലെ ജല്‍പായ്ഗുരിയിലെ ധുപ്ഗുരിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഡ്രൈവറുടെ കാഴ്ച തടസ്സപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ആറ് സ്ത്രീകളും നാല് കുട്ടികളുമുള്‍പ്പെടെ അപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ ജല്‍ധഗ പാലത്തിന് സമീപമാണ്...
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ചോക്ലേറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. കാസർഗോഡ് സ്വദേശി ഇർഷാദിൽ നിന്നാണ് സ്വർണം പിടികൂടിയത്. 10 ലക്ഷം രൂപ വില വരുന്ന 193 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ...
ജയ്പൂര്‍: മധ്യപ്രദേശിലെ ബെത്തൂല്‍ ജില്ലയില്‍ 14കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ 34 കാരനാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ തിങ്കളാഴ്ച വൈകീട്ടോടെയാണ് അബോധാവസ്ഥയില്‍ മണ്ണുമൂടിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് ബെത്തൂല്‍ പൊലീസ് സൂപ്രണ്ട് സിമല പ്രസാദ് പറഞ്ഞു.
സംഭവത്തില്‍...
കോഴിക്കോട്: ചെമ്പരിക്ക ഖാസിയുടെ മരണം കൊലപാതകം തന്നെയാണെന്ന് ജനകീയ അന്വേഷണ കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ സി.ബി.ഐ. അന്വേഷണം വഴിമുട്ടിയതോടെയാണ് ഖാസി കുടുംബവും ആക്ഷന്‍ കമ്മിറ്റിയും പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.
സമസ്തയുടെ മുതിര്‍ന്ന നേതാവും ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയെ 2010 ഫെബ്രുവരി പതിനഞ്ചിന് പുലര്‍ച്ചെയാണ് കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പി.യു.സി.എല്‍ സംസ്ഥാന സെക്രട്ടറി...
കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും
കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...