കോട്ടയം: കേരളത്തിൽ ആഘോഷങ്ങൾ നിയന്ത്രണങ്ങളില്ലാതെ നടക്കുന്നത് കോവിഡ് കേസുകൾ വർധിപ്പിക്കുന്നതിന് കാരണമായെന്ന ആശങ്ക തുറന്ന് പറഞ്ഞ് നീതി ആയോഗ്. കേരളം ആർടിപിസിആർ പരിശോധന കൂടുതലായി നടത്തി കോവിഡ് വ്യാപനം കണ്ടെത്തണമെന്ന് നാഷണൽ ഇൻസ്റ്റിറ്റിയൂഷൻ ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ ആരോഗ്യവിഭാഗം അംഗം ഡോ. വിനോദ് കുമാർ പോൾ നിർദേശിച്ചു.
നിലവിൽ രാജ്യത്തെ പകുതിയോളം കോവിഡ് കേസുകൾ കേരളത്തിൽ...
കുമ്പള: പൊതുപ്രവർത്തന രംഗത്ത് വ്യക്തി വിശുദ്ധിയും ആത്മാർത്ഥതയും കാണിച്ച് മഞ്ചേശ്വരം നിയോജക മണ്ഡലത്തിൻ്റെ സർവ്വ മേഖലകളിലും പ്രവർത്തിച്ച് കടന്നുപോയ കെ.പി അബ്ദുറഹ്മാൻ സാഹിബിൻ്റെ അനുസ്മരണ സംഗമവും അവാർഡ് ദാനവും ഫെബ്രുവരി 21 ന് രാവിലെ പത്തിന് കുമ്പോൽ കെ.പി റിസോർട്ടിൽ വച്ച് നടത്തുമെന്ന് കെ.പി അബ്ദുൽ റഹിമാൻ അനുസ്മര സമിതി ഭാരവാഹികൾ കുമ്പള പ്രസ്...
കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. നാലര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിൽ. ഷാർജയിൽ നിന്നു വന്ന നാല് പേരും ദുബൈയിൽ നിന്നും വന്ന ഒരാളുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഏകദേശം രണ്ട് കോടി രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശികളായ ദിലുലാൽ, നിജാൽ, നാദാപുരം സ്വദേശി മുസ്തഫ, കാസർകോട് സ്വദേശി നിഷാദ് ഇബ്രാഹിം, മലപ്പുറം സ്വദേശി റിയാസ്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവുതുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 34,400 രൂപയിലെത്തി. ഗ്രാമിന്റെ വില 4300 രൂപയായി.
ആഗോള വിപണിയിലും ഇടിവ് തുടരുകയാണ്. സ്‌പോട് ഗോള്‍ഡ് വില 0.4ശതമാനം താഴ്ന്ന് 1,769.03 നിലവാരത്തിലാണ്. ഇവര്‍ഷംമാത്രം ഇതുവരെ മൂന്നുശതമാനത്തിലേറെയാണ് ഇടിവുണ്ടായത്. യുഎസ് ട്രഷറി ആദായം ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചത്.
ദേശീയ...
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊവിഡ് മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. നാമനിർദേശ പത്രിക നൽകുമ്പോൾ സ്ഥാനാർത്ഥിക്കൊപ്പം രണ്ടു പേർ മാത്രമേ പാടുള്ളൂവെന്ന് നിർദേശത്തിൽ പറയുന്നു. വീടു കയറിയുള്ള പ്രചാരണത്തിന് സ്ഥാനാർത്ഥിയുൾപ്പെടെ അഞ്ച് പേർക്ക് മാത്രമേ അനുമതിയുള്ളൂ. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ മുൻകൂട്ടി കണ്ടെത്തുന്ന സ്ഥലത്ത് മാത്രമേ രാഷ്ട്രീയ പാർട്ടികൾക്ക് യോഗങ്ങൾ നടത്താൻ പാടുള്ളൂവെന്നും സംസ്ഥാന തലം...
ചണ്ഡീഗഢ്: പഞ്ചാബില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. ഗുര്‍ലാല്‍ സിങ് ബുള്ളര്‍ (34) ആണ് വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച ഫരീദ് കോട്ടിലെ ജൂബിലി ചൗക്കില്‍ വെച്ചായിരുന്നു സംഭവം.
ബൈക്കിലെത്തിയ അജ്ഞാതരായ രണ്ട് പേര്‍ ബുള്ളര്‍ക്ക് നേരെ 10 തവണ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യൂത്ത് കോണ്‍ഗ്രസ് ഫരീദ്‌കോട്ട് ജില്ലാ പ്രസിഡന്റ് ആണ് ബുള്ളര്‍.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന്...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലയാള സിനിമയൽ വലതുപക്ഷ കൂട്ടായ്മ രൂപപ്പെടുന്നു. പിണറായി സർക്കാരുമായി അടുത്തുനിൽക്കുന്ന ഇടതു കൂട്ടായ്മയെ ചെറുക്കുക എന്ന ലക്ഷ്യവും നീക്കത്തിന് പിന്നിലുണ്ട്. ഐശ്വര്യ കേരള യാത്രയിലടക്കം കൂടുതൽ ചലച്ചിത്ര പ്രവർത്തകരെ കളത്തിലിറക്കാനുളള നീക്കങ്ങളും യുഡിഎഫ് കേന്ദ്രങ്ങൾ നടത്തുന്നുണ്ട്.
പ്രേംനസറിന്‍റെ പരസ്യമായ കോൺഗ്രസ് അനുഭാവം പഴയ കാല ചരിത്രമാണ്. കെബി ഗണേഷ് കുമാർ...
ന്യൂഡൽഹി: ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനുള്ള അവസരം കരിയറിൽ മുൻപൊരിക്കൽ നിഷേധിച്ചതായി വെളിപ്പെടുത്തി റഷീദ് ഖാൻ. 2023ലെ ഐപിഎൽ സീസണിനിടെ ബിസിസിഐയിലെ ഉന്നതൻ തന്നെ കാണാൻ വന്നുവെന്നും...