ചോക്ലേറ്റിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 10 ലക്ഷം രൂപയുടെ സ്വർണവുമായി കാസർഗോഡ് സ്വദേശിയെ പിടികൂടി

0
121

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ചോക്ലേറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. കാസർഗോഡ് സ്വദേശി ഇർഷാദിൽ നിന്നാണ് സ്വർണം പിടികൂടിയത്. 10 ലക്ഷം രൂപ വില വരുന്ന 193 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here