Wednesday, May 14, 2025

Latest news

കാസ‍ര്‍കോട് കളക്ടറെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും മാറ്റണമെന്ന് യുഡിഎഫ്

കാഞ്ഞങ്ങാട്: കാസർകോട് കലക്ടർ ഡി.സജിത് ബാബുവിനെ  ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നൽകി. ഭരണകക്ഷിയായ സിപിഎമ്മിനുവേണ്ടി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് യു.ഡി.എഫ്. കാസർകോട് ജില്ലാക്കമ്മിറ്റി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർക്കും കത്തു നൽകിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉദുമ എം.എൽ.എ പ്രിസൈഡിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയത് അറിഞ്ഞിട്ടും കളക്ടർ...

പുതിയ ‘സാംസങ്’ ഫോണിന്റെ പരസ്യത്തിൽ ഉപയോഗിച്ചത് ‘ഐഫോൺ’; പരിഹസിച്ച് ട്രോളൻമാർ

ലോകത്തെ മുൻ നിര ആൻഡ്രോയിഡ് ഫോൺ നിർമാണ കമ്പനിയായ  സാംസങിന്  പരസ്യം നൽകിയപ്പോൾ സംഭവിച്ച പിഴവ് ആഘോഷമാക്കി സോഷ്യൽ മീഡിയ. സാംസങ് അവരുടെ ഏറ്റവും പുതിയ ഫോൺ ആയ ഗ്യാലക്സി എസ് 21 ന്റെ ലോഞ്ചിന് മുന്നോടിയായി ട്വിറ്ററിൽ ഒറു പോളിംഗ് നടത്തിയിരുന്നു. ഇതിനായി ഉപയോഗിച്ചതാകട്ടെ ഐ ഫോണും. ഇതേത്തുടർന്ന് വൻ ട്രോളുകളാണ് ദക്ഷിണ കൊറിയൻ സ്മാർട്...

രാജ്യത്തെ വാട്സാപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി സൗദി ധനകാര്യ മന്ത്രാലയം

രാജ്യത്തെ വാട്സാപ്പ് ഉപയോക്താക്കൾക്ക് സൗദി ധനകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയവുമായി നേരിട്ട് ബന്ധമുള്ളതോ, അല്ലാത്തതോ ആയ കാര്യങ്ങൾ വാട്സ് ആപ്പ് വഴി പങ്കുവെക്കരുത്. വാട്സാപ്പിൽ ഈയിടെ സ്വകാര്യത നയത്തിൽ ഉണ്ടായ മാറ്റത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. സ്വകാര്യത കാത്തു സൂക്ഷിക്കുന്ന ആപ്ലിക്കേഷനുകൾ ഉപയോഗിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഉപയോക്താക്കളുടെ സ്വകാര്യത നയത്തിൽ ഈയിടെയാണ് വാട്സ് ആപ്പ് മാറ്റം...

കൂളിംഗ് ഫിലിം ഒട്ടിച്ചതും കർട്ടനിട്ടതുമായ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കും

മോട്ടോർ വാഹന വകുപ്പിൻ്റെ ഓപ്പറേഷൻ സ്ക്രീൻ നാളെ മുതൽ ആരംഭിക്കും. കൂളിംഗ് ഫിലിം ഒട്ടിച്ചതും കർട്ടനിട്ടതുമായ വാഹനങ്ങൾക്കെതിരെ കര്‍ശന നടപടിയുണ്ടാവും. വി.ഐ.പി വാഹനങ്ങൾക്കെതിരെയും നടപടി ഉണ്ടാവും. കർട്ടനും കൂളിംഗ് ഫിലിം ഒഴിവാക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിറക്കി.സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കൊവിഡ്, 5011 പേര്‍ രോഗമുക്തി നേടി; 27 മരണം

സംസ്ഥാനത്ത് ഇന്ന് 5960 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂർ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂർ 207, ഇടുക്കി 181, കാസർഗോഡ് 92 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ...

കോൺഗ്രസിന്റെ ന്യായ്‌ കേരളത്തിൽ നടപ്പാകുമോ? വിദഗ്ധർ പറയുന്നു

അധികാരത്തിൽ വന്നാൽ പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ വീതം നൽകുന്ന ന്യായ് പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ കേരളത്തിൽ കോൺഗ്രസ് നിയസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചു കഴിഞ്ഞു. പ്രഖ്യാപനം അണികളെ ആവേശം കൊള്ളിക്കുന്നുണ്ടെങ്കിലും അപ്രായോഗിവും യാഥാർഥ്യബോധമില്ലാത്തതുമെന്നാണ് രാഷ്ട്രീയ എതിരാളികളുടെ വാദം. എന്നാൽ കൃത്യമായ രാഷ്ട്രീയ ഇച്ഛാശക്തിയും അനിവാര്യമായ സാമ്പത്തിക പരിഷ്കരണങ്ങളുമുണ്ടെങ്കിൽ പദ്ധതി കേരളം...

മംഗളൂരുവില്‍ ഒരു കോടിയുടെ സ്വര്‍ണ്ണവുമായി രണ്ട്‌ കാസര്‍കോട്‌ സ്വദേശികള്‍ പിടിയില്‍

മംഗളൂരു: ഒരു കോടിയിലേറെ രൂപ വിലവരുന്ന കള്ളക്കടത്ത്‌ സ്വര്‍ണ്ണവുമായി രണ്ട്‌ കാസര്‍കോട്‌ സ്വദേശികള്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. മുഗു സ്വദേശി മുഹമ്മദ്‌ ഷുഹൈബ്‌(31), മേല്‍പ്പറമ്പിലെ ഫൈസല്‍ തൊട്ടി (37) എന്നിവരെയാണ്‌ കസ്റ്റംസ്‌ പിടികൂടിയത്‌. ഇവരില്‍ നിന്ന്‌ മൊത്തം 1.09 കോടി രൂപ വിലവരുന്ന 2.154 കിലോ സ്വര്‍ണ്ണം പിടികൂടി. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്നുള്ള എയര്‍...

വാമഞ്ചൂര്‍ ചെക്ക്‌ പോസ്റ്റില്‍ ബസ്സുകളില്‍ കടത്തിയ പുകയില ഉല്‍പ്പന്നങ്ങളും മദ്യവും പിടികൂടി; ഒരാള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: വാമഞ്ചൂര്‍ ചെക്ക്‌ പോസ്റ്റില്‍ എക്‌സൈസ്‌ നടത്തിയ പരിശോധനയില്‍ കെ എസ്‌ ആര്‍ ടി സി ബസ്സുകളില്‍ കടത്തുകയായിരുന്ന അന്‍പത്‌ കിലോ പുകയില ഉല്‍പ്പന്നങ്ങളും 50 പാക്കറ്റ്‌ മദ്യവും പിടികൂടി. ഒരാള്‍ അറസ്റ്റില്‍. ഇന്നലെ ഉച്ചക്കും രാത്രിയും നടത്തിയ പരിശോധനയിലാണ്‌ പുകയില ഉല്‍പ്പന്നങ്ങളും മദ്യവും പിടികൂടിയത്‌. ഇന്നലെ ഉച്ചക്ക്‌ മംഗ്‌ളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക്‌ വരികയായിരുന്ന...

നിയമസഭ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കും; നയം വ്യക്തമാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: നിയമസഭ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി നസിറുദ്ദീൻ അറിയിച്ചു. പാര്‍ട്ടി ഈ മാസം അവസാനം നിലവില്‍ വരുമെന്നും സംഘടന വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി...

ശതകോടികളുടെ ബിറ്റ്​കോയിൻ ‘ശേഖരം’ ചവറുകൂനയിൽ; കുഴിക്കാൻ അനുവദിച്ചാൽ 500 കോടി വാഗ്​ദാനവുമായി യുവാവ്​

ലണ്ടൻ: ശതകോടികൾ മൂല്യമുള്ള 7,500 ബിറ്റ്​കോയിനുകളുടെ ഡിജിറ്റൽ ശേഖരം സൂക്ഷിച്ച കമ്പ്യൂട്ടർ ഹാർഡ്​ ഡ്രൈവ്​ അശ്രദ്ധമായി ചവറുകൂനയിലെറിഞ്ഞ യുവാവിന്​ കിട്ടിയത്​ 'എട്ടിന്‍റെ പണി'. വർഷങ്ങൾക്ക്​ മുമ്പ്​ അത്ര മൂല്യമില്ലാത്ത ​കാലത്ത്​ വാങ്ങിക്കൂട്ടിയ ബിറ്റ്​കോയിനുകൾ, വെയിൽസുകാരൻ ജെയിംസ്​ ഹോവെൽസാണ്​ അശ്രദ്ധമായി മുനിസിപ്പാലിറ്റി ചവറുകൂനയിൽ കളഞ്ഞത്​. 2013ൽ ദൂരെകളഞ്ഞ ബിറ്റ്​കോയിനുകൾക്ക്​ പിന്നീട്​ വില ആകാശത്തോളമുയർന്നപ്പോൾ​ അവക്കായി തിരച്ചിൽ തുടങ്ങുകയായിരുന്നു....
- Advertisement -spot_img

Latest News

ഖത്തര്‍ അണ്ടര്‍ 17 ലോകകപ്പ്: ലോഗോ പുറത്തിറക്കി, നവംബറില്‍ പന്തുരുളും

ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...
- Advertisement -spot_img