അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് ഈ പുതുവര്‍ഷത്തിലും കൈനിറയെ സമ്മാനങ്ങളുമായി എത്തുന്നു. 1.5 കോടി ദിര്‍ഹം(30 കോടിയോളം ഇന്ത്യന്‍ രൂപ)ആണ് ഗ്രാന്റ് പ്രൈസ് വിജയിയെ കാത്തിരിക്കുന്നത്.
ഗ്രാന്റ് പ്രൈസിന് പുറമെ രണ്ടാം സമ്മാനമായി 350 000ദിര്‍ഹവും കൂടാതെ മറ്റ് ആറ് പേര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും. ഇത് കൂടാതെ ഡ്രീം കാര്‍ പ്രൊമോഷനില്‍ വിജയിക്കുന്നയാള്‍ക്ക് റേഞ്ച് റോവര്‍ കാറും സ്വന്തമാക്കാം. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ടിക്കറ്റ് വില. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. 150 ദിര്‍ഹമാണ് ഡ്രീം കാര്‍ സ്വന്തമാക്കാനായുള്ള ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റ് വാങ്ങുമ്പോള്‍ ഒന്ന് സൗജന്യമായി ലഭിക്കുന്ന ഓഫര്‍ ഡ്രീം കാര്‍ ടിക്കറ്റിന് ബാധകമല്ല.
ബിഗ് ടിക്കറ്റ് വെബ്സൈറ്റായ www.bigtickhttps://bit.ly/37Wgy6met.ae വഴിയോ അല്ലെങ്കില്‍ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലുള്ള കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഒരുപക്ഷേ വന്‍തുകയുടെ വിജയം നേടുന്ന ഭാഗ്യശാലി നിങ്ങളാവാം.
നറുക്കെടുപ്പിന് പുറമെ ഓണ്‍ലൈനായും സ്റ്റോറുകള്‍ വഴിയും നിരവധി മത്സരങ്ങളും ആകര്‍ഷകമായ സമ്മാനങ്ങളും ബിഗ് ടിക്കറ്റ് നല്കുന്നു. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്കൈപാര്ക്ക് പ്ലാസ കൗണ്ടര്‍ സന്ദര്‍ശിച്ച് ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ക്ലോ മെഷീന് ഗെയിം കളിക്കാനുള്ള യോഗ്യത ലഭിക്കുന്നു. സ്മാര്‍ട്ട്ഫോണുകള്‍, ഗോള്‍ഡ് വൗച്ചറുകള്‍, ടാബ്ലറ്റ്, ബ്ലൂടൂത്ത് സ്പീക്കറുകള്‍, ഹെഡ്ഫോണുകള്, സൗജന്യ ബിഗ് ടിക്കറ്റ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
നിലവില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഡാന്‍സ് മത്സരത്തില്‍ പങ്കെടുത്തും സമ്മാനം നേടാന്‍ ബിഗ് ടിക്കറ്റ് അവസരം നല്കുന്നു.
30 സെക്കന്റ് വീഡിയോ ചിത്രീകരിച്ച് ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക്, അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം പേജ് വഴി മെസേജ് ചെയ്യുകയാണ് വേണ്ടത്. ജെസ്സി മാറ്റഡോറിന്റെ ‘ബോംബാസ്റ്റിക്’ സോങിനൊപ്പമാണ് നിങ്ങള്‍ ഡാന്‍സ് ചെയ്യേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് 10,000 ദിര്‍ഹം സമ്മാനം ലഭിക്കും. ഒപ്പം ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വേദിയില്‍ റിച്ചാര്‍ഡിനും ബുഷ്റക്കുമൊപ്പം നിങ്ങളുമുണ്ടാകും. വേദിയില്‍ നിങ്ങളുടെ പ്രകടനം കാഴ്ചവെയ്ക്കാനും അവസരം ലഭിക്കും. 2021 ജനുവരി 23നാണ് ഡാന്‍സ് വീഡിയോകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.