‘വധുവിനെ തേടുന്നു’ , കോട്ടയം അതിരമ്പുഴ-കാണക്കാരി റോഡിലൂടെ പോകുമ്പോള്‍ നിങ്ങള്‍ക്ക് ഇങ്ങനെയൊരു ബോര്‍ഡ് കാണാം. ഇത് വിവാഹ മാട്രിമോണിയുടെ പരസ്യമാണെന്ന് കരുതരുത്. ബോര്‍ഡിലെ വിവരണം മുഴുവന്‍ വായിച്ചാല്‍ നിങ്ങള്‍ക്ക് കാര്യം മനസിലാവും.
എട്ട് വര്‍ഷമായി വിവാഹാലോചനകള്‍ നടത്തിയിട്ടും ഒന്നും ശരിയാവാതെ വന്നതോടെ കാണക്കാരി സ്വദേശിയായ അനീഷ് സെബാസ്റ്റ്യന്‍ സ്ഥാപിച്ചതാണ് ഈ ബോര്‍ഡ്. എട്ട് വര്‍ഷമായി അനീഷ്...
ആര്യനാട്: പ്രവാസിയായ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ. പറണ്ടോട് ഒന്നാംപാലം സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയെയും കാമുകൻ പറണ്ടോട് സ്വദേശി 33 കാരനെയും ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
യുവതി പത്തൊമ്പതാം വയസിൽ പ്രവാസിയായ ഒരാളെ പ്രണയിച്ച് വിവാഹം ചെയ്തതാണ്. പ്രവാസിയുടെ മതം സ്വീകരിച്ചിരുന്നു. പേരും മാറ്റി. ദമ്പതികൾക്ക്...
ന്യൂഡൽഹി: രാജ്യത്ത് പക്ഷിപ്പനി ഭീതി പടരുന്നതിനിടെ, കോഴി വിൽപന നിരോധിച്ചതിനെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ. രോഗബാധയില്ലാത്ത പ്രദേശങ്ങളിൽ നിന്ന് വാങ്ങുന്ന കോഴിയും കോഴി ഉൽപന്നങ്ങളും വിൽക്കാൻ അനുവദിക്കണമെന്നും കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.
മാത്രമല്ല, നന്നായി വേവിച്ച കോഴിയിറച്ചിയും മുട്ടയും ഉപയോഗിക്കാമെന്നും ആളുകൾ അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കരുതെന്നും കേന്ദ്രം ആവർത്തിച്ചു. ലോക്ഡൗൺ മൂലം ദുരിതത്തിലായ...
ന്യൂഡൽഹി: പതിനഞ്ചുവർഷം പഴക്കമുള്ള വാഹനങ്ങളുടെ ഉടമയാണോ നിങ്ങൾ. എങ്കിൽ അവ ഉടൻ ആക്രിക്ക് കൊടുക്കാൻ തയാറായിക്കൊള്ളൂ. വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി ഉടൻ നടപ്പിക്കാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറങ്ങാതെ നശിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. കരട് നയം സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും ഉടൻ അനുമതി ലഭിക്കുമെന്നും...
ടിയാന്‍ജിന്‍: വടക്കുകിഴക്കന്‍ ചൈനയിലെ ടിയാന്‍ജിനില്‍ ഐസ്‌ക്രീമില്‍ കോവിഡ് കണ്ടെത്തി. ടിയാന്‍ജിന്‍ ദാഖിയോഡോ ഫുഡ് കമ്പനി നിര്‍മിച്ച ഐസ്‌ക്രീമിലെ മൂന്ന് സാമ്പിളുകളിലാണ് കോവിഡ് കണ്ടെത്തിയത്. ഐസ്‌ക്രീം കഴിച്ചവരെ തേടിയുള്ള നെട്ടോട്ടത്തിലാണ് അധികൃതര്‍.
4836 ബോക്‌സ് ഐസ്‌ക്രീമാണ് കമ്പനി നിര്‍മിച്ചത്. ഇതില്‍ 1812 വിവിധ പ്രവിശ്യകളില്‍ വിറ്റു. 2089 ബോക്‌സുകള്‍ സുരക്ഷിമായി സീല്‍ ചെയ്തു സൂക്ഷിച്ചിട്ടുണ്ടെന്ന് ചൈന ഡെയ്‌ലി...
വര്‍ക്കല: മലബാര്‍ എക്‌സ്പ്രസില്‍ തീപിടിച്ചു. പാഴ്‌സല്‍ ബോഗിയിലാണ് തീ പിടിച്ചത്. ഉടന്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
തീവണ്ടി വര്‍ക്കല ഇടവയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. യാത്രക്കാരെ എല്ലാവരെയും പുറത്തേക്ക് മാറ്റി. ആര്‍ക്കും പുക ശ്വസിച്ചത് മൂലം ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
റെയില്‍വേ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് ആദ്യം തീയണക്കാന്‍ ശ്രമിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തി തീ പൂര്‍ണ്ണമായും അണക്കാന്‍...
കൊവിഡ് 19 മഹാമാരിയുടെ വരവോടുകൂടി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖല നേരിയ പ്രതിസന്ധി അഭിമുഖീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്‍ കുതിച്ചുകയറ്റം തന്നെയാണ് ഈ മേഖലയില്‍ സംഭവിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിവിധ കമ്പനികള്‍ സുരക്ഷിതമായ ഭക്ഷണവിതരണം ആരംഭിച്ചതോടെ മുമ്പത്തേക്കാള്‍ അധികമായി ആളുകള്‍ ഓണ്‍ലൈന്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന കാഴ്ച നാം കണ്ടു.
ഇന്ത്യയില്‍ മാത്രമല്ല, മറ്റനവധി രാജ്യങ്ങളിലും...
അബുദാബി: യുഎഇയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രവേശന നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി അബുദാബി. ഞായറാഴ്‍ച മുതല്‍ അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി അറിയിച്ചു. അതേസമയം പൂര്‍ണമായി വാക്സിനെടുത്തവര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം അബുദാബിയില്‍ പ്രവേശിക്കുന്നവര്‍, 48 മണിക്കൂറിനിടെയുള്ള...
ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...