Tuesday, December 16, 2025

Latest news

ഒരു കോടി പിരിച്ചതായി തെളിയിച്ചാല്‍ ഒരു കോടി രൂപ ഇനാം: ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് യൂത്ത് ലീഗ്

കത്‍വ, ഉന്നാവോ പെണ്‍കുട്ടികളുടെ കുടുംബത്തിനായി പിരിച്ച പണം മുസ്‍ലിം യൂത്ത് ലീഗ് വകമാറി ചെലവഴിച്ചതായുള്ള ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് യൂത്ത് ലീഗ് ദേശീയ നേതാക്കള്‍. പിരിച്ചെടുത്തത് 39,33,597 രൂപയാണ്. കുടുംബങ്ങള്‍ക്ക് സഹായമായി നല്‍കി ബാക്കിയുള്ള പണം നിയമപോരാട്ടത്തിനായാണ് നീക്കിവെച്ചതെന്നും നേതാക്കള്‍ പറഞ്ഞു. മുസ്‍ലിം യൂത്ത് ലീഗിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട യൂസുഫ് പടനിലം തന്റെ...

നടൻ കൃഷ്ണകുമാർ ബിജെപിയിൽ ചേർന്നു; അംഗത്വം നല്‍കിയത് ദേശീയ അദ്ധ്യക്ഷന്‍

നടന്‍ കൃഷ്ണകുമാര്‍ ബി.ജെ.പി. അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയില്‍നിന്നാണ് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വേദിയില്‍ വെച്ചാണ് കൃഷ്ണകുമാര്‍ ബി.ജെ.പിയുടെ ഔദ്യോഗി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്‍റെ കൈയ്യില്‍ നിന്ന്അംഗത്വം സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാർ...

പോൾക്‌ലാണ്ട് പ്രീമിയർ ലീഗ് 2K21 ലോഗോ പ്രകാശനം ചെയ്തു

മാസ്തിക്കുണ്ട്: ഈ മാസം 7,8 തീയതികളിലായി മാസ്തിക്കുണ്ട് വെച്ച് നടക്കുന്ന പോൾക്‌ലാണ്ട് പ്രീമിയർ ലീഗ് 2K21 ലോഗോ പ്രകാശനം ചെയ്തു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ ആണ് ലോഗോ പ്രകാശനം നിർവഹിച്ചത്. മാസ്തിക്കുണ്ടിൻ്റെ കായിക പൈതൃകം പേറുന്ന ഉണ്ണി വളപ്പിൽ വെച്ച് നടക്കുന്ന ലീഗിൽ അംഗോള, ബാർക്സ്ഡെയിൽ, ടീം ഇലവൻ, എക്സലൻ്റ്...

‘റിഹാന മുസ്‌ലിമാണോ’? കര്‍ഷക സമരത്തിന് പിന്തുണയര്‍പ്പിച്ചതിന് പിന്നാലെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത് റിഹാനയുടെ മതം

ന്യൂദല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണച്ചെത്തിയ പോപ് ഗായിക റിഹാനയെപ്പറ്റി ചര്‍ച്ചകള്‍ വ്യാപകമാകുകയാണ്. നിരവധി പേര്‍ റിഹാനയുടെ പരാമര്‍ശത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ റിഹാനയ്‌ക്കെതിരെ സൈബര്‍ ആക്രമണം വ്യാപകമാക്കുകയാണ്. ഗൂഗിളിലും ഇന്നത്തെ പ്രധാന ചര്‍ച്ചാവിഷയം റിഹാന തന്നെയാണ്. റിഹാനയുടെ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ച ഗാനങ്ങള്‍, കുടുംബം, കരിയര്‍ എന്നിവ നിരവധി പേരാണ് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത്. അതേസമയം...

വീട് പണിയാൻ മുൻകൂർ അനുമതി വേണ്ട; നിയമം ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ്

തിരുവനന്തപുരം: കെട്ടിടനിര്‍മ്മാണത്തിനുള്ള അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. സ്ഥലം ഉടമയുടെയും പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ അധികാരപ്പെട്ട എംപാനല്‍ഡ് ലൈസന്‍സിയുടെയും (ആര്‍ക്കിടെക്ട്, എഞ്ചിനീയര്‍, ബില്‍ഡിംഗ് ഡിസൈനര്‍, സൂപ്പര്‍വൈസര്‍ അല്ലെങ്കില്‍ ടൗണ്‍ പ്ലാനര്‍) സാക്ഷ്യപത്രത്തിന്മേല്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുന്ന വിധത്തിലാണ് നിയമ ഭേദഗതി...

ഭാരതപ്പുഴയില്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു

കുറ്റിപ്പുറം: രാങ്ങാട്ടൂര്‍ ഭാരതപ്പുഴയില്‍ കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാലടി കച്ചേരിപ്പറമ്പ് തലക്കാട്ടുമുക്കില്‍ അബ്ദുറഹിമാന്റെ മകന്‍ അല്‍താഫ് (20) മരിച്ചത്. ഉമ്മയുടെ വീടായ രാങ്ങാട്ടൂരില്‍ വിരുന്നെത്തി പുഴയില്‍ കളിക്കുന്നതിനിടെ കൈയ്യില്‍ നിന്ന് പോയ ഫുട്‌ബോള്‍ എടുക്കാനായി ശ്രമിക്കുന്നതിനിടെമാണ് കഴത്തിലകപ്പെട്ടത്. നിന്തലറിയില്ലത്തതിനാല്‍ വെള്ളത്തില്‍ താഴ്ന്ന് പോകുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് പുഴയില്‍ തിരച്ചിലിനിടയില്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്ത്യന്‍ നിര്‍മിത വാക്സിന്‍ ഇനി യുഎഇയിലും; അംഗീകാരം നല്‍കി അധികൃതര്‍

ദുബൈ: ഇന്ത്യന്‍ നിര്‍മിത ആസ്ട്രസെനിക കൊവിഡ് വാക്സിന് ദുബൈയില്‍ അംഗീകാരം. ഇതോടെ ദുബൈ ഹെല്‍ത്ത് അതോരിറ്റിയുടെ അംഗീകാരത്തോടെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഇനി ഇന്ത്യന്‍ നിര്‍മിത വാക്സിനും ലഭ്യമാവുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ആസ്‍ട്രസെനിക വാക്സിന്‍ കഴിഞ്ഞ ദിവസം യുഎഇയിലെത്തിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഇതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്‍തു....

കോവിഡ് കാലത്ത് സംസ്ഥാനത്തെ മരണനിരക്കിൽ ഗണ്യമായ കുറവ്

തിരുവനന്തപുരം: കോവിഡ്-19 മഹാമാരി കാലത്ത് സംസ്ഥാനത്തെ മരണനിരക്കില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കഴിഞ്ഞ വര്‍ഷം കടന്നുപോയ സമയത്ത് പല ലോകരാജ്യങ്ങളിലും മരണ നിരക്ക് ഗണ്യമായ അളവില്‍ കൂടിയിരുന്നു. അതേസമയം 2020ലെ കേരളത്തിലെ മരണനിരക്ക് വിശകലനം ചെയ്‌തപ്പോള്‍ ഗണ്യമായ കുറവാണ് കാണാന്‍ കഴിഞ്ഞത്. നിലവിലെ കണക്കുകള്‍...

ബംഗാൾ പേസർ അശോക് ദിൻഡ വിരമിക്കൽ പ്രഖ്യാപിച്ചു

കൊല്‍ക്കത്ത: ഇന്ത്യയുടെ ബംഗാള്‍ പേസര്‍ അശോക് ദിന്‍ഡ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരം ഇന്ത്യൻ ടീമിനെ 13 ഏകദിനങ്ങളിലും ഒന്‍പത് ടി20കളിലും പ്രതിനിധീകരിച്ചിട്ടുണ്ട്. ബംഗാളിനായും ഗോവയ്ക്കായും രഞ്ജി ട്രോഫിയിൽ കളിച്ചിട്ടുണ്ട്. 5 ടീമുകൾക്കായി ഐപിഎലിലും കളത്തിലിറങ്ങി. 116 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 28 ശരാശരിയില്‍...

പരീക്ഷയെഴുതാനെത്തിയ മലയാളികളായ 40 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; ഉള്ളാളിലെ നഴ്സിംഗ് കോളേജ് അടച്ചുപൂട്ടി

മംഗളൂരു: പരീക്ഷയെഴുതാനെത്തിയ മലയാളികളായ 40 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉള്ളാളിലെ റാണി അബ്ബാക്ക സര്‍ക്കിളിനടുത്തുള്ള ആലിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് കോളേജ് അടച്ചുപൂട്ടി. ബുധനാഴ്ച രാവിലെയാണ് വിദ്യാര്‍ഥികളുടെ പരിശോധനാഫലം പുറത്തുവന്നത്. ഇതോടെ ഫെബ്രുവരി 19 വരെ കോളേജ് അടച്ചുപൂട്ടാന്‍ ഉള്ളാള്‍ സിറ്റി മുന്‍സിപ്പല്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ജില്ലാ ആരോഗ്യ ഓഫീസറും നോഡല്‍ ഓഫീസറും...
- Advertisement -spot_img

Latest News

‘യുവാക്കളുടെ പെട്ടന്നുള്ള മരണവും കോവിഡ് വാക്‌സിനും തമ്മിൽ ബന്ധമുണ്ടോ?’; എയിംസ് പഠനം പറയുന്നതിങ്ങനെ

ന്യൂഡൽഹി:കോവിഡ്-19 വാക്‌സിനേഷനും ചെറുപ്പക്കാർക്കിടയിലെ പെട്ടെന്നുള്ള മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് പുതിയ പഠനം. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തിയ പഠനത്തിലാണ്...
- Advertisement -spot_img