Latest news

‘മുസ്ലിങ്ങൾക്ക് പ്രത്യുത്പാദന നിരക്ക് കൂടുതൽ’; ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനാണ് ഇവർ ആ​ഗ്രഹിക്കുന്നതെന്ന് ബി.ജെ.പി, എം.എൽ.എ

മുസ്ലിങ്ങൾ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ ആ​ഗ്രഹിക്കുന്നെന്ന ബി.ജെ.പി എം.എൽ.എയുടെ പരാമർശം വിവാദമാകുന്നു. ബിഹാറിലെ ബി.ജെ.പി നേതാവ് ഹരി ഭൂഷൺ താക്കൂറാണ് വിവാദ പരാമർശം നടത്തിയത്. മുസ്ലിങ്ങളുടെ പ്രത്യുത്പാദന നിരക്ക് ഹിന്ദുക്കളെക്കാൾ കൂടുതലാണെന്നും ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനാണ് ഇവർ ആ​ഗ്രഹിക്കുന്നതെന്നുമാണ് എം.എൽ.എ പറഞ്ഞത്. സംസ്ഥാനത്തെ ജനന നിരക്കിൽ വലിയ തോതിൽ കുറവുണ്ടായെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു...

സ്വര്‍ണ്ണ വില വീണ്ടും 35,000ന് താഴെയെത്തി; ഇന്ന് കുറഞ്ഞത് 280 രൂപ

സംസ്ഥാനത്ത് സ്വർണവില പവന് വീണ്ടും 35,000രുപയ്ക്ക് താഴെയെത്തി. 280 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ പവന്റെ വില 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,797.35 ഡോളായാണ് കുറഞ്ഞത്. ആഗോളതലത്തിൽ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റമാണ് സ്വർണവിലയെ ബാധിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10...

ദേശീയപാത വികസനം; തലപ്പാടി – ചെങ്കള 39 കിലോമീറ്റർ റോഡ് ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്

കാസർകോട്:  ദേശീയപാത 66ൽ തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോമീറ്റർ റോഡ് ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക്. രാജ്യാന്തര ടെൻഡറിൽ അഹമ്മദാബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പ്, ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മേഘ, കെഎൻആർ ഗ്രൂപ്പുകൾ എന്നിവയുമായി മത്സരിച്ചാണ് ഊരാളുങ്കൽ സൊസൈറ്റി കരാർ കരസ്ഥമാക്കിയത്. കേരളത്തിൽനിന്നുള്ള ഒരു കരാർ...

പാചകവാതക വില വീണ്ടും കൂട്ടി; ഒരു മാസത്തിനിടെ വര്‍ധിച്ചത് 100 രൂപ

പാചകവാതക വില എണ്ണക്കമ്പനികള്‍ വീണ്ടും കൂട്ടി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു സിലിണ്ടറിന്റെ വില 801 രൂപയായി. പുതിയ വില ഇന്ന് നിലവില്‍ വന്നു. ഈ മാസം മൂന്നാം തവണയാണ് പാചകവാതക വില കൂട്ടുന്നത്. ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപ കൂട്ടിയിരുന്നു. പാചകവാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന നാലാമത്തെ വര്‍ധനയാണിത്....

ആലപ്പുഴയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം; 6 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: വയലാറിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും കണ്ടാല്‍ അറിയാവുന്ന 16 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. റിയാസ്, നിഷാദ്, അനസ്, അബ്ദുല്‍ ഖാദര്‍, അന്‍സില്‍, സുനീര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് ചേര്‍ത്തലയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വയലാര്‍ തട്ടാംപറമ്പ് നന്ദു (22) വെട്ടേറ്റ് മരിച്ചത്....

തടവുമുറിയിൽ പ്രസവം, പൊക്കിൾക്കൊടി കടിച്ചുമുറിക്കേണ്ടി വന്നു, ഒരുകോടിയിലേറെ രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

2017 മെയ് 14 -ന് ജയിലിലടച്ചപ്പോൾ എട്ട് മാസം ഗർഭിണിയായിരുന്നു കെൽസി ലവ്. പിന്നീട് ജയിലിൽ തന്റെ സെല്ലിനകത്ത് വച്ച് അവൾക്ക് പ്രസവ വേദന വന്നപ്പോൾ ആരും അവളെ സഹായിക്കാൻ വന്നില്ല. 40 മിനിറ്റോളം അവൾ നിലവിളിച്ചു, കണ്ണുനീരൊഴുക്കി. തന്റെ കുഞ്ഞ് പുറത്തുവരുന്നു, ആരെങ്കിലും ഒന്ന് സഹായിക്കുമോ? എന്ന് ചോദിച്ച് തണുത്തുറഞ്ഞ നിലത്ത് നഗ്നയായി...

വധശിക്ഷയ്ക്ക് കാത്തു നിൽക്കുന്നതിനിടെ ഹൃദയസ്തംഭനം മൂലം മരണം; നിയമംപാലിക്കാൻ യുവതിയുടെ മൃതദേഹം തൂക്കിലേറ്റി

തൂക്കിലേറ്റുന്നതിന് അൽപസമയം മുൻപ് ഹൃദയസ്തംഭനം മൂലം മരിച്ച യുവതിയുടെ മൃതദേഹം തൂക്കിലേറ്റി ഇറാനിയൻ ഭരണകൂടം. ഭർത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഹ്റ ഇസ്മയിലി എന്ന യുവതിയാണ് തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പ് ഹൃദയസ്തംഭനം മൂലം മരിച്ചത്. സഹ്‌റയ്ക്കൊപ്പം തൂക്കിലേറ്റാൻ വിധിക്കപ്പെട്ട മറ്റ് 16 പേരുടെ ശിക്ഷ നടപ്പാക്കുന്നതിനിടെയാണ് യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായത്. എന്നാൽ ശരിയത്ത് നിയമം...

‘സ്ഥിരം യാത്രക്കാര്‍ക്ക് കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് വേണ്ട’; നിലപാട് മയപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: കേരളത്തില്‍ നിന്ന് സംസ്ഥാനത്തേക്ക് വരുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതില്‍ നിലപാട് മയപ്പെടുത്തി കർണാടകം. നിയന്ത്രണങ്ങളില്‍ കര്‍ണാടക സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ മയപ്പെടുത്തിയത്. സ്ഥിരം യാത്രക്കാർക്ക് കൊവിഡില്ലാ സർട്ടിഫിക്കറ്റ് നി‍ർബന്ധമാക്കില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്‍ പറഞ്ഞു. ജോലിക്കായും മറ്റും സ്ഥിരമായി അതിർത്തി കടന്നെത്തുന്നവരുടെ ശരീര ഊഷ്മാവ് മാത്രമേ പരിശോധിക്കുവെന്നും , ഇതിനായി നിയന്ത്രണങ്ങളില്‍...

നാല് മേഖലകളിലൊഴികെ ബാക്കി എല്ലാ പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കും – പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: തന്ത്രപരമായ നാല് മേഖലകളില്‍ ഒഴികെയുള്ള മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധനസമ്പാദനം, ആധുനിക വത്കരണം എന്നീ മന്ത്രങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും മോദി പറഞ്ഞു. സ്വകാര്യ വത്കരണവുമായി ബന്ധപ്പെട്ട ഒരു വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പല പൊതുമേഖല സ്ഥാപനങ്ങളും നഷ്ടമുണ്ടാക്കുന്നവയാണ്. പലതിനും പൊതുപണത്തിന്റെ പിന്തുണ ആവശ്യമാണ്. അത് സമ്പദ് വ്യവസ്ഥയ്ക്ക് ഭാരമാണെന്നും...

വീണ് പരിക്കേറ്റ മകൻ മരിച്ചു, മുറിവിൽ മഞ്ഞൽപൊടി വിതറി മരിച്ചത് അറിയാതെ രാത്രി മുഴുവൻ മൃതദേഹത്തിന് കാവലിരുന്ന് അമ്മ

മുംബൈ: മദ്യലഹരിയിൽ കുളിമുറിയിൽ വീണ് തലക്ക് പരിക്കേറ്റ് മരിച്ച മകന്‍റെ മൃതദേഹത്തിന് രാത്രി മുഴുവൻ കാവലിരുന്ന് വയോധിക. മരിച്ചത് അറിയാതെയാണ് 70കാരി മൃതദേഹത്തിന് രാവിലെ വരെ കാവലിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് മദ്യപിച്ച് മേഘാലയ സ്വദേശിയായ 42 കാരൻ മുംബൈയിലെ വീട്ടിലെ കുളിമുറിയിൽ വീണത്. തറയിൽ വീണ ഇയാളുടെ തലക്ക് ഗുരുതര പരിക്കേറ്റ് രക്തം...
- Advertisement -spot_img

Latest News

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; ആറ് മരണം

തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ആറ് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്....
- Advertisement -spot_img