പരീക്ഷയെഴുതാനെത്തിയ മലയാളികളായ 40 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; ഉള്ളാളിലെ നഴ്സിംഗ് കോളേജ് അടച്ചുപൂട്ടി

0
289
മംഗളൂരു: പരീക്ഷയെഴുതാനെത്തിയ മലയാളികളായ 40 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉള്ളാളിലെ റാണി അബ്ബാക്ക സര്‍ക്കിളിനടുത്തുള്ള ആലിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് കോളേജ് അടച്ചുപൂട്ടി. ബുധനാഴ്ച രാവിലെയാണ് വിദ്യാര്‍ഥികളുടെ പരിശോധനാഫലം പുറത്തുവന്നത്. ഇതോടെ ഫെബ്രുവരി 19 വരെ കോളേജ് അടച്ചുപൂട്ടാന്‍ ഉള്ളാള്‍ സിറ്റി മുന്‍സിപ്പല്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ജില്ലാ ആരോഗ്യ ഓഫീസറും നോഡല്‍ ഓഫീസറും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രദേശത്തെ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 19 വരെ ആര്‍ക്കും കോളേജ് പരിസരത്ത് പ്രവേശിക്കാനോ പുറത്തുപോകാനോ അനുവാദമില്ല. മലയാളി വിദ്യാര്‍ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റ് വിദ്യാര്‍ഥികള്‍ ക്വാറന്റൈനില്‍ പ്രവേശിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി.
മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് കേരളത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികളെല്ലാം പരിശോധനകള്‍ക്ക് വിധേയമാകണമെന്നും വിദ്യാര്‍ത്ഥികളും ജനങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആളുകള്‍ ഭയപ്പെടേണ്ടസാഹചര്യമില്ലെന്നും സിറ്റി മുനിസിപ്പാലിറ്റി കമ്മീഷണര്‍ രായപ്പ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here