Latest news

ഇന്ധനവിലയ്ക്കൊപ്പം അവശ്യവസ്തുക്കളും വിലക്കയറ്റത്തിന്റെ പിടിയില്‍; ബസുകള്‍ ഓട്ടം നിർത്തുന്നു

കൊച്ചി: ഇന്ധനവിലയ്ക്കൊപ്പം അവശ്യവസ്തുക്കളും വിലക്കയറ്റത്തിന്റെ വലയിലേക്ക്. പച്ചക്കറിയുൾപ്പടെയുള്ളവയുടെ വില കുതിച്ചുയരാൻ തുടങ്ങി. പൊതുജനത്തെ കഴുത്തിനുപിടിച്ച് കൊള്ളയടിക്കുന്ന രീതിയിലേക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നൂറിലേക്ക് എത്തുന്നു. വീടുകളുടെയും ഹോട്ടലുകളുടെയും അടുക്കളകളെ പൊള്ളിക്കുന്നരീതിയിൽ പാചകവാതകവില ഉയർന്നതോടെ കുടുംബബജറ്റും താളംതെറ്റുമെന്നുറപ്പായി. കോവിഡും ഇന്ധനവിലയും ചേർന്ന് ബസ്, ലോറി, ഹോട്ടൽ വ്യവസായങ്ങളുടെ നടുവൊടിച്ചുകഴിഞ്ഞു. ഇതിനൊപ്പം ഉഴുന്ന്, എണ്ണ, തേയില തുടങ്ങിയവയുടെ വിലയും...

സ്വർണവില പവന് 280 രൂപകൂടി 33,960 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം റെക്കോഡ് തകർച്ചനേരിട്ടെങ്കിലും ബുധനാഴ്ച പവന്റെ വില 280 രൂപകൂടി 33,960 രൂപയിലെത്തി. 4245 രൂപയാണ് ഗ്രാമിന്റെ വില. യുഎസിൽ ട്രഷറി നിക്ഷേപത്തിലെ ആദായം ഉയർന്ന നിലവാരത്തിൽ തുടരുന്നതിനാൽ ആഗോള വിപണിയിൽ സ്വർണവില സമ്മർദത്തിലാണ്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,734.16 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ...

ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്ത് കര്‍ഷകനേതാക്കള്‍ നേമത്ത് എത്തുന്നു; നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എ വിരുദ്ധപ്രചാരണം

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കെതിരെ അണിനിരക്കാന്‍ കര്‍ഷകര്‍. കര്‍ഷകവിരുദ്ധ നിയമങ്ങള്‍ സ്വീകരിക്കുന്ന ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് നേരിട്ട് അഭ്യര്‍ത്ഥിക്കുമെന്നും ഇതിനായി സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തുമെന്നും കര്‍ഷകസംഘടനകള്‍ അറിയിച്ചു. മാര്‍ച്ച് 12ന് പശ്ചിമ ബംഗാളില്‍ നിന്നുമാണ് കര്‍ഷകസംഘം ബി.ജെ.പി വിരുദ്ധ പര്യടനം ആരംഭിക്കുക. തുടര്‍ന്ന് കേരളം, പുതുച്ചേരി, അസം, തമിഴ്‌നാട് എന്നീ...

24 കോടിയുടെ ഉടമയെ കണ്ടെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഇത്തവണ ഏറെ പുതുമകളോടെ

അബുദാബി: മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ് ബുധനാഴ്‍ച രാത്രി നടക്കും. ഡ്രീം 12 മില്യന്‍ സീരിസിലെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്നയാളിന് 1.2 കോടി ദിര്‍ഹമാണ് (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിക്കുക. ഇതിന് പുറമെ രണ്ടാം സമ്മാനം ലഭിക്കുന്നയാളിനും 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയിലധികം...

വസ്ത്രത്തിന് മുകളിലൂടെ കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ്; മറുപടിയുമായി ആരോഗ്യമന്ത്രി

കോവിഡ് വാക്സിന്‍ സ്വീകരിച്ചെന്ന് കാണിച്ച്‌ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. അത്തരം വിമര്‍ശകരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാമെന്നും എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവര്‍ത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണമെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. ബ്ലൗസ് മുതുകില്‍ നിന്ന് താഴ്ത്തി ഇഞ്ചക്ഷന്‍...

സൗരവ് ഗാംഗുലി ബിജെപിയിലേക്ക്? മോദിയുടെ റാലിയിൽ പങ്കെടുക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലി ബിജെപിയിലേക്കെന്ന സൂചന നൽകി ബംഗാളി പ്രാദേശിക മാധ്യമങ്ങൾ. മാർച്ച് ഏഴിന് കൊൽക്കത്ത ബ്രിഗേഡ് മൈതാനിയിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിൽ ഗാംഗുലി ബിജെപി അംഗത്വം സ്വീകരിച്ചേക്കുമെന്ന് ന്യൂസ് ടൈം ബംഗ്ല റിപ്പോർട്ട് ചെയ്തു. വാർത്തയുടെ പോസ്റ്റർ ന്യൂസ് ടൈം ബംഗ്ല സാമൂഹിക...

പോസ്റ്റുമോർട്ടത്തിന് തൊട്ടുമുമ്പ് 27കാരന്‍റെ ‘മൃതദേഹം’ ചലിച്ചു; യുവാവ് മരണത്തിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി

ബെഗളുരു: അപകടത്തിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ച് പോസ്റ്റുമോർട്ടത്തിനായി മാറ്റിയ യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തി. കർണാടകയിലെ മഹാലിംഗാപൂരിലാണ് സംഭവം. പോസ്റ്റുമോർട്ടം നടത്തിനായി നിയോഗിച്ച ഡോക്ടറാണ്, 27കാരന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് യുവാവിന്‍റെ ശരീരം ചലിക്കുന്നത് ഡോക്ടർ ശ്രദ്ധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജീവനുണ്ടെന്ന് മനസിലായത്. ഉടൻ തന്നെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയ...

ഇബ്രാഹിംകുഞ്ഞില്ല, പകരം മകന്‍? മുനീറും ഷാജിയും മണ്ഡലം മാറും, മജീദും ഫിറോസും ലീഗ് പട്ടികയിൽ

കോഴിക്കോട്: കെപിഎ മജീദിനെയും പി കെ ഫിറോസിനെയും പി വി അബ്ദുൾ വഹാബിനെയും ഉൾപ്പെടുത്തി മുസ്ലിം ലീഗിന്‍റെ സ്ഥാനാർത്ഥിപ്പട്ടിക തയ്യാറായി. കളമശ്ശേരിയിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ പേരില്ല എന്നതാണ് ശ്രദ്ധേയം. 12 മണ്ഡലങ്ങളിലായി ഒന്നിലേറെ പേരുകൾ പരിഗണനയിലുണ്ട്. വെള്ളിയാഴ്ച പാർലമെന്‍ററി ബോർഡ് യോഗത്തിൽ അന്തിമ ലിസ്റ്റ് തയ്യാറാകും. പുതുതായി അനുവദിച്ച  ബേപ്പൂരും വെച്ചുമാറിയ ചടയമംഗലവും...

സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ്; 3512 പേര്‍ രോഗമുക്തി നേടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.31

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ 161, പാലക്കാട് 99, കാസര്‍ഗോഡ് 80, ഇടുക്കി 62, വയനാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

സംസ്ഥാനത്ത് വാഹന പണിമുടക്ക് പൂർണം

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണ്ണം. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല.കെഎസ്ആർടിസിയും ഭാഗീകമായാണ് പല ജില്ലകളിലും സർവീസ് നടത്തിയത്.തലസ്ഥാനത്ത് ഭൂരിഭാഗം കെഎസ്ആർടിസി ബസുകളും ഓട്ടോറിക്ഷകളും സര്‍വീസ് നടത്തി. യാത്രക്കാര്‍ കുറവായതിനാല്‍ മിക്ക ബസുകളും വൈകിയാണ സർവീസ് ആരംഭിച്ചത്. എറണാകുളത്ത് KSRTC സർവീസുകൾ ഭാഗീകമായി മാത്രം നിരത്തിലറങ്ങിയത് യാത്രക്കാരെ...
- Advertisement -spot_img

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച എംഎ യൂസഫലി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...
- Advertisement -spot_img