കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ മുട്ടം സ്വദേശി മൈമൂന മന്‍സിലില്‍ മുഹമ്മദ് ഇല്യാസ് (37) ആണ് മരിച്ചത്. സബാഹ് അല്‍ അഹ്‍മദില്‍ ബഖാല നടത്തിവരികയായിരുന്ന അദ്ദേഹം വാഹനാപകടത്തില്‍ പരിക്കേറ്റ് അദാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാര്യ - സാബിറ മന്‍ഹ, മക്കള്‍ - മുഹമ്മദ് ജാസിം, മുഹമ്മദ് നാസിം....
റിയല്‍മി ജിടി 5 ജി സ്മാര്‍ട്‌ഫോണ്‍ മാര്‍ച്ച് 4 ന് അവതരിപ്പിക്കും. ഇതിന് മുമ്പായി സിന്തറ്റിക് ബെഞ്ച്മാര്‍ക്ക് പ്ലാറ്റ്ഫോമായ ഗീക്ക്‌ബെഞ്ചില്‍ പ്രത്യക്ഷപ്പെട്ടു. RMX2202 മോഡല്‍ നമ്പറുമായി വരുന്ന ഈ ഹാന്‍ഡ്സെറ്റിന് സിംഗിള്‍-കോര്‍ സ്‌കോര്‍ 1138, 3572 മള്‍ട്ടി-കോര്‍ സ്‌കോര്‍ ഉണ്ട്. സ്‌നാപ്ഡ്രാഗണ്‍ 888 SoC പ്രോസസറുമായി ബന്ധപ്പെട്ട മദര്‍ബോര്‍ഡ് വിഭാഗത്തിലെ ‘ലഹൈന’ എന്ന രഹസ്യനാമവും...
വിയോജിപ്പ് രേഖപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീംകോടതി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെ ഫാറൂഖ് അബ്ദുല്ല നടത്തിയ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. സർക്കാരിനോട് വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിക്കാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് സഞ്ജയ് കൌളിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച നിരീക്ഷണം നടത്തിയത്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി...
ജീവിതത്തിൽ സൂപ്പർമാൻ ഉണ്ടാവുമോ? അപകടം പറ്റിയാൽ രക്ഷിക്കാൻ വരുമോ എന്നെല്ലാം ചോദിച്ചവരാകും നമ്മളെല്ലാം. അങ്ങനെ ജീവിതത്തിൽ കണ്ട സൂപ്പർമാൻമാർ ആണ് കേരളത്തിൽ രണ്ട് തവണയും പ്രളയം വന്നപ്പോൾ പലരെയും ജീവന്റെ കരയ്‌ക്കെത്തിച്ച നമ്മുടെ സ്വന്തം മത്സ്യത്തൊഴിലാളികൾ. ഇപ്പോഴിതാ കിന്നരികളും തലപ്പാവും ഒന്നുമില്ലാത്ത മറ്റൊരു സൂപ്പർമാൻ കൂടി.
പന്ത്രണ്ടാം നിലയിൽ നിന്നും അബദ്ധത്തിൽ താഴേക്കു വീണ രണ്ടുവയസ്സുകാരിക്ക്...
ടി.വി രാജേഷ് എം.എല്‍.എക്കും ഡിവൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പി.എ മുഹമ്മദ് റിയാസിനും ജാമ്യം. എയർ ഇന്ത്യ ഓഫീസിലേക്ക് മാർച്ച് നടത്തി പൊതുമുതൽ നശിപ്പിച്ചുവെന്ന് കേസിലാണ് രണ്ട് പേർക്കും ജാമ്യം ലഭിച്ചത്. രണ്ട് ആൾ ജാമ്യത്തിലും വിചാരണ വേളയിൽ മുടങ്ങാതെ കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് കോഴിക്കോട് കോടതി ജാമ്യം നൽകിയത്.
കഴിഞ്ഞ ദിവസമാണ് ഇരുവരെയും ജെസിഎം കോടതി...
രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു. ഏപ്രിൽ ഒന്നു മുതൽ ദേശീയ തൊഴിൽ ചട്ടം നിലവിൽ വരുന്നതിന്റെ ഭാഗമായാണ് മിനിമം കൂലി നിശ്ചയിക്കുന്നത്.
മിനിമംകൂലി നിയമവ്യവസ്ഥയാക്കുന്നതിനാൽ സംസ്ഥാനങ്ങൾക്ക് ഇതിൽ കുറഞ്ഞ കൂലി നിശ്ചയിക്കാനാവില്ല. ദേശിയ തൊഴിൽ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കഴിഞ്ഞ വർഷമാണ് മൂന്ന് ലേബർ കോഡുകൾ ലോക്‌സഭ പാസാക്കുന്നത്. ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്...
ന്യൂഡൽഹി: ഭർത്താവിന്റെ കൂടെ ജീവിക്കാൻ ഭാര്യയെ നിർബന്ധിക്കാനാകില്ലെന്ന് സുപ്രിംകോടതി. ഭാര്യ ഭർത്താവിന്റെ സ്വത്തല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. തന്റെ കൂടെ ജീവിക്കാൻ ഭാര്യയ്ക്ക് നിർദേശം നൽകണമെന്ന യുവാവിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
'നിങ്ങൾ ചിന്തിക്കുന്നത് എന്താണ്? ഒരുത്തരവ് പുറപ്പെടുവിക്കാനും നിങ്ങളുടെ കൂടെ പോകണമെന്ന്...
ന്യൂഡൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്‌കൂളിന്റെ പുതിയ കരിക്കുലത്തിൽ ഗീതയും രാമായണവും. നിയോസിന് കീഴിലുള്ള മദ്രസകളിലും ഇവ പഠിപ്പിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കരിക്കുലം പരിഷ്‌കരിച്ചത്.
ഭാരതീയ ജ്ഞാനപരമ്പര എന്ന പേരിലാണ് പുതിയ കോഴ്‌സുകൾ അവതരിപ്പിക്കുന്നത്. യോഗ, വേദം, ശാസ്ത്രം, വൊക്കേഷണൽ...
നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പണമിടപാടുകളുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് നിർദേശങ്ങൾ നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ. അസാധാരണമോ ദുരൂഹമോ ആയ പണമിടപാടുകൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ബാങ്കുകൾ ദൈനംദിന റിപ്പോർട്ട് സമർപ്പിക്കണം.
ബാങ്ക് അക്കൗണ്ടുകളിൽനിന്ന് അസ്വാഭാവികമോ ദുരൂഹമോ ആയി ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണ നിക്ഷേപമോ പിൻവലിക്കലോ ശ്രദ്ധയിൽപ്പെട്ടാൽ ഇക്കാര്യം അധികൃതരെ അറിയിക്കണം. അസാധാരണമായി...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...