ഓൺലൈൻ റമ്മികളി നിയന്ത്രിക്കാൻ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സർക്കാർ. ഇതിനായി കേരള ഗെയിംമിംഗ് ആക്ട് നിയമത്തിൽ ഭേതഗതി നടത്തും. ഓൺലൈൻ ചൂതാട്ടം അതീവ ഗൗരവമുള്ള കാര്യമെന്ന് കോടതി. സർക്കാർ നിലപാട് കോടതി രേഖപ്പെടുത്തി ഹർജി തീർപ്പാക്കി.
തൃശൂർ സ്വദേശി പോളി വടക്കൻ നൽകിയ ഹരജിയില്‍ ബ്രാൻഡ് അംബാസഡർമാരായ വിരാട് കോഹ്‌ലി, തമന്ന, അജു വർഗീസ്...
ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെ 2020 ജനുവരിയിലാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചില പരിഷ്‌കാരങ്ങളുമായി 2021 എംജി ZS ഇവി വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനിയെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
44.5 കിലോവാട്ട് 'ഹൈടെക്' ബാറ്ററി പായ്ക്കാണ് 2021 എംജി ZS ഇവിയുടെ...
കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ വഞ്ചന കേസുകളിലും മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന് ജാമ്യം. തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആറ് കേസുകളിലാണ് ഇന്ന് ജാമ്യം ലഭിച്ചത്. ഇതോടെ എംഎൽഎയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങി. 142 വഞ്ചന കേസുകളിലാണ് ഇതിനകം എംഎൽഎക്ക് ജാമ്യം കിട്ടിയത്. നിലവിൽ...
ന്യൂഡല്‍ഹി: 2019ല്‍ മാത്രം ഇന്ത്യയില്‍ 93 രാജ്യദ്രോഹക്കേസുകള്‍ ചുമത്തിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി രാജ്യസഭയില്‍ പറഞ്ഞു. ഇതില്‍ 96 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 76 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 29 പേരെയാണ് വിവിധ കോടതികള്‍ കുറ്റവിമുക്തരാക്കിയത്. ഐപിസിയുടെ സെക്ഷന്‍ 124 എ(രാജ്യദ്രോഹ നിയമം) ചുമത്തപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. 2014ല്‍...
മഞ്ചേശ്വരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവർത്തകരെ സജ്ജമാക്കാൻ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്റഫ് ഉൽഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് വർക്കിങ് പ്രസിഡന്റ് ഹനീഫ് കുച്ചിക്കാട് അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രെട്ടറി സിദ്ദീഖ് മഞ്ചേശ്വരം സ്വാഗതം പറഞ്ഞു. സൈഫുള്ള തങ്ങൾ...
ന്യൂഡൽഹി: ദേശീയത ഉയർത്തിപ്പിടിച്ച് ഭരണം നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണകാലത്ത് രാജ്യത്ത് നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു. രാജ്യത്ത് നിന്നും നാടുകടക്കുന്നവരുടെ എണ്ണത്തിൽ വൻവർദനവുണ്ടായിരിക്കുകയാണ്. അഞ്ചുവർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം ആറ് ലക്ഷത്തിലേറെയാണ്.
ഈ കണക്ക് വെളിപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. ആറ് ലക്ഷത്തിൽ അധികം പൗരന്മാരാണ് 2015 മുതൽ 2019വരെയുള്ള...
കോഴിക്കോട്: നാട്ടിലും മറുനാട്ടിലുമായി സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ രണ്ടു പതിറ്റാണ്ടലേറെ കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ ഇരുപത്തി രണ്ടാം വാർഷികാഘോഷ സമാപനം വിപുലമായ പരിപാടികളോടെ ഫെബ്രുവരി അവസാന വാരം കാസർകോഡ് വെച്ച് നടത്തുവാൻ മുജീബ് കമ്പാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
മലബാർ മേഖലയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ...
ഔറംഗാബാദ് : നീണ്ട പതിനെട്ട് വർഷം പാകിസ്ഥാനിലെ ജയിലിൽ കഴിയേണ്ടി വന്ന ഇന്ത്യക്കാരി തിരികെ ജന്മനാട്ടിലെത്തി ഒരു മാസത്തിനകം മരണപ്പെട്ടു. ഹൃദയാഘാതം നിമിത്തമാണ് 65കാരിയായ ഹസീന ബീഗം മരണപ്പെട്ടത്. കഴിഞ്ഞ ജനുവരി 26നാണ് ഹസീന തിരികെ ജന്മനാടായ ഔറംഗബാദിലെത്തിയത്. തന്റെ ഭർത്താവിന്റെ ബന്ധുക്കളെ കാണുന്നതിനായി പതിനെട്ട് വർഷങ്ങൾക്ക് മുൻപ് ലാഹോറിൽ പോയതാണ് ഹസീനയ്ക്ക് വിനയായത്....
കാസർകോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട 6 വഞ്ചന കേസുകളിൽ എം സി ഖമറുദ്ദീൻ എംഎൽഎ നൽകിയ ജാമ്യപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. ഈ ആറ് കേസിൽ കൂട്ടി ജാമ്യം കിട്ടിയാൽ എംഎൽഎക്ക് ജയിൽ മോചിതനാകാം. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ തുടരുന്ന ഖമറുദ്ദീൻ 130 ലധികം കേസുകളിലാണ് ഇതിനകം ജാമ്യം നേടിയത്. ചന്തേര,...
കാസർകോട് : 21-ന് സത്യപ്രതിജ്ഞ ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ നടക്കും. നഗരസഭകളിലെ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് 26-ന് രാവിലെ...