ന്യൂനപക്ഷങ്ങള്‍ ഇടത്പക്ഷത്തോടൊപ്പം നില്‍ക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് മുസ്‍ലിം ലീഗ്. 33 വര്‍ഷം സി.പി.എം ഭരിച്ച പശ്ചിമ ബംഗാളില്‍ പട്ടിക ജാതിക്കാരെക്കാള്‍ പിന്നിലാണ് മുസ്‍ലിംങ്ങളെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള കാര്യമോര്‍ക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
ന്യൂനപക്ഷ സംരക്ഷണമെന്നത് സ്വയംസംഘടിച്ച് വര്‍ഗീയ ശക്തികളെ നേരിട്ട് നടപ്പാക്കാവുന്ന ഒന്നല്ല. അത് ഇടതുപക്ഷ ജനാധിപത്യ...
ദില്ലി: എല്ലാ വാഹനങ്ങള്‍ക്കും ഫെബ്രുവരി 16 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാണെന്ന് സംശയലേശമന്യേ വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഫെബ്രുവരി 15 അര്‍ദ്ധരാത്രി പിന്നിട്ടാല്‍ പിന്നെ ഡിജിറ്റലായി ടോള്‍ നല്‍കിയേ തീരൂ. ടോള്‍ പ്ലാസകളില്‍ എല്ലാ ലെയിനും ഫാസ്ടാഗ് ലെയിനായി മാറും. 2008 ലെ ദേശീയപാതാ ഫീ ചട്ടം പ്രകാരം ഫാസ്ടാഗ് ഇല്ലാതെ വരുന്ന വാഹനങ്ങളില്‍ നിന്നും പ്രവര്‍ത്തനക്ഷമമല്ലാത്ത ഫാസ്ടാഗുഗുമായി...
രാജ്യത്ത് പാചക വാതക വില കുത്തനെ കൂട്ടി. ഒരു സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില അർധരാത്രി മുതൽ നിലവിൽ വന്നു. ഡല്‍ഹിയില്‍ ഇനി മുതല്‍ 796 രൂപയാവും സബ്‍സിഡിയില്ലാത്ത സിലിണ്ടറിന് നല്‍കേണ്ടിവരിക. മുന്നുമാസത്തിനുള്ളില്‍ ഇത് നാലാമത്തെ തവണയാണ് പാചകവാതകത്തിന് വില കൂട്ടുന്നത്.
അതിനിടെ തുടർച്ചയായ എട്ടാം ദിവസവും ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന്...
കാസര്‍കോട്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിക്കുകയാണ് സ്വപ്നമെന്ന് മലയാളി ക്രിക്കറ്റ് താരം മുഹമ്മദ് അസ്‍ഹറുദ്ദീന്‍. വിരാട് കോലിക്കൊപ്പം ഓപ്പണ്‍ ചെയ്യണമെന്നത് ജീവിതത്തിലെ വലിയ ആഗ്രഹമാണെന്നും അസ്ഹര്‍ പറയുന്നു. വ്യാഴാഴ്ച നടക്കുന്ന ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസിനൊപ്പം പ്രതീക്ഷകള്‍ പങ്കുവെച്ചു മുഹമ്മദ് അസ്ഹറുദ്ദീന്‍.
കേരള ടീമിലെ വെടിക്കെട്ട് ബാറ്റ്സ്മാനായ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ കാസര്‍കോഡ് തളങ്കരയിലെ...
ദമ്പതികളുടെ പകുതി ദഹിച്ച ശരീരം ചിതയിൽ നിന്നും വീണ്ടെടുത്ത് പൊലീസ്. മരണത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്നാണ് യുപി സാന്ദ് കബീർ നഗർ മുദാദി സ്വദേശികളായ കാഞ്ചൻ-സാഗർ എന്നിവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കൽ ചടങ്ങിനിടെ പൊലീസെത്തി വീണ്ടെടുത്തത്. വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ വിവാഹിതരായ ഇവർ വിഷം കഴിച്ചു മരിച്ചു എന്നായിരുന്നു പുറത്തു വന്ന വിവരം. ബന്ധുക്കൾ ഇവരുടെ...
ഒരു കാമുകിയിൽ നിന്നും മോഷ്ടിച്ച നിശ്ചയ മോതിരവുമായി മറ്റൊരു കാമുകിയോട് വിവാഹാഭ്യർഥന നടത്തി വിരുതന്‍. ഫ്ലോറിഡ സ്വദേശിയായ ജോസഫ് ഡേവിസ് എന്ന 48കാരനാണ് ഒരു കാമുകിയിൽ നിന്നും മോതിരവും വെഡ്ഡിംഗ് ബാൻഡുകളും അടക്കം മോഷ്ടിച്ച് മറ്റൊരു കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. മറ്റ് പല കേസുകളിലും കുറ്റക്കാരനായ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി വൊലൂസിയ കൺട്രി...
ഭോപ്പാൽ: രാജ്യത്ത് പെട്രോൾ വില 100 രൂപ തൊട്ടു. മധ്യപ്രദേശിലെ ഭോപാൽ, അനുപ്പൂർ, ഷഹ്ദോൽ ജില്ലകളിലും മഹാരാഷ്ട്രയിലെ പർഭനി ജില്ലയിലുമാണ് എണ്ണവില ചരിത്രത്തിലാദ്യമായി മൂന്നക്കം കടന്നത്. പ്രീമിയം പെട്രോളിനാണ് ഈ വില. എണ്ണക്കമ്പനികളുടെ സംഘടനയായ ഒ.എം.സി തുടർച്ചയായ അഞ്ചാം ദിവസവും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചിരുന്നു.
ശനിയാഴ്ച രാവിലെയാണ് ഷഹ്ദോലിലും അനുപ്പൂരിലും പെട്രോൾവില സെഞ്ച്വറിയടിച്ചത്. ഇതിനു...
കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...