ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിസ്‌കാരത്തിനായി അഞ്ച് നേരവും വിശ്വാസികളെ പ്രവേശിപ്പിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. റമദാന്‍ പ്രാര്‍ത്ഥനയ്ക്കായി 50 പേരെ പ്രവേശിപ്പിക്കാമെന്നാണ് കോടതിയുടെ ഉത്തരവ്. ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം നടപടിയെന്നും ഉത്തരവില്‍ പറയുന്നു.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മതപരമായ ചടങ്ങുകള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഡല്‍ഹിയില്‍ ദുരന്ത നിവാരണ...
റിയാദ്: റമദാനില്‍ ഇന്ത്യയില്‍ ഭക്ഷ്യ വിതരണ പദ്ധതിയുമായി സൗദി അറേബ്യ. കിംഗ് സല്‍മാന്‍ റമദാന്‍ സഹായ പദ്ധതിയുടെ ഭാഗമായി സൗദി ഇസ്ലാമിക് കാര്യ മന്ത്രാലയവും കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്ററും സംയുക്തമായാണ് ഇന്ത്യയില്‍ റമദാന്‍ ഇഫ്താര്‍ പദ്ധതി ആരംഭിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
റമദാന്‍ മാസത്തില്‍ ഇന്ത്യയിലെ വിവിധ പ്രവിശ്യകളിലെയും സംസ്ഥാനങ്ങളിലെയും നഗരങ്ങളിലെയും...
ലോകത്തിലെ ഏറ്റവും ജനപ്രിയ സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. കോടിക്കണക്കിന് പേര്‍ ആഗോളതലത്തില്‍ ഇത് ഉപയോഗിക്കുന്നു. എന്നാല്‍ പലപ്പോഴും ഉയര്‍ന്നുവരുന്ന സുരക്ഷ പ്രശ്നങ്ങള്‍ എന്നും ഈ ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ അപകടത്തിലാക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും സജീവമാണ്. ഇപ്പോഴിതാ വിവിധ സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത് വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് ട്രാക്കര്‍...
സെഞ്ചൂറിയൻ∙ റമസാൻ മാസത്തിലെ നോമ്പിന്റെ കാഠിന്യത്തിലും ദീർഘനേരം വിക്കറ്റ് കീപ്പറായി നിൽക്കുകയും പിന്നീട് ഓപ്പണറായി ഇറങ്ങി നീണ്ട ഇന്നിങ്സ് കളിക്കുകയും ചെയ്ത പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ മുഹമ്മദ് റിസ്‌വാനെ പുകഴ്ത്തി ക്യാപ്റ്റൻ ബാബർ അസം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യിലെ തകർപ്പൻ വിജയത്തിനു പിന്നാലെയാണ് റിസ്‌വാനെ അസം അഭിനന്ദിച്ചത്. മത്സരത്തിൽ ദക്ഷിണാഫ്രിക്ക...
തിരുവനന്തപുരം: സംസ്ഥാനത്തെ പുക പരിശോധനാകേന്ദ്രങ്ങള്‍ ഓണ്‍ലൈനാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പുക പരിശോധനാകേന്ദ്രങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ വിവരങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിനും പോലീസിനും ഓണ്‍ലൈനില്‍ ലഭ്യമാണ്.
സംസ്ഥാനത്ത് വാഹന പുകപരിശോധന കൃത്യമല്ലെന്ന് നേരത്തെ തന്നെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. വാഹനം പരിശോധിക്കാതെയും കൃത്രിമ പരിശോധനാഫലം രേഖപ്പെടുത്തിയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സംവിധാനം അടിമുടി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്....
മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ വീട്ടിലെ ആറു കുടുംബാംഗങ്ങളെ കൊലപ്പെടുത്തി അച്ഛന്റെ പ്രതികാരം. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ ജുട്ടട ഗ്രാമത്തിലാണ് സംഭവം. ബി രമണ (60), ബി ഉഷാറാണി (35), എ രമാദേവി (53), എൻ അരുണ (37), ഉദയ്കുമാർ (2), ബി ഉർവിഷ (ആറുമാസം) എന്നിവരെയാണ് അപ്പളരാജു എന്നയാൾ കൊലപ്പെടുത്തിയത്. പുല്ലുവെട്ടാന്‍ ഉപയോഗിക്കുന്ന...
മംഗളൂരു: ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് കൊള്ള നടത്തുന്ന സംഘത്തിലെ ആറുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മൂഡുബിദ്രി, മുല്‍ക്കി, ബജ്‌പേ പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ആറുപേര്‍ അറസ്റ്റിലായത്. ഇതേ സംഘത്തില്‍പ്പെട്ട ഒമ്പതുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം പതിനഞ്ചായി.
പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ വ്യാഴാഴ്ച രാവിലെയാണ്...
അബുദാബി: ലൈസന്‍സില്ലാതെ ധനശേഖരണം നടത്തുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. റമദാന്‍ മാസത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിന് നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും സമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള അനുമതിയില്ലാതെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ സംഭവനകള്‍ ആവശ്യപ്പെടുന്നത് യുഎഇ ഫെഡറല്‍ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 2,50,000...
ദില്ലി: കൊവിഡ് പ്രതിദിനകണക്ക് രണ്ട് ലക്ഷം കടന്നതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമാകുന്നു. രോഗവ്യാപനം കൂടിയ പശ്ചാത്തലത്തിൽ ദില്ലിയടക്കം കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. ദില്ലിയിൽ വരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്വിവാൾ പ്രഖ്യാപിച്ചു. വിവാഹം പോലുള്ള ചടങ്ങുകൾക്ക് പാസ് എടുക്കണം. സിനിമഹാളിൽ 30 % മാത്രം സീറ്റിംഗ് പരിധി നിശ്ചയിക്കും. ഹോട്ടലുകളിൽ ഇരുന്ന്...
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കോവിഡ് പരിശോധന വര്‍ധിപ്പിക്കാനും തീരുമാനമായി. ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളുമായി സംസ്ഥാനത്ത് രണ്ടരലക്ഷം പരിശോധനകള്‍ നടത്തും. സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗത്തിന്റേതാണ് നിര്‍ദേശങ്ങള്‍.
മറ്റു നിര്‍ദേശങ്ങള്‍
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശനമായ നിയന്ത്രണം തുടരണം.
സംസ്ഥാനത്ത് വിവാഹം,ഗൃഹപ്രവേശം, പൊതുപരിപാടികള്‍, എന്നിവയ്ക്ക് ഇനി...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...