Latest news

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; 16ദിവസത്തിനിടെ 1900 രൂപ കൂടി

കൊച്ചി: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ചാഞ്ചാട്ടം. ഇന്നലെ കുറഞ്ഞ സ്വര്‍ണവില ഇന്ന് കൂടി. 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,200 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. 30 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4400 രൂപയായി. ഏതാനും ദിവസങ്ങളിലായി സ്വര്‍ണവില ഏറിയുംകുറഞ്ഞുമാണ്...

ജൂണില്‍ പ്രതിദിനം 2000ത്തിലേറെ മരണമുണ്ടാകും; രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഭയാനകമാകുമെന്ന് ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: കൊവിഡ് രണ്ടാം തരംഗം രാജ്യം മുഴുവന്‍ അതിതീവ്രമായി പടരുന്നതിനിടെ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമെന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. ജൂണ്‍ ആദ്യ വാരമാകുമ്പോഴേക്കും ഇന്ത്യയിലെ പ്രതിദിന മരണനിരക്ക് 1750 മുതല്‍ 2320 വരെയാകുമെന്നാണ് ലാന്‍സെറ്റ് കൊവിഡ് 19 കമ്മിഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. Managing India’s second Covid-19 wave: Urgent Steps എന്ന തലക്കെട്ടോടെ...

ഹെലികോപ്ടര്‍ അപകടം; എം എ യൂസഫലിക്ക് നട്ടെല്ലിന് ശസ്ത്രക്രിയ

ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് അബൂദബിയില്‍ ചികിത്സയിലായിരുന്ന പ്രമുഖ വ്യവസായി എം എ യൂസഫലി ശസ്ത്രക്രിയക്ക് വിധേയനായി. നട്ടെല്ലിനാണ് ശസ്ത്രിക്രിയ നടന്നത്. ജര്‍മന്‍ ന്യൂറോ സര്‍ജന്‍ ഡോ. ഷവാര്‍ബിയുടെ നേതൃത്വത്തില്‍ 25 ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയകരമാണെന്ന് ലുലു അധികൃതര്‍ അറിയിച്ചു. ബുര്‍ജീല്‍ ആശുപത്രി ഉടമയും എം എ യൂസഫലിയുടെ മരുമകനുമായ ഡോ....

സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ

ദില്ലി: കൊവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യമാണെങ്കിലും സമ്പൂർണ്ണ ലോക്ക്ഡൗൺ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർ‍ക്കാർ നിർദ്ദേശിച്ചു.പ്രാദേശിക നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം കുറയ്ക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. യുകെ മാതൃകയിലുള്ള നിയന്ത്രണവും വാക്സിനേഷനും ഉറപ്പാക്കണമെന്നാണ് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. വിദേശ വാക്സീനുകൾക്ക് അപേക്ഷിച്ച് 3 ദിവസത്തിനുള്ളിൽ ഇറക്കുമതി ലൈസൻസ് നല്കാനും തീരുമാനമായിട്ടുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം പിന്നിട്ടതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു....

കൊവിഡ് തീവ്രവ്യാപനം തടയാന്‍ കൂട്ടപ്പരിശോധനയുമായി കേരളം; ഇന്നും നാളെയുമായി രണ്ടര ലക്ഷം പരിശോധന ലക്ഷ്യം

തിരുവനന്തപുരം: കൊവിഡ് തീവ്രവ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് മാസ് കൊവിഡ് പരിശോധന തുടങ്ങുന്നു. ഇന്നും നാളെയുമായി രണ്ടരലക്ഷം പേരെ പരിശോധിക്കാനാണ് ലക്ഷ്യം. ആര്‍ടിപിസിആര്‍ , ആന്‍റിജൻ പരിശോധനകളാണ് നടത്തുക. രോഗ വ്യാപന തീവ്രത കുറയ്ക്കാൻ രോഗ ബാധിതരെ അടിയന്തരമായി കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റണമെന്ന വിദഗ്ധ ഉപദേശം അനുസരിച്ചാണ് മാസ് പരിശോധന. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി പേരെ...

ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നേട്ടമുണ്ടാക്കി ഹാര്‍ദിക്, മനീഷും കേദാറും പുറത്ത്; പുതിയ പട്ടികയിങ്ങനെ

മുംബൈ: ബിസിസിയുടെ വാര്‍ഷിക കരാറില്‍ നേടമുണ്ടാക്കി ഹാര്‍ദിക് പാണ്ഡ്യ. പുതിയ കരാറില്‍ താരത്തെ എ ഗ്രേഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ബിയിലായിരുന്നു മുംബൈ ഇന്ത്യന്‍സ് താരമായ ഹാര്‍ദിക്. അഞ്ച് കോടിയായിരിക്കും ഇനി ഹാര്‍ദിക്കിന്റെ വാര്‍ഷിക വരുമാനം. എ പ്ലസ് ഗ്രേഡിലുള്ളവര്‍ക്ക് പ്രതിഫലമായി ഏഴ് കോടി ലഭിക്കും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രിത്...

കൊവിഡ് ബാധിച്ച് ബായാർ സ്വദേശിയായ പ്രമുഖ പ്രവാസി വ്യവസായി സൗദിയിൽ മരിച്ചു

റിയാദ്: മലയാളി വ്യവസായി സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. അല്‍കോബാറിലെ പ്രമുഖ പ്രവാസി വ്യവസായിയായ ഉപ്പള ബായാര്‍ പാദാവ് സ്വദേശി പരേതനായ മൊയ്തീന്‍ കുട്ടി ഹാജിയുടെ മകന്‍ അബ്ദുറഹ്മാന്‍ ആവള (56) ആണ് മരിച്ചത്. മൂന്നാഴ്ചയായി കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചയോടെ...

ഓര്‍ഡര്‍ ചെയ്തത് ആപ്പിള്‍, കിട്ടിയത് ആപ്പിള്‍ ഐഫോണ്‍ എസ്ഇ.!

ഓണ്‍ലൈന്‍ സ്‌റ്റോറുകളിലേക്ക് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ കിട്ടുന്ന സാധനങ്ങള്‍ മാറിപ്പോകുന്ന നിരവധി വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ പലതും ഓര്‍ഡര്‍ ചെയ്തതിനേക്കാള്‍ മൂല്യം കുറഞ്ഞ വസ്തുക്കളായിരുന്നു. അതു കൊണ്ടു തന്നെ ഇതൊരു തട്ടിപ്പ് എന്ന നിലയ്ക്കാണ് പലപ്പോഴും ഉയര്‍ന്നു വന്നത്. എന്നാല്‍ ഇവിടെ സംഭവം ശരിക്കും മാറിപ്പോയിരിക്കുന്നു. ഓര്‍ഡര്‍ ചെയ്തത് ആപ്പിളിന്, കിട്ടിയപ്പോള്‍ ഓര്‍ഡര്‍ ചെയ്തയാള്‍...

നാലു പ്രവാസികളുടെ മൃതദേഹങ്ങൾ അയച്ചു, എല്ലാം ആത്മഹത്യ… -അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്

പ്രവാസ ലോകത്തെ ഒറ്റപ്പെട്ട ജീവിതം വിഷാദ രോഗത്തിന് കാരണമാകുന്നതിനെക്കുറിച്ചും പല പ്രവാസികളും ആത്മഹത്യയിലേക്ക് എത്തിപ്പെടുന്നതിനെക്കുറിച്ചും സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ ഉള്ളുലക്കുന്ന കുറിപ്പ്. ഇന്ന് നാലു മൃതദേഹങ്ങളാണ് നാട്ടിലേക്ക് കയറ്റി അയച്ചത്‌. നാലും മലയാളികൾ. നാലു പേരും ആത്മഹത്യ ചെയ്തതാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു. കമ്പനി പൂട്ടിപോയതാണ് ഒരാൾ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം....

രൂപയുടെ മൂല്യമിടിഞ്ഞു; പ്രവാസികള്‍ക്ക് ഗുണകരം, നാട്ടിലേക്ക് ‘പണമൊഴുക്ക്’

അബുദാബി: രൂപയുടെ മൂല്യമിടിഞ്ഞതോടെ ദിര്‍ഹം-രൂപ വിനിമയ നിരക്കിലെ നേട്ടം പ്രയോജനപ്പെടുത്തി  പ്രവാസികള്‍. ഉയര്‍ന്ന നിരക്ക് ലഭ്യമായതോടെ മിക്ക ധനവിനിമയ സ്ഥാപനങ്ങളിലും നാട്ടിലേക്ക് പണമയയ്ക്കുന്നതിനായി പ്രവാസികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. നാട്ടിലേക്ക് പണംഅയയ്ക്കുന്നത്  വര്‍ധിച്ചതായി പണമിടപാട് സ്ഥാപനങ്ങളും വ്യക്തമാക്കി. ഒരു ദിര്‍ഹത്തിന് 20 രൂപ 46 പൈസയായിരുന്നു പകല്‍ രേഖപ്പെടുത്തിയ ഏറ്റവും മികച്ച വിനിമയ നിരക്ക്. റമദാനും വിഷവും ഒരുമിച്ചെത്തിയതും...
- Advertisement -spot_img

Latest News

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...
- Advertisement -spot_img