ഐ.പി.എല്ലില്‍ രാജസ്ഥാനെതിരായ മത്സരം തോറ്റതിനൊപ്പം നാണക്കേടിന്റെ റെക്കോഡും സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി നിരയില്‍ ആര്‍ക്കും ഒരു സിക്‌സ് പോലും നേടാനായില്ല എന്നതാണ് നാണക്കേടിന് വഴി തുറന്നിരിക്കുന്നത്. 75 ഐ.പി.എല്‍ മത്സരങ്ങള്‍ നടന്നിട്ടുള്ള മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇതിനു മുമ്പ് ഒരു ടീമും ഒരു സിക്‌സ് പോലും...
കാസര്‍കോട്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇത് നിയന്ത്രിക്കുന്നതിന് കടുത്ത നടപടികളുമായി കാസര്‍കോട് പൊലീസ് രംഗത്ത്. ജില്ലയില്‍ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് പറഞ്ഞു.
ഇന്ന് രാവിലെ പൊലീസിന്റെ നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡ നിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖ വിതരണം നടത്തി. വ്യാപാര സ്ഥാപനങ്ങളില്‍ കയറി സാമൂഹിക അകലം...
കാസര്‍കോട്: കോവിഡിന്റെ കെടുതിയില്‍ നിന്ന് നാടിനെ പൂര്‍ണമായി സംരക്ഷിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാസര്‍കോട് സംയുക്ത ജമാഅത് ഖാസി പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്ലിയാര്‍ ആഹ്വാനം ചെയ്തു. തറാവീഹ് നിസ്കാരവും മറ്റു പ്രാര്‍ഥനകളും പരമാവധി 10 മണിക്ക് അവസാനിക്കുന്ന വിധത്തില്‍ സമയ ക്രമീകരണം നടത്തണമെന്നും നിസ്കാര സമയത്ത് പോലും മാസ്‌ക് ഒഴിവാക്കരുതെന്നും മുസല്ലയുമായി പള്ളിയിലെത്തുന്നത്...
തിരുവനന്തപുരം: കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവുമായിരുന്ന ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗം ഡോ.വി.ശിവദാസനും എൽ.ഡി.എഫ് പ്രതിനിധികളായി രാജ്യസഭയിലേക്ക് മത്സരിക്കും. സിപിഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
ഡോ.വി.ശിവദാസന്‍ എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡന്റ് ആയിരുന്നു. ഇപ്പോള്‍ സിപിഎം സംസ്ഥാനസമിതി അംഗമായി പ്രവര്‍ത്തിക്കുകയാണ്.
ജോണ്‍ ബ്രിട്ടാസ് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് കൈരളിയിലേക്കെത്തുന്നത്.
വിജു കൃഷ്ണന്‍,...
മംഗളൂരു/ കാസർകോട്: മംഗളൂരു ബോട്ടപകടത്തിൽ കാണാതായ ഒമ്പത് പേർക്കായി നേവിയും കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും തുടർച്ചയായ നാലാം ദിവസവും തെരച്ചിൽ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസം നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താനായിട്ടില്ല. പൂർണമായും മുങ്ങിപ്പോയ ബോട്ടിൻ്റെ താഴത്തെ ക്യാബിനിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്ന് സംശയമുണ്ടായിരുന്നെങ്കിലും മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയിൽ ഇല്ലെന്ന് വ്യക്തമായി.
കാണാതായ ഒമ്പത്...
ലക്‌നൗ: കൊവിഡ് ബാധിച്ച് മരിച്ചവരുടെയുൾപ്പടെ മൃതദേഹങ്ങൾ കൂട്ടമായിട്ട് കത്തിച്ചു, സംഭവം വിവാദമായതോടെ പൊതുജനങ്ങൾ ഈ കാഴ്‌ച കാണുന്നത് തടയാൻ ടിൻ ഷീറ്റുകൊണ്ട് വേലികെട്ടി തിരിച്ചു. ഉത്തർ പ്രദേശിലെ ലക്‌നൗവിലെ ബയ്‌കുന്ധ് ധാം ശ്‌മശാനത്തിലാണ് ഈ സംഭവം.
ലക്‌നൗ നഗരത്തിൽ കൊവിഡ് ബാധിച്ച് മരണമടയുന്നവരുടെ എണ്ണം കൂടിയതോടെ മൃതദേഹങ്ങൾ കൂട്ടിയിട്ട് സംസ്‌കരിക്കുകയാണ്. മുൻപ് ശ്‌മശാനത്തിൽ നിരവധി കൊവിഡ്...
പൂഞ്ഞാര്‍: ലവ് ജിഹാദ് ആരോപണം ആവര്‍ത്തിച്ച് പൂഞ്ഞാര്‍ എം.എല്‍.എ പി. സി ജോര്‍ജ്. തന്റെ മണ്ഡലത്തില്‍ മാത്രം 47ഓളം സുന്ദരികളായ പെണ്‍കുട്ടികള്‍ ജിഹാദിന് ഇരയായെന്നാണ് പി. സി ജോര്‍ജ് പറഞ്ഞത്. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മതം മാറിയവരില്‍ 12 പേര്‍ ഹിന്ദു പെണ്‍കുട്ടികളും ബാക്കിയുള്ള 35 പേര്‍ കൃസ്ത്യന്‍ പെണ്‍കുട്ടികളുമാണെന്നുമാണ് ജോര്‍ജ് പറഞ്ഞത്. ഈരാറ്റുപേട്ടയിലെ...
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേരു പറയാന്‍ പ്രതികളെ നിര്‍ബന്ധിച്ചെന്ന് ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ നടപടി.
ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അസാധാരണ നിയമ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണെന്ന് ഇഡി ഹൈക്കോടതിയില്‍ വാദിച്ചിരുന്നു....
ഉപ്പള: മംഗളൂരു യൂണിവേഴ്സിറ്റിയിൽ നിന്ന് ജിയോളജിയിൽ ഡോക്ടറേറ്റ് നേടി ഉപ്പള സോങ്കാൽ കൊടങ്കയിലെ ഹാജിറ സജിനി. ഇന്ധിഗ്രേറ്റഡ് ഹൈഡ്രോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ഓഫ് സുള്ള്യ താലൂക്ക് എന്ന വിഷയത്തിൽ ഡോക്ട്രേറ്റ് നേടിയ ഹാജിറാ സജിനി നിലവിൽ കർണാടക സർക്കാറിൽ ഭൂപരിസ്ഥിതി വകുപ്പിലാണ് സേവനം ചെയ്യുന്നത്.
പൈവളിഗെ നഗർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പഠനം പൂർത്തിയാക്കിയ ഹാജിറ...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...