ചെന്നൈ> പ്രശസ്ത തമിഴ് നടൻ വിവേക് (59)അന്തരിച്ചു. പുലർച്ചെ 4.35 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്നലെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയധനമനിയിലെ ബ്ലോക്ക് ഒഴിവാക്കാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. ഗുരുതരാവസ്ഥയിലായ നടൻ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
തമിഴ് കോമഡി താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്യൻ...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് തുടര്‍ ഭരണം ഉറപ്പെന്ന് സി.പി.എം. ഏത് സാഹചര്യത്തിലും 80 സീറ്റുകള്‍ നേടുമെന്നാണ് വിലയിരുത്തല്‍. അവസാന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രയങ്കാ ഗാന്ധിയുടെയും റാലികള്‍ യു.ഡി.എഫിന് ഗുണം ചെയ്തു. എന്നാല്‍ ഇത് യു.ഡി.എഫിന് അധികാരത്തില്‍ വരാന്‍ കഴിയുന്ന രീതിയില്‍ നേട്ടം ഉണ്ടാക്കില്ലെന്നും സി.പി.എം വിലയിരുത്തി. ബി.ജെ.പി പലയിടത്തും നിര്‍ജീവമായി.
നിയമസഭാ തെരഞ്ഞെടുപ്പിന്...
കൊവിഡ് 19 രണ്ടാം തരംഗം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യത്ത്. ഓരോ ദിവസവും വലിയ പ്രതിസന്ധികളിലൂടെയാണ് ആരോഗ്യമേഖല കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഈ കൊവിഡ് കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ടത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നുള്ളതാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മൂന്ന് തരം ജ്യൂസുകൾ ഏതൊക്കെയാണെന്ന് അറിയാം...
കറ്റാർവാഴ ജ്യൂസ്...
പ്രതിരോധശേഷി വർദ്ധിപ്പിച്ച് കൊവിഡിനെ ചെറുക്കാൻ സഹായിക്കുന്നതിന് പുറമെ, കറ്റാർ വാഴ ജ്യൂസിന് ചർമ്മം,...
പ്രതിഷേധം ശക്തമായിട്ടും കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ വിവാദ ബോര്‍ഡ് നീക്കാതെ കമ്മറ്റി. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്ക് ഉത്സവത്തില്‍ മുസ്‍ലിം സമുദായ അംഗങ്ങള്‍ക്ക് പ്രവേശനം വിലക്കി സ്ഥാപിച്ച ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. സി.പി.എം ശക്തി കേന്ദ്രമായ പ്രദേശത്ത് ഇത്തരത്തില്‍ പരസ്യമായി ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്ന് പോലും...
കേപ്ടൗണ്‍: മൂന്ന് വര്‍ഷങ്ങളായി എബി ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട്. എങ്കിലും വിവിധ രാജ്യങ്ങളുടെ ടി20 ലീഗുകളില്‍ പ്രധാന സാനിധ്യമാണ് താരം. എല്ലാവര്‍ഷം വന്‍ പ്രകടനങ്ങള്‍ ഡിവില്ലിയേഴ്‌സിന്റെ ബാറ്റില്‍ നിന്നുണ്ടാവാറുമുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ഡിവില്ലിയേഴ്‌സ്. 2011ല്‍ ബാഗ്ലൂരിനൊപ്പം എത്തിയതാണ് ഡിവില്ലിയേഴ്‌സ്. പിന്നീട് അവിടം വിട്ട് പോയിട്ടില്ല.
വിരമിക്കാനുണ്ടായ തീരുമാനം പിന്‍വലിച്ച്...
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം അതി തീവ്രം. ഇന്ന് 10,031 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ പത്തിന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. 14.8 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണം കൂടി കൊവിഡ് മൂലമാണെന്ന് സർക്കാർ സ്ഥിരീകരിച്ചു. കോഴിക്കോടും എറണാകുളത്തും പ്രതിദിന...
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതിയിൽ ഹർജി.
മേയ് ഒന്ന് അർദ്ധരാത്രി മുതൽ രണ്ടാം തിയതി അർദ്ധരാത്രി വരെ ലോക്ക്ഡൗൺ വേണമെന്നാണ് ആവശ്യം. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും. വിഷയത്തിൽ സർക്കാരിനോട് വിശദീകരണം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും...
കാസര്‍കോട്: പഴയചൂരി മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്തുകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിഭാഗം സാക്ഷിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി. മധൂരില്‍ താമസിക്കുന്ന ക്ഷേത്രഭാരവാഹിയെയാണ് കഴിഞ്ഞ ദിവസം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. മുമ്പ് കേസിന്റെ വിചാരണവേളയില്‍ നിരവധി തവണ നോട്ടീസയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ക്ഷേത്രഭാരവാഹിക്കെതിരെ കോടതി അറസ്റ്റ്...
ബെംഗളൂരു: ഗള്‍ഫിലേക്ക് അനധികൃതമായി ലഹരി കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി അറസ്റ്റില്‍. ആംഫെറ്റമീനെന്ന ലഹരിഗുളിക ദോഹയിലേക്ക് കടത്താനായിരുന്നു ഇയാളുടെ ശ്രമം. എസ് നഷാദ് എന്നയാളാണ് മംഗ്ലൂരുവില്‍ വച്ച് എന്‍സിബിയുടെ പിടിയിലായത്. ഗുളികകള്‍ ക്രിക്കറ്റ് ഗ്ലൗസിൽ ഒളിപ്പിച്ചായിരുന്നു എത്തിച്ചത്. ഇവയ്ക്ക് 20 ലക്ഷം രൂപ വിലവരും.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...