തിരുവനന്തപുരം: ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയ വൃത്തമാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.
പത്ത് സംസ്ഥാനങ്ങളിലെങ്കിലും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യം ഉണ്ടെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ദല്‍ഹി ,മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, കര്‍ണ്ണാടകം, ഗുജറാത്ത് മധ്യപ്രദേശ് എന്നിവിടങ്ങളിലെ 60% ലധികം സാമ്പിളുകളിലും...
കോഴിക്കോട്/ കണ്ണൂർ: കെ എം ഷാജിയെ വിജിലൻസ് വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഷാജിക്ക് വിജിലൻസ് നോട്ടീസ് നൽകി. കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലെയും വീടുകളിൽ നിന്ന് കണ്ടെടുത്ത അരക്കോടി അടക്കം രൂപയുടെ കണക്കും സ്വർണത്തിന്‍റെ ഉറവിടവും വിജിലൻസിന് മുമ്പാകെ കെ എം ഷാജിക്ക് കാണിക്കേണ്ടി വരും.
കണ്ണൂർ ചാലാടിലെ വീട്ടിൽ...
കണ്ണൂര്‍ : സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കാജനകമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആശങ്കാജനകമായ സാഹചര്യമാണ് നിലവിലുള്ളത്. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കോവിഡ് പടരാന്‍ തെരഞ്ഞെടുപ്പ് കാരണമായിട്ടില്ല. സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനി പ്രായോഗികമല്ല. ലോക്ഡൗണിലേക്ക് പോകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നതുപോലെ തന്നെ...
തായ്‌പേയ്: ഒരേ യുവതിയെ നാല് തവണ വിവാഹം കഴിക്കുകയും 37 ദിവസത്തിനുള്ളിൽ മൂന്ന് തവണ വിവാഹമോചനം നേടുകയും ചെയ്ത സംഭവം വൈറലാകുന്നു. തായ്‌വാനിൽ നിന്നാണ് ഈ വിചിത്ര സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു ബാങ്കിൽ ക്ലർക്ക് ആയി ജോലി ചെയ്യുന്ന യുവാവ് തുടർച്ചയായി കുറേ ദിവസം അവധി ലഭിക്കാനാണ് ഒരേ യുവതിയെ നാലു തവണ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 34960 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 4370 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. വിഷു ദിനത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 35040 രൂപയായിരുന്നു വില.
ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 200739 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1038 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിനനിരക്ക് ഇന്നലെ 1.84 ലക്ഷത്തിലധികമായിരുന്നു. തുടർച്ചയായ ഒരാഴ്ച്ച ഒന്നര ലക്ഷത്തിലേറെയാണ് രോഗബാധിതരുടെ എണ്ണം. പ്രതിദിന മരണ നിരക്ക് ഇന്നലെ ആയിരം പിന്നിട്ടിരുന്നു. രോഗബാധ നിരക്ക് ഈയാഴ്ച രൂക്ഷമാകാനാണ് സാധ്യതയെന്ന്...
തിരുവനന്തപുരം∙ ഇന്ധനവില വീണ്ടും കുറഞ്ഞു. രണ്ടാഴ്ചയ്ക്കു ശേഷമാണ് ഇന്ധനവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തുന്നത്. പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 28 പൈസയും ഡീസലിന് 86 രൂപ 75 പൈസയുമാണ്. കൊച്ചിയിൽ പെട്രോളിന് 90 രൂപ 56 പൈസയും ഡീസലിന് 85 രൂപ 14 പൈസയുമാണ്.
കണ്ണൂര്‍: ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവിന്‍റെ കൈപ്പത്തികള്‍ അറ്റു. കതിരൂര്‍ സ്വദേശി നിജേഷ് എന്നയാളുടെ രണ്ടു കൈപ്പത്തികളുമാണ് സ്ഫോടനത്തില്‍ അറ്റുപോയത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.
കതിരൂര്‍ നാലാം മൈലില്‍ ഒരു വീടിന്‍റെ പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് നിജേഷിന് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ആദ്യം തശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ നിജേഷിനെ മംഗലാപുരത്തെ...
ആഴക്കടലില്‍ സധൈര്യം ഇറങ്ങി നീന്തുന്ന ധാരാളം സാഹസികരുണ്ട്. 'ത്രില്‍' പിടിപ്പിക്കുന്ന ഇത്തരം അനുഭവങ്ങള്‍ക്കിടെ ചിലപ്പോഴെങ്കിലും അപ്രതീക്ഷിതമായ സംഭവവികാസങ്ങളും തിരിച്ചടികളും അപകടങ്ങളുമെല്ലാം സംഭവിക്കാം. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുന്നവരാണ് ഏറെ പേരും.
അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ട് വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. ജപ്പാനിലെ ഒകിനാവാ ദ്വീപിനടുത്ത്, കടലില്‍ വച്ച് നടന്ന യഥാര്‍ത്ഥ...
ദുബൈ: 80 ലക്ഷം രൂപയോളം തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ നോക്കിയ മോഷ്ടാവിനെ കാല്‍വെച്ചു വീഴ്ത്തി പിടികൂടാന്‍ സഹായിച്ച മലയാളി ദുബൈയില്‍ താരമായി. വടകര വള്ളിയോട് പാറപ്പുറത്ത് ജാഫറാണ്(40) സമയോചിതമായ ഇടപെടലിലൂടെ മോഷ്ടാവിനെ പിടികൂടാന്‍ സഹായിച്ചത്.
കഴിഞ്ഞ ദിവസം ബനിയാ സ്‌ക്വയര്‍ ലാന്‍ഡ് മാര്‍ക് ഹോട്ടലിന് സമീപമുള്ള ഗിഫ്റ്റ് ഷോപ്പിന് സമീപത്താണ് സംഭവം ഉണ്ടായത്. പുതിയ ജോലിക്കായി...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...