Latest news

കൊവിഡ് വ്യാപനം: മാസ്‌ക് മൂക്കിന് താഴെയാണെങ്കില്‍ പിടിവീഴും

തിരുവനന്തപുരം: കൊവിഡ് വ്യാപനം ഉയര്‍ന്നതോടെ മാസ്‌കും സാമൂഹിക അകലവും ഉറപ്പാക്കാന്‍ പിഴയീടാക്കല്‍ കര്‍ശനമാക്കി പൊലിസ്. സ്വകാര്യ വാഹനങ്ങളില്‍ മാസ്‌കില്ലാതെ യാത്ര ചെയ്താലും പിഴയീടാക്കും. കഴിഞ്ഞ ദിവസം മാത്രം പിഴയിനത്തില്‍ ചുമത്തിയത് എണ്‍പത് ലക്ഷത്തിലേറെ രൂപയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്നലെ സംസ്ഥാനത്തൊട്ടാകെ 4,858 പേര്‍ക്കെതിരേ കേസെടുത്തു. 1,234 പേരെയാണ് അറസ്റ്റു ചെയ്തത്. അഞ്ചുവാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക്...

സ്വര്‍ണ വില വീണ്ടും കൂടി, ഈ മാസത്തെ റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,400 രൂപയായി. ഗ്രാം വില പത്തു രൂപ ഉയര്‍ന്ന് 4425ല്‍ എത്തി. ഈ മാസം സ്വര്‍ണത്തിനു രേഖപ്പെടുത്തുന്ന ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായിരുന്നു. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ധന...

മഞ്ചേശ്വരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

മഞ്ചേശ്വരം: കേരള ആർടിസി ബസ് ഇടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പൈവളിഗെ ജോടുക്കല് ബീഡ്ബയൽ നിവാസിലെ ഗുരുവയുടെ മകൻ ശശിധരൻ (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 യോടെ ഹൊസങ്കടി ടൗണിലാണ് സംഭവം. മംഗളൂരു ഭാഗത്ത് നിന്നും വരികയായിരുന്ന ബസാണ് അപകടം വരുത്തിയത്. ഇതേ ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കിനെയാണ് ഇടിച്ചത്. ബൈക്കിനെ...

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം,​ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: വിഖ്യാത ശ്രീലങ്കൻ സ്പിൻ ഇതിഹാസം മു്ത്തയ്യ മുരളീധരന് ഹൃദയാഘാതം,​ ഹൃദയാഘാതത്തെതുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മുത്തയ്യ മുരളീധരനെ ആൻജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയതായി ആശുപത്രി ആധികൃതർ അറിയിച്ചു..  

കുംഭമേളയിലെ കൊവിഡ് വ്യാപനത്തെ എതിര്‍ത്ത മാധ്യമ പ്രവര്‍ത്തക പ്രഗ്യാ മിശ്രയെ കുത്തിക്കൊന്നുവെന്നു വ്യാജ പ്രചാരണം, സത്യം ഇതാണ്

ടെലിവിഷന്‍ ആങ്കറും പത്രപ്രവര്‍ത്തകയുമായ പ്രഗ്യാ മിശ്രയെ കുത്തിക്കൊന്നുവെന്ന രീതിയില്‍ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഭാരത് സമാചാര്‍ ടെലിവിഷനിലെ പത്രപ്രവര്‍ത്തകയാണ് പ്രഗ്യാ മിശ്ര. കഴിഞ്ഞ ദിവസം കുംഭമേളയിലെ കൊവിഡ് വ്യാപനം ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു വ്യാജ വീഡിയോ ഇവരെ കൊല്ലുന്നതായ രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കുംഭമേള റിപ്പോര്‍ട്ട്...

സൗദിയില്‍നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസ്; പുതിയ തീരുമാനം ഏതുസമയത്തും പ്രതീക്ഷിക്കാം

റിയാദ്- സൗദി അറേബ്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മെയ് 17 ന് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുതിയ തീരുമാനം ഏതു സമയത്തും പ്രതീക്ഷിക്കാമെന്ന് കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ സെകട്ടറി ഡോ. തലാല്‍ അല്‍ തുവൈരിജി. ലോകത്തിന്റെ പലഭാഗത്തും മഹാമാരി ഏല്‍പിച്ചിരിക്കുന്ന ആഘാതങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം. ബന്ധപ്പെട്ട അധികൃതര്‍ അന്താരാഷ്ട്ര സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ എല്ലാ വശങ്ങളും വിശദമായി...

പിടിവിട്ട് കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; രണ്ട് ജില്ലകളിൽ 2000 കടന്നു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ഇതൊന്ന് പരീക്ഷിച്ചുനോക്കൂ; കൊവിഡിനെ നേരിടാന്‍ മോദിയ്ക്ക് അഞ്ച് മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് മന്‍മോഹന്‍ സിംഗ്

ദില്ലി: കൊവിഡിനെ നേരിടാൻ കേന്ദ്ര സർക്കാരിന് മുന്നിൽ അഞ്ച് നിർദേശങ്ങൾ സമർപ്പിച്ച് മുൻ പ്രധാനമന്ത്രി  മൻമോഹൻ സിംഗ് . കൊവിഡിനെ നേരിടാൻ വാക്സിൻ വിതരണം  വർധിപ്പിക്കണമെന്നും അടുത്ത ആറ് മാസത്തേക്കുള്ള കൊവിഡ് വാക്സിന് ഓർഡറിനെ കുറിച്ച് കേന്ദ്രം വ്യക്തമാക്കണമെന്നും സംസ്ഥാനങ്ങൾക്ക് എങ്ങനെ വാക്സിൻ വിതരണം നടത്തുമെന്ന് പറയണം എന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയിൽ ചെറിയ...

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. 48 മണിക്കൂര്‍ മുമ്പോ കേരളത്തില്‍ എത്തിയ ഉടനെയോ പരിശോധന നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ആര്‍ടിപിസിആര്‍ പരിശോധന നടത്താത്തവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. കേരളത്തില്‍ എത്തിയ ശേഷം പരിശോധന നടത്തുന്നവര്‍ ഫലം...

രണ്ട് ദിവസമായി ഒരു ബെഡിനായി കാത്തിരിക്കുന്നത് 50 പേര്‍; ഉത്തര്‍പ്രദേശില്‍ സ്ഥിതി രൂക്ഷം

രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ ഉത്തര്‍പ്രദേശിലെ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഒരു ബെഡിന് 50 രോഗികള്‍ വരെ ക്യൂ നില്‍ക്കുന്ന സാഹചര്യമാണ് നിലവിൽ യു.പിയിലുള്ളതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആവശ്യത്തിന് ഐസിയുകളും വെന്‍റിലേറ്ററുകളുമില്ലാതെ വലയുകയാണ് ലക്‌നൗവിലെ ആശുപത്രികള്‍. നിലവില്‍ കോവിഡ് പോസിറ്റീവായവരുടെ എണ്ണത്തില്‍ മഹാരാഷ്ട്രക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഉത്തര്‍പ്രദേശ്. ആശുപത്രിയിൽ എത്തി രണ്ട് ദിവസമായിട്ടും...
- Advertisement -spot_img

Latest News

ഗ്യാസ് വില വർധന; ഹോട്ടലുടമകൾ സമരത്തിലേക്ക്, ആറിന് ഹോട്ടലുകൾ അടച്ചിടും

കൊച്ചി: ഗ്യാസ് വിലവർധനവിൽ പ്രതിഷേധിച്ച് ഹോട്ടലുടമകൾ പണിമുടക്കിലേക്ക്. ഈമാസം ആറിന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അഞ്ച്...
- Advertisement -spot_img