Latest news

വിരമിച്ചു കഴിഞ്ഞാല്‍ കോലി ആരാകണം?; പ്രവചനവുമായി ബാഗ്ലൂര്‍ പരിശീലകന്‍

അഹമ്മദാബാദ്: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു കഴിഞ്ഞാല്‍ ഒരു പരിശീലകനാവാനുള്ള എല്ലായ യോഗ്യതയുമുള്ള കളിക്കാരനാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയെന്ന് ബാംഗ്ലൂര്‍ ടീമിന്‍റെ മുഖ്യ പരിശീലകനായ സൈമണ്‍ കാറ്റിച്ച്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ യുവതാരം ദേവ്ദത്ത് പടിക്കലിനെ കോലി എങ്ങനെയാണ് മെന്‍റര്‍ ചെയ്തത് എന്ന് തനിക്കറിയാമെന്നും അതുകൊണ്ടാണ് കോലി പരിശീലകനാവണമെന്ന് പറയുന്നതെന്നും കാറ്റിച്ച്...

എൽ.ഡി.എഫിന് 80, യു.ഡി.എഫിന് 59, ട്വന്റി20ക്ക് ഒന്ന്; സീറ്റ് നില പ്രവചിച്ച് എൻ.എസ് മാധവൻ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ വിവിധ മുന്നണികൾക്ക് ലഭിക്കാവുന്ന സീറ്റുകളുടെ എണ്ണം പ്രവചിച്ച് എഴുത്തുകാരൻ എൻ.എസ് മാധവൻ. എൽ.ഡി.എഫിന് 80 സീറ്റ്, യു.ഡി.എഫിന് 59 സീറ്റ് ട്വന്റി20 ക്ക് ഒരു സീറ്റുമാണ് എൻ.എസ് മാധവൻ പ്രവചിക്കുന്നത്. എൻ.എസ് മാധവൻ ബി.ജെ.പിക്ക് സീറ്റൊന്നും പ്രവചിക്കുന്നില്ല. തന്റെ പ്രവചനത്തിന് വെറും നാല് ദിവസത്തെ ആയുസ്സ് മാത്രമേ ഉള്ളൂ എന്നും എൻ.എസ്...

ഇന്ത്യയ്ക്ക് കൈത്താങ്ങായി ന്യൂസിലാന്‍റും; മില്യൺ ഡോളറിന്‍റെ സഹായം പ്രഖ്യാപിച്ചു

കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യയ്ക്ക് കൈത്താങ്ങായി ന്യൂസിലാന്‍റ്. ഒരു മില്യൺ ന്യൂസിലാൻഡ് ഡോളറിന്‍റെ സഹായം ഇന്ത്യയ്ക്ക് നൽകുകയാണെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ക്രോസ് സൊസൈറ്റിക്കാകും തുക കൈമാറുക. ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ കോൺസെന്‍ട്രേറ്ററുകൾ മറ്റ് അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ റെഡ് ക്രോസ് ഈ തുക വിനിയോഗിക്കും....

സിദ്ദീഖ് കാപ്പന്റെ ചികിത്സ ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതി നിർദേശം

യു.​എ.​പി.​എ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച ഡ​ൽ​ഹി​യി​ലെ മലയാള മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ചികിത്സ ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതി നിർദേശം. എയിംസിലേക്കോ ആർ.എം.എൽ ആശുപത്രിയിലേക്കോ മാറ്റണം. ചികിത്സ യുപിക്ക് പുറത്ത് വേണമെന്നും കോടതി വ്യക്തമാക്കി. ഉത്തർപ്രദേശ് സർക്കാറിനോടാണ് കോടതി നിർദേശം നൽകിയത്. സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് എന്താണ് തടസമെന്ന് ഉത്തർപ്രദേശ് സർക്കാറിനോട് സുപ്രീംകോടതി...

കോവിഡ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥലത്ത് സി.പി.എല്‍, പ്രഖ്യാപനമായി

ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗിന് ഓഗസ്റ്റില്‍ തുടക്കമാകും. ഓഗസ്റ്റ് 28 മതുല്‍ സെയിന്റ് കിറ്റ്‌സ് & നെവിസിലേക്ക് വാര്‍ണര്‍ പാര്‍ക്കിലാവും മത്സരങ്ങള്‍ നടക്കുക. ഔദ്യോഗിക കണക്ക് അനുസരിച്ച് കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥലമാണ് സെയിന്റ് കിറ്റ്‌സ് & നെവിസ്. ടൂര്‍ണമെന്റ് മുഴുവനും ഒറ്റ വേദിയിലായിരിക്കും നടക്കുക. ടൂര്‍ണമെന്റില്‍ ആകെ 33 മത്സരങ്ങള്‍ ഉണ്ടാകും....

രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ ഉപ്പള സ്വദേശികളടക്കം ഏഴുപ്രതികള്‍ ഉള്ളാളിൽ അറസ്റ്റില്‍

മംഗളൂരു: ക്രിപ്റ്റോകറന്‍സി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി മുറിയില്‍ പൂട്ടിയിടുകയും ഇരുവരുടെയും കുടുംബങ്ങളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ ഏഴുപ്രതികളെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദ് അഷ്റഫ്, സുഹൃത്ത് ജാവേദ് എന്നിവരെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളായ അത്താവറിലെ അഹമ്മദ് ഇക്ബാല്‍ (33), നൗഷാദ് (28), മഞ്ചേശ്വരം സ്വദേശികളായ...

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം; ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ആകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗം ചേര്‍ന്നെടുത്ത തീരുമാനമാണ്. അതില്‍ നിന്ന് നിലവില്‍ മാറിചിന്തിക്കേണ്ടതില്ല എന്നാണ് വിലയിരുത്തൽ. 18 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്നതിനുള്ള...

18 വയസിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിൻ; രജിസ്‌ട്രേഷൻ ഇന്ന് വൈകിട്ട് നാല് മണി മുതൽ

കോവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ യജ്ഞത്തിന് ഇന്ന് തുടക്കം. വൈകിട്ട് നാല് മണി മുതൽ കോവിന്‍ പോർട്ടൽ വഴിയോ കേന്ദ്ര ആരോഗ്യ സേതു ആപ്പ് വഴിയോ പേര് വിവരങ്ങൾ രജിസ്റ്റര്‍ ചെയ്യാം. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് മെയ് മാസം ഒന്നാം തിയതി മുതലാണ് വാക്സിൻ നൽകുക. അതേസമയം...

കേന്ദ്രം ലോക്ക്ഡൗണിന് നിര്‍ദേശിച്ച 150 ജില്ലകളില്‍ 12 എണ്ണം കേരളത്തില്‍; രണ്ട് ജില്ലകളിലൊഴികെ 15 ശതമാനത്തിനു മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

തിരുവനന്തപുരം: കേന്ദ്രം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ച 150 ജില്ലകളില്‍ 12 എണ്ണവും കേരളത്തില്‍ നിന്ന്. സംസ്ഥാനത്ത് കൊല്ലവും പത്തനംതിട്ടയുമൊഴികെ 12 ജില്ലകളിലും 15 ശതമാനത്തിനു മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊല്ലം ജില്ലയില്‍ 14.64 ശതമാനവും പത്തനതിട്ടയില്‍ 8.63 ശതമാനവുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മറ്റു ജില്ലകളില്‍ ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 15 ശതമാനം ടെസ്റ്റ്...

വരനെ പിടിച്ച് തള്ളി; ബന്ധുക്കളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തു; വിവാഹ വേദിയില്‍ റൗഡിയായി കലക്ടര്‍; ഒടുവില്‍ മാപ്പ് (വീഡിയോ)

വെസ്റ്റ് ത്രിപുരയില്‍ നടന്ന രണ്ട് വിവാഹചടങ്ങുകളാണ് കലക്ടര്‍ ശെലേഷ് കുമാര്‍ നേരിട്ടെത്തി നിര്‍ത്തിച്ചത്. വിവാഹവേദി സീല്‍ ചെയ്ത കലക്ടര്‍ വിവാഹത്തിനെത്തിച്ചേര്‍ന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് പുറത്തു വന്ന വീഡിയോയില്‍ കലക്ടര്‍ വിവാഹത്തിനെത്തിച്ചേര്‍ന്ന അതിഥികളെ കൈയ്യേറ്റം ചെയ്യുന്നതും വരനെ പിടിച്ച് തള്ളുന്നതും. കാണാം. വിവാഹവേദിയില്‍ നില്‍ക്കുന്ന വധുവിനോട് ഇറങ്ങി വരാനും അധിക്ഷേപത്തോടെ...
- Advertisement -spot_img

Latest News

ലോക്‌സഭയിലെ ഓരോ ആറ് ബിജെപി എംപിമാരിലും ഒരാൾ ജയിച്ചത് വോട്ട് മോഷണത്തിലൂടെ- ആരോപണവുമായി രാഹുൽ

ന്യൂഡൽഹി: ബിജെപിക്കെതിരേ അതിരൂക്ഷ വിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയിലെ ബിജെപിയുടെ ഓരോ ആറ് എംപിമാരിലും ഒരാൾ വീതം ജയിച്ചത് വോട്ടുമോഷണത്തിലൂടെയാണെന്ന് അദ്ദേഹം...
- Advertisement -spot_img