Latest news

രോഗം തീവ്രമാകുമ്പോഴും നിങ്ങളെ എവിടെയും കാണുന്നില്ലല്ലോ? ബി.ജെ.പിയ്‌ക്കെതിരെ ആര്‍.എസ്.എസ് നേതാവ്

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് രൂക്ഷമായി പടരുമ്പോള്‍ സംസ്ഥാന ബി.ജെ.പിയ്‌ക്കെതിരെ ആര്‍.എസ്.എസ് നേതാവ്. രോഗവ്യാപനം തീവ്രമായിട്ടും ബി.ജെ.പി നേതാക്കളെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എവിടേയും കാണുന്നില്ലെന്ന് ആര്‍.എസ്.എസ് നേതാവ് രാജിവ് തുലി പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ദല്‍ഹിയില്‍ എല്ലായിടത്തും തീ പിടിക്കുകയാണ്. ഏതെങ്കിലും ദല്‍ഹിക്കാര്‍ ഇവിടത്തെ ബി.ജെ.പിയെ കണ്ടോ? എവിടെയാണ് ബി.ജെ.പി? സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടോ,’ തുലി ചോദിച്ചു. ദല്‍ഹി...

രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമില്ല

കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കാകും ഇനി മുതല്‍ മുന്‍ഗണന. രണ്ടാം ഡോസ് വാക്സിനെടുക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമില്ല. സ്പോട്ട് അലോട്ട്‌മെന്റുകൾ വഴി വാക്സിൻ നൽകണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശം നൽകി. രണ്ടാംഡോസ് വാക്സിനുവേണ്ടി ഓൺലൈൻ രജിസ്ട്രേഷനിൽ സ്പോട്ട് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ്...

നിലമ്പൂര്‍ യു‍ഡിഎഫ് സ്ഥാനാര്‍ഥി വി.വി. പ്രകാശ് അന്തരിച്ചു

നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.വി.പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലപ്പുറം ഡി.സി.സി. പ്രസിഡന്‍റായിരുന്നു.

കര്‍ണാടകയില്‍ കൊവിഡ് ബാധിതരായ 3000 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

ബെംഗളൂരു: കൊവിഡ് ബാധിതരായ 3000 പേരെ ബെംഗളൂരുവില്‍ നിന്ന് കാണാതായതായി കര്‍ണാടക റവന്യൂ മന്ത്രി. കാണാതായവരെ ഉടനെ കണ്ടുപിടിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. കാണാതായവരില്‍ പലരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ” കൊവിഡ് ബാധിച്ചവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി മരുന്ന് നല്‍കുന്നുണ്ട്, 90 ശതമാനം കേസുകളും ഇതിലൂടെ നിയന്ത്രിക്കാം. പക്ഷേ അവര്‍...

ഓക്‌സിജനല്ല, രക്തത്തിലെ ഓക്‌സിജൻ അളക്കാനുള്ള ഉപകരണത്തിന് ക്ഷാമം; പൾസി ഓക്‌സിമീറ്ററിന് കടുത്ത ക്ഷാമം; മൂന്നിരട്ടി വിലയും!

തിരുവനന്തപുരം: കോവിഡ് ബാധിച്ചവരുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് കൃത്യമായി ശ്രദ്ധിക്കേണ്ടത് ചികിത്സാഘട്ടത്തിലും നിരീക്ഷണഘട്ടത്തിലും അതായവശ്യമാണ്. ഇതിനായി ഉപയോഗിക്കുന്ന പൾസി ഓക്‌സി മീറ്റിറിനാകട്ടെ തീവിലയും വലിയ ക്ഷാമവുമാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. കോവിഡ് തീവ്രവ്യാപനം തുടരവെസംസ്ഥാനത്ത് പൾസ് ഓക്‌സി മീറ്റർ കിട്ടാനില്ലാത്ത അവസ്ഥയാണ്. ലഭ്യമായവയ്ക്ക് ആണെങ്കിൽ മൂന്നിരട്ടി വിലയും നൽകേണ്ടി വരുന്ന സ്ഥിതിയാണുള്ളത്. ശരീരത്തിൽ നിന്ന് രക്തം എടുക്കാതെ തന്നെ...

‘മരുന്ന് ആവശ്യപ്പെട്ട് വന്നാല്‍ ജയിലില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തി’; യുപിയില്‍ മെഡിക്കല്‍ ഓഫീസറുടെ കാലുപിടിക്കുന്ന സ്ത്രീകളുടെ വീഡിയോയ്ക്ക് പിന്നാലെ വിവാദം

4 രാജ്യത്ത് കൊവിഡ് മരുന്ന് ക്ഷാമം രൂക്ഷമാകുന്നതിനിടെ ഉത്തര്‍ പ്രദേശില്‍ മരുന്ന് ആവശ്യപ്പെട്ട് എത്തിയ കൊവിഡ് രോഗിയുടെ ബന്ധുവിനെ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപണം. മരുന്ന് ആവശ്യപ്പെട്ട് ഓഫീസിലെത്തിയാല്‍ പൊലീസ് നടപടി സ്വീകരിക്കുമെന്ന് ഗൗതം ബുദ്ധ നഗറിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. കൊവിഡ് ബാധിതരായ ബന്ധുക്കള്‍ക്ക് വേണ്ടി കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിര്‍ ആവശ്യപ്പെട്ടായിരുന്നു...

ഉപഭോക്താക്കൾക്ക് ഇനി ഏത് ഏജൻസിയിൽ നിന്നും പാചകവാതക സിലിണ്ടർ വാങ്ങിക്കാം; ബുക്കിങ് ചട്ടങ്ങളിൽ മാറ്റം

പാലക്കാട്: പാചകവാതക സിലിണ്ടറുകൾ ഇനി ഉപഭോക്താക്കൾക്ക് ഏത് ഏജൻസിയിൽനിന്നും വാങ്ങിക്കാനുള്ള സൗകര്യം വരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നീ മൂന്നു കമ്പനികളും ചേർന്ന് ഇതിനായി ഒരു പ്രത്യേക പ്ലാറ്റ്‌ഫോം രൂപവത്കരിക്കാൻ തീരുമാനിച്ചു. ഇതോടെ പാചകവാതക ആവശ്യത്തിന് സ്വന്തം ഏജൻസിയെമാത്രം ആശ്രയിക്കാതെ, മറ്റേതെങ്കിലും ഏജൻസിയാണ് സമീപത്ത് ഉള്ളതെങ്കിൽ...

ഏറ്റവും ഉയർന്ന പ്രതിദിന വർധന; സംസ്ഥാനത്ത് ഇന്ന് 35,013 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, കാസര്‍ഗോഡ് 872 പേർക്ക്

തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

ഭെൽ ഇ.എം.എൽ: ജീവനക്കാരെ സംരക്ഷിക്കാൻ നടപടി വേണം – ജില്ലാ പഞ്ചായത്ത്

കാസർകോട്: ഒരു വർഷത്തിലധികമായി അടച്ച് പൂട്ടിയ ഭെൽ ഇ.എം.എൽ കമ്പനി തുറന്ന് പ്രവർത്തിപ്പിക്കാനും രണ്ടര വർഷത്തിലധികമായി ശമ്പളമില്ലാതെ പട്ടിണിയിലായ ജീവനക്കാരെ സംരക്ഷിക്കാനും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കാസർകോട് ജില്ലാ പഞ്ചായത്ത് യോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് അംഗവും എസ്.ടി.യു നേതാവുമായ ഗോൾഡൻ അബ്ദുൾ റഹ്മാൻ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേനയാണ് യോഗം അംഗീകരിച്ചത്. പ്രസിഡണ്ട് ബേബി...

യു പിയിലെ ഞെട്ടിക്കുന്ന കാഴ്ച, കൊവിഡ് ഭീതിയിൽ ശ്മശാനത്തിൽ പ്രവേശിപ്പിച്ചില്ല, ഭാര്യയുടെ മൃതദേഹം സൈക്കിളിൽ വച്ച് ഗ്രാമം മുഴുവൻ അലഞ്ഞ് വൃദ്ധൻ

ലക്നൗ : ഉത്തർപ്രദേശിലെ ജൗൻപൂരിൽ വൃദ്ധൻ ഭാര്യയുടെ മൃതദേഹവുമായിസൈക്കിളിൽ പോവുന്ന ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാവുന്നു. ഏറെ നാളായി രോഗബാധിതയായിരുന്നു അമ്പതുകാരിയായ ഭാര്യയെ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് തിലക്ധാരി സിംഗെന്നയാൾ ആശുപത്രിയിൽ കൊണ്ടുപോയത്. ഏറെ കഴിയുന്നതിന് മുൻപേ സ്ത്രീ മരണപ്പെടുകയും ആംബുലൻസിൽ വീട്ടിൽ കൊണ്ടുവരികയുമായിരുന്നു. എന്നാൽ കൊവിഡ് ഭീതി മൂലം ഇയാളുടെ വീട്ടിലേക്ക് പ്രവേശിക്കാൻ ഗ്രാമവാസികളാരും തന്നെ...
- Advertisement -spot_img

Latest News

ലോക്‌സഭയിലെ ഓരോ ആറ് ബിജെപി എംപിമാരിലും ഒരാൾ ജയിച്ചത് വോട്ട് മോഷണത്തിലൂടെ- ആരോപണവുമായി രാഹുൽ

ന്യൂഡൽഹി: ബിജെപിക്കെതിരേ അതിരൂക്ഷ വിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയിലെ ബിജെപിയുടെ ഓരോ ആറ് എംപിമാരിലും ഒരാൾ വീതം ജയിച്ചത് വോട്ടുമോഷണത്തിലൂടെയാണെന്ന് അദ്ദേഹം...
- Advertisement -spot_img