കവരത്തി∙ ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി. യുവമോർച്ച ജനറൽ സെക്രട്ടറി പി.പി. മുഹമ്മദ് ഹാഷിം ഉൾപ്പെടെ എട്ടുപേർ രാജിവച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ നടപടികളിൽ പ്രതിഷേധിച്ചാണു രാജി. ലക്ഷദ്വീപിന്റെ ചുമതലയുള്ള എ.പി. അബ്ദുല്ലക്കുട്ടിക്കു രാജിക്കത്ത് കൈമാറി.
മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മുത്തുക്കോയ, മുൻ ട്രഷറർ ബി. ഷുക്കൂർ, യുവമോർച്ച ജനറൽ സെക്രട്ടറി പി.പി. മുഹമ്മദ്...
സംസ്ഥാനത്ത് സ്വർണവില ആറുദിവസത്തെ ഇടവേളയ്ക്കുശേഷം വർധിച്ചു.പവന്റെ വില 400 രൂപകൂടി 36,880 രൂപയായി. ഗ്രാമിന്റെ വില 50 രൂപ വർധിച്ച് 4610 രൂപയുമായി. മെയ് 20 മുതൽ 25വരെ 36,480 രൂപയായിൽ തുടരുകയായിരുന്നു വില.
ഡോളർ ദുർബലമായതോടെ ആഗോളവിപണിയിൽ സ്വർണ വില ഔൺസിന് 1,900 ഡോളർ നിലവാരത്തിലെത്തി. ഡോളർ സൂചിക നാലുമാസത്തെ താഴ്ന്ന നിലവാരത്തിലാണ്. യുഎസ്...
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഈ മാസം 28 ന് ഗവർണർ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകലാണ് പ്രധാന അജണ്ട. ലോക്ഡൗൺ സാഹചര്യവും കൊവിഡ് വ്യാപനവും മന്ത്രിസഭായോഗം ചർച്ച ചെയ്യും.
വാക്സീൻ വിതരണം കാര്യക്ഷമമാക്കാനുളള നടപടികളും മന്ത്രിസഭായോഗത്തിൽ ചർച്ചയ്ക്ക് വരും. ലോക്ഡൗൺ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കുന്ന ഒമ്പത് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
അതേസമയം, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത 3 മണിക്കൂറില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍...
ന്യൂഡൽഹി: ഈ വർഷത്തെ പൂർണ ചന്ദ്രഗ്രഹണത്തിനൊപ്പം നാളെ ആകാശത്ത് വിസ്മയക്കാഴ്ചകളും. ഗ്രഹണത്തോടൊപ്പം അതിമനോഹരമായ സൂപ്പർ മൂണും ബ്ലഡ് മൂണും കാണാൻ സാധിക്കുന്ന ത്രില്ലിലാണ് ശാസ്ത്രലോകം.
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുകയും സൂര്യപ്രകാശം ചന്ദ്രനിൽ വീഴാതിരിക്കുകയും ചെയ്യുന്നതാണ് ചന്ദ്രഗ്രഹണം. ഭൂമിയുടെ നിഴൽ ചന്ദ്രനെ എത്രമാത്രം മൂടിയിരിക്കുന്നു എന്നതിനെ ആശ്രയിച്ച് ഭാഗികവും പൂർണവുമായ രണ്ട് തരം ഗ്രഹണങ്ങൾ...
ഗുവാഹത്തി: വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ട് വര്‍ഷത്തിനകം മരിക്കുമെന്ന രീതിയില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് അസം പൊലീസ്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സന്ദേശം വ്യാജമാണെന്ന് അസം പൊലീസ് അറിയിച്ചത്.
വാക്‌സിനെ കുറിച്ച് ഫ്രഞ്ച് നൊബേല്‍ സമ്മാന ജേതാവിന്റെ പേരിലാണ് വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ട് വര്‍ഷത്തിനകം മരിക്കുമെന്നായിരുന്നു ഉള്ളടക്കം. ലൈഫ് സൈറ്റ് ന്യൂസ്...
ദില്ലി: ചില വാര്‍ത്തകള്‍ വന്നതോടെ നാളെ മുതൽ രാജ്യത്ത് ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ പ്രവര്‍ത്തിക്കുമോ എന്ന ആശങ്ക ശക്തമാകുകയാണ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇതുവരെ നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ ബുധനാഴ്ച മുതല്‍ ലഭിക്കില്ലെ എന്ന ആശങ്ക നിലനില്‍ക്കുന്നത്. 2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം പ്രകാരം 50 ലക്ഷത്തില്‍...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍ഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
ഹൈദരാബാദ്: ചെക്ക് പോസ്റ്റിലെ ക്രോസ്ബാറിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം. വേഗത്തിലെത്തിയ ബൈക്കിന്റെ പിന്നിൽ ഇരുന്ന യുവാവാണ് ക്രോസ്ബാറിൽ തലയിടിച്ച് തെറിച്ചുവീണത്. ഇയാൾ അപ്പോൾ തന്നെ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇത് എവിടെ നടന്നുവെന്ന ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഒടുവിൽ തെലങ്കാനയിലാണ് ദാരുണമായ...
തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ...