Latest news

ഇളവുകളുടെ ഘട്ടത്തില്‍ ലോക്ക്ഡൗണ്‍; കൂടുതല്‍ കടകളും സ്ഥാപനങ്ങളും തുറക്കാം, ടിപിആര്‍ കുറഞ്ഞാല്‍ ശരിക്കുള്ള ‘അണ്‍ലോക്ക്’

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറഞ്ഞതോടെ 'അണ്‍ലോക്കി'ന് തുടക്കമാകുന്നതിന് സമാനമായ ഇളവുകളോടെ ലോക്ക് ഡൗണ്‍ പുതിയഘട്ടം തുടങ്ങി. ജൂണ്‍ 9 വരെ ലോക്ക്ഡൗണ്‍ നീട്ടിയെങ്കിലും തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വ്യവസായസ്ഥാപനങ്ങളും അന്‍പത് ശതമാനം ജീവനക്കാരെ വെച്ച്‌ പ്രവര്‍ത്തിക്കാം. തുണിക്കടകള്‍ ജ്വല്ലറി. പുസ്തകവില്പന കടകള്‍, ചെരിപ്പ് കടകള്‍ എന്നിവ തിങ്കള്‍, ബുധന്‍...

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് നീട്ടിയത് സൗദി പ്രവാസികൾക്കും തിരിച്ചടി

റിയാദ്: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് ജൂൺ 30 വരെ നീട്ടിയത് സൗദിയിലേക്കുള്ള മലയാളി പ്രവാസികളുടെ യാത്രാ പ്രതീക്ഷകൾക്കും മങ്ങലേൽപിച്ചു. യുഎഇയുമായുള്ള യാത്രാനിരോധം സൗദി അറേബ്യ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ സൗദിയിലേക്ക് വരാനുള്ള ഇന്ത്യൻ പ്രവാസികൾ യുഎഇ വഴി യാത്ര ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു. നിലവിൽ ജൂൺ 14 വരെയായിരുന്നു ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള...

രാജ്യത്ത് വീഡിയോ കോൾ ആപ്പുകൾക്ക് നിയന്ത്രണം വന്നേക്കും; കേന്ദ്ര നീക്കം സജീവമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്ത് വീഡിയോ കോൾ ആപ്പുകൾ‌ക്ക് നിയന്ത്രണം കൊണ്ടുവന്നേക്കാമെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് നീക്കങ്ങൾ നടത്തുന്നതായിട്ടാണ് സൂചന. വിഷയത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണമില്ല. നിലവിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ കോൾ ആപ്ലിക്കേഷൻ നിയന്ത്രണം കൂടെ പരി​ഗണിക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ ഫേസ്ബുക്ക് മെസഞ്ചർ, ഇൻസ്റ്റാ​ഗ്രാം, വാട്സാപ്പ്, ബോട്ടിം, ഐഎംഒ,...

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി

അബുദാബി: ഇന്ത്യയിൽനിന്നും യുഎഇയിലേക്കുള്ള യാത്രവിലക്ക് വീണ്ടും നീട്ടി. ജൂൺ 30വരെയാണ് വിലക്ക് നീട്ടിയതെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് ഞായറാഴ്‍ച അറിയിച്ചു. 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇയില്‍ പ്രവേശനം അനുവദിക്കില്ല. യാത്രാ വിലക്ക് ജൂണ്‍ 14 വരെ നീട്ടിയെന്നായിരുന്നു കഴിഞ്ഞയാഴ്‍ച എമിറേറ്റ്സ് അറിയിച്ചിരുന്നത്. ഇന്ന് പുറത്തുവന്ന പുതിയ അറിയിപ്പിലാണ് ജൂണ്‍ 30 വരെ ഇന്ത്യയില്‍...

‘അധ്യാപകരെ ബുദ്ധിമുട്ടിക്കുന്ന തീരുമാനം’; മുഖ്യമന്ത്രിയുടെ സന്ദേശം കുട്ടികളുടെ വീടുകളിലെത്തിക്കണമെന്ന ഉത്തരവ് വിവാദത്തില്‍

ഒന്നാംക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ ആശംസാകാര്‍ഡ് അധ്യാപകര്‍ ഓരോ വീട്ടിലും കൊണ്ടുചെന്നെത്തിക്കണമെന്ന ഉത്തരവ് വിവാദത്തില്‍. കൊവിഡ് വ്യാപന സാഹചര്യത്തില്‍ അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതാണ് ഉത്തരവെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പരാതിപ്പെട്ടു. ഉത്തരവിനെതിരെ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ ഇടത് അധ്യാപക സംഘടനകള്‍ ഉത്തരവിനെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തി. ഇതോടെ ഉത്തരവിനെച്ചാല്ലി വിവാദം കൊഴുക്കുകയാണ്. ഉത്തരവ്...

സംസ്ഥാനത്ത് ഇന്ന് 19,894 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 29,013 രോഗമുക്തി, 186 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834, ഇടുക്കി 675, കാസര്‍ഗോഡ് 532, പത്തനംതിട്ട 517, വയനാട് 249 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

പലസ്തീന്‍ ജനതയ്ക്ക് ഏഴ് കോടി രൂപ സഹായവുമായി ഷാര്‍ജ

ഷാര്‍ജ: ഇസ്രയേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന പലസ്തീനിലെ കുട്ടികളുടെ അടിയന്തര മെഡിക്കല്‍, മാനസിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 10 ലക്ഷം ഡോളര്‍(ഏഴ് കോടി രൂപ) സഹായം പ്രഖ്യാപിച്ച് ഷാര്‍ജ. ഷാര്‍ജ ഭരണാധികാരിയുടെ ഭാര്യയും ദി ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്‍(ടിബിഎച്ച്എഫ്) ചെയര്‍പേഴ്‌സണുമായ ശൈഖ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശപ്രകാരമാണ് സഹായം നല്‍കുന്നത്. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമം...

പുകവലിക്കാർ സൂക്ഷിക്കുക; കോവിഡ് ബാധിച്ചാൽ ഗുരുതരമാകാനും മരണപ്പെടാനും 50 ശതമാനം സാധ്യത

ന്യൂയോർക്ക്: പുകവലി ശീലമാക്കിയവർക്ക് കോവിഡ് ബാധിച്ചാൽ ഗുരുതരമാകാനും മരണത്തിനും വരെ ഇടയാകാൻ 50 ശതമാനം വരെ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. പുകവലി ഉപേക്ഷിക്കലാണ് റിസ്ക് കുറക്കാനുള്ള ഏറ്റവും നല്ല മാർഗമെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനം ആണ് പുകവലിക്കാർക്ക് മുന്നറിയിപ്പുമായി പ്രസ്താവന ഇറക്കിയിരിക്കുന്നത്. കോവിഡ് മൂലമുണ്ടാകുന്ന അപകടം കുറക്കാനും,...

കേരളത്തിൽ കാലവര്‍ഷം ജൂണ്‍ മൂന്നിനെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്ന് മുതലെത്തുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ കിട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 2015ല്‍ ഒഴികെ എല്ലാ വര്‍ഷവും കാലവര്‍ഷ പ്രവചനം ശരിയായിരുന്നു. നാളെ മുതല്‍ കാലവര്‍ഷമെത്തുമെന്നായിരുന്നു ആദ്യ പ്രവചനം, മൂന്ന് മുതല്‍ നാല് ദിവസം വരെ ഇതില്‍ മാറ്റം വന്നേക്കാമെന്നും അറിയിപ്പുണ്ടായിരുന്നു....

യു.പി.യിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞു; ദൃശ്യങ്ങൾ പുറത്ത്

യു.പി.യിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്ത്. ബാൽറാംപൂർ ജില്ലയിലെ റാപ്‌തി നദിയിലേക്കാണ് മൃതദേഹം വലിച്ചെറിഞ്ഞത്. ഇതിൻറെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ ആളാണ് മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞത്. https://twitter.com/Benarasiyaa/status/1398901536130945028?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1398901536130945028%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.twentyfournews.com%2F2021%2F05%2F30%2Fin-up-men-dump-covid-patients-body-in-river.html സമൂഹമാധ്യമങ്ങളിൽ നിരവധി തവണ പങ്കുവെക്കപ്പെട്ട വിഡിയോയിൽ രണ്ട്​ ആളുകൾ ചേർന്ന്​ കോട്ടവാലി മേഖലയിലെ നദിയിലേക്ക്​ മൃതദേഹം...
- Advertisement -spot_img

Latest News

വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് 5 ജില്ലകളിൽ പ്രവർത്തകർ തെരുവിൽ

തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ...
- Advertisement -spot_img