Latest news

‘സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന സവാരിയാവാം’; സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പൊതുസ്‌ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെയും വൈകുന്നേരം 7 മുതൽ 9 വരെയും സാമൂഹിക അകലം പാലച്ച്  പ്രഭാത-സായാഹ്ന സവാരിയാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റേഷനറി ഇനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദമില്ല. തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ എന്നിവയുടെ കടകളിൽ വിവാഹക്ഷണക്കത്തുകൾ കാണിച്ചാൽ മാത്രമേ...

ഐ.പി.എല്‍ 2021 രണ്ടാം ഘട്ടം; ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത

ഐ.പി.എല്‍ 2021 രണ്ടാം ഘട്ടം യു.എ.ഇ വേദിയാക്കി പുനഃരാരംഭിക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. യു.എ.ഇയില്‍ നടക്കുന്ന ഐ.പി.എലിന്റെ ബാക്കി മത്സരങ്ങള്‍ക്ക് കാണികളെ അനുവദിച്ചേക്കുമെന്നാണ് വിവരം. കളി കാണാനെത്തുന്ന കാണികള്‍ വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ മത്സരങ്ങള്‍ക്ക് പ്രവേശനാനുമതി നല്‍കാം എന്ന യു.എ.ഇ സര്‍ക്കാരിന്റെ നയം ഉപയോഗപ്പെടുത്തി ഐ.പി.എലിന് കാണികളെ അനുവദിക്കാം എന്ന തീരുമാനത്തിലാണ് ബിസിസിഐ....

കോവിഡ്: ലക്ഷദ്വീപില്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. അഞ്ചു ദ്വീപുകളിലാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിറക്കിയത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഐഡികാര്‍ഡ് എന്നിവ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ ജോലി സ്ഥലത്തെത്താനുള്ള അനുമതിയുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലക്ഷദ്വീപിലെ കവരത്തി, മിനിക്കോയ്,കല്‍പെയ്‌നി, അമനി ദ്വീപുകളില്‍ കര്‍ഫ്യൂ തുടരുകയായിരുന്നു. ഈ ദ്വീപുകളിലടക്കം ജൂണ്‍ ഏഴ്...

രാജ്യദ്രോഹത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീം കോടതി

ദില്ലി: രാജ്യദ്രോഹ കുറ്റത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീംകോടതി. ആന്ധ്രപ്രദേശിലെ രണ്ടു ദൃശ്യമാധ്യമങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി തടഞ്ഞുകൊണ്ടാണ് സുപ്രീംകോടതി പരാമർശം. രാജ്യദ്രോഹമെന്തെന്ന് കോടതി വ്യക്തമാക്കേണ്ട സമയമാണെന്നും കേസ് പരിഗണിച്ച കോടതി വ്യക്തമാക്കി. ദൃശ്യമാധ്യമങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ആന്ധ്രപ്രദേശ് സർക്കാർ നടപടി മാധ്യമങ്ങളെ നിശബ്ദമാക്കാനാണെന്നും സുപ്രീം കോടതി വിമർശിച്ചു. വൈഎസ്ആർ കോൺഗ്രസ് വിമത നേതാവിന്റെ പ്രതികരണം...

യു.പിയില്‍ വൃദ്ധന്റെ മൃതദേഹത്തെ മാലിന്യം ശേഖരിക്കുന്ന വാഹനത്തില്‍ തള്ളി പൊലീസുകാര്‍; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകം

ലക്‌നൗ: യു.പിയില്‍ രോഗബാധിതനായി മരിച്ച വൃദ്ധന്റെ മൃതദേഹം മാലിന്യം ശേഖരിക്കുന്ന ട്രക്കിലേക്ക് വലിച്ചെറിഞ്ഞ് പൊലീസ്. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. പൊലീസുകാര്‍ മൃതദേഹം ഒരു ഷീറ്റില്‍ പൊതിഞ്ഞ് മാലിന്യം ശേഖരിക്കുന്ന വാഹനത്തിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ആര്‍.കെ ഗൗതം...

വിശ്വാസ കാരണങ്ങളാല്‍ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബിനെ വിമര്‍ശിച്ച മമ്മൂട്ടിക്ക് ലക്ഷദ്വീപിലെ മനുഷ്യത്വ വിരുദ്ധ നടപടിയിൽ പ്രതികരിക്കാൻ ഉത്സാഹമില്ല: അഡ്വ. ഫാത്തിമ തഹ്‌ലിയ

കോഴിക്കോട്: ലക്ഷദ്വീപ് വിഷയത്തല്‍ പ്രതികരിക്കാത്തതില്‍ നടന്‍ മമ്മുട്ടിക്കെതിരെ വിമര്‍ശനവുമായി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. മന്ത്രിയായിരുന്നപ്പോള്‍ വിശ്വാസപരമായ കാരണങ്ങളാല്‍ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബ് സാഹിബിനെ വിമര്‍ശിക്കാന്‍ ശ്രീ. മമ്മൂട്ടിക്ക് വലിയ ഉത്സാഹമായിരുന്നു. എന്നാല്‍ ലക്ഷദ്വീപില്‍ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാന്‍ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല...

കോവിഡിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലാബില്‍ സൃഷ്ടിച്ചതു തന്നെ; റിപ്പോര്‍ട്ട്

ലണ്ടന്‍: കോവിഡ് 19നു കാരണമാവുന്ന നോവല്‍ കൊറോണ വൈറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലബോറട്ടറിയില്‍ സൃഷ്ടിച്ചതാണെന്ന് പഠന ഫലം. ഇതു വവ്വാലുകളില്‍നിന്നു വന്നതാണെന്നു പിന്നീട് വരുത്തിത്തീര്‍ക്കുകയായിരുന്നെന്നും ബ്രിട്ടിഷ് പ്രൊഫസര്‍ ആഗ്നസ് ദല്‍ഗ്ലെയിഷ്, നോര്‍വീജിയന്‍ ശാസ്ത്രജ്ഞ ഡോ. ബിര്‍ഗര്‍ സൊറന്‍സന്‍ എന്നിവരുടെ പഠന ഫലം പറയുന്നു. വുഹാനിലെ ലാബിലെ പ്രൊജക്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ചൈനീസ് ശാസ്ത്രജ്ഞര്‍ നിര്‍മിച്ചെടുത്തതാണ് കൊറോണ വൈറസ്....

കാവി അജണ്ട നടപ്പാക്കുന്നു, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം; പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പറേറ്റ് താല്‍പര്യങ്ങളും അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നത്. തെങ്ങുകളില്‍ കാവിനിറം പൂശിക്കൊണ്ട് ആരംഭിച്ച് ഇപ്പോള്‍ ആ ജനതയുടെ ആവാസവ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകര്‍ക്കുന്നതായി വളര്‍ന്നുകഴിഞ്ഞെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൗരത്വ ഭേദഗതി...

രാജ്യത്തെ കൊവിഡ് മരണസംഖ്യയിൽ പന്ത്രണ്ടാഴ്ചകൾക്ക് ശേഷം കുറവ് രേഖപ്പെടുത്തി

ദില്ലി: കൊവിഡ് വൈറസിൻ്റെ രണ്ടാം തരംഗം കെട്ടടങ്ങുന്നുവെന്ന സൂചനകൾ നൽകി രാജ്യത്തെ കൊവിഡ് മരണങ്ങളിൽ കുറവ്. പ്രതിവാര സംഖ്യയിൽ കഴിഞ്ഞ ആഴ്ചയെക്കാൾ 5000ത്തോളം മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്. പ്രതിദിന മരണസംഖ്യ മൂവായിരത്തിന് താഴെ എത്തിയതും ആശ്വാസമായിട്ടുണ്ട്. ആകെ 24000 മരണങ്ങളാണ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്. അതിന് മുൻപുള്ള ആഴ്ചയിൽ 29,000 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്....

ഇരുട്ടടിയായി വീണ്ടും ഇന്ധനവില വര്‍ധനവ്; പെട്രോള്‍ വില 95 ഉം കടന്ന് മുന്നോട്ട്

തിരുവനന്തപുരം: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 94.33 രൂപയും ഡീസലിന് 90.74 രൂപയുമായി. 16ാമത്തെ തവണയാണ് ഈ മാസം ഇന്ധനവില കൂട്ടുന്നത്. ഒരുമാസത്തിനിടെ പെട്രോളിന് 3.47 രൂപയും ഡീസലിന് 4.23 രൂപയുമാണ് കൂടിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി...
- Advertisement -spot_img

Latest News

വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് 5 ജില്ലകളിൽ പ്രവർത്തകർ തെരുവിൽ

തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ...
- Advertisement -spot_img