റോം: ഏത് സമയത്താണാവോ യൂറോകപ്പിന്‍റെ സ്പോൺസർഷിപ്പ് ഏറ്റെടുത്തതെന്ന് കൊക്കക്കോള ചിന്തിക്കുന്നുണ്ടാകും. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വാർത്ത സമ്മേളനത്തിനിടെ കൊക്കക്കോള മാറ്റിവെച്ചതിന്‍റെ ക്ഷീണം മാറും മുേമ്പ ദേ വരുന്നു.. അടുത്ത അടി!.
ഇറ്റലിയുടെ സൂപ്പർതാരം മാന്വൽ ലൊകാടെല്ലിയാണ് ഇക്കുറി പണി കൊടുത്തത്. സ്വിറ്റ്സർലൻഡുമായുള്ള മത്സരത്തിൽ ഇരട്ടഗോളുമായുള്ള മിന്നും പ്രകടനത്തിന് ശേഷം മാൻ ഓഫ് ദി മാച്ച്...
ഈ മഹാമാരിക്കാലം ആളുകളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും ആണ് ആളുകള്‍ഇന്റര്‍നെറ്റ് ഏറ്റവും അധികം ഉപയോഗിച്ചിട്ടുള്ളത്. ലോക്ക്ഡൗണ്‍ കാലത്തു വീട്ടില്‍ അടച്ചിരിക്കുന്നതുകൊണ്ടു സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്. പുതിയതായി യൂട്യൂബ് ചാനലുകള്‍ തുറന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
കേരളത്തില്‍ഇന്റര്‍നെറ്റ്ഉപഭോക്താക്കളില്‍ 39 ശതമാനവും 16 മുതല്‍ 35 വരെ പ്രായമുള്ളവരാണെന്നു കേരള...
കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷൻ കരടുകളടക്കം ചോദ്യം ചെയ്ത് കെപിസിസി ഭാരവാഹി നൗഷാദലി നൽകിയ ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയത്. ഭരണ പരിഷ്കാര നിർദ്ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോൾ ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷ ഉച്ചക്ക് ശേഷം പരിഗണിക്കും.
ലക്ഷദ്വീപിൽ നിലവിലുളള...
കാസർകോട് ∙ കുമ്പള പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പ്രവർത്തിച്ചു വരുന്ന മഞ്ചേശ്വരം ഐഎച്ച്ആർഡി കോളജ് പുതിയ ക്യാംപസിലേക്കു മാറ്റും. ഇതിനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് നിയമസഭയിൽ സബ്മിഷനു മറുപടിയായി മന്ത്രി ആർ.ബിന്ദു വ്യക്തമാക്കിയതായി എ.കെ.എം.അഷറഫ് എംഎൽഎ പറഞ്ഞു. കുമ്പള ടൗണിൽ കുണ്ടംകാറഡുക്കയിൽ പണിതു കൊണ്ടിരിക്കുന്ന പുതിയ കെട്ടിടത്തിലേക്കാണ് കോളജ് മാറ്റുക. 2009ൽ ആരംഭിച്ച കോളജ്...
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തിക്കൊന്നു. ഏലംകുളം പഞ്ചായത്തില്‍ എളാട് കൂഴംതറ ചെമ്മാട്ടില്‍ ദൃശ്യയാണ് മരിച്ചത്. ആക്രമണം തടയാന്‍ ശ്രമിച്ച 13 വയസുകാരിയായ സഹോദരിക്ക് പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. വീടിന്റെ രണ്ടാമത്തെ നിലയില്‍ യുവതിയുടെ മുറിയില്‍ എത്തിയാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന വിനീഷ് വിനോദിനെ പൊലീസ്...
നെടുങ്കണ്ടം (ഇടുക്കി): ഷാർജയിൽ നൈജീരിയൻ പൗരൻമാരുടെ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. നെടുങ്കണ്ടം കൂട്ടാർ തടത്തിൽ വിഷ്ണു വിജയനാണ് (28) മരിച്ചത്. ചൊവാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ഷാർജ അബൂഷഗാരയിലെ വിഷ്ണു താമസിച്ചിരുന്ന ഫ്ളാറ്റിൽ നൈജീരിയൻ സ്വദേശികൾ തമ്മിൽ വാക്കേറ്റമുണ്ടായി. തടസം പിടിക്കാനെത്തിയ വിഷ്ണുവിനെ നൈജീരിയൻ സ്വദേശികൾ വെട്ടി പരിക്കേൽപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിന്റേത് അപകട മരണമെന്ന്...
കൊച്ചി: സ്വർണവില വീണ്ടും താഴ്ന്നു. ഒരു പവൻ സ്വർണത്തിന്റെ വില 36,000ൽ താഴെ എത്തി. പവന് 400 രൂപയാണ് കുറഞ്ഞത്. 35880 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 50 രൂപ കുറഞ്ഞു. 4485 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുകയാണ്.
ഈ മാസത്തിന്റെ തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു...
തിരുവനന്തപുരം: സമ്പൂർണ ലോക്ഡൗണിന്റെ കഠിനകാലം പിന്നിട്ട് കേരളം വ്യാഴാഴ്ച ഭാഗികമായി തുറക്കുന്നത് കരുതലോടെ. രണ്ടുതരത്തിലാണ് ഇളവുകളും നിയന്ത്രണങ്ങളും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കാതെ സംസ്ഥാനമാകെ ബാധകമായ പൊതുനിർദേശങ്ങൾ.
ഏഴുദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആർ.) അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ നാലാക്കി തിരിച്ചുള്ള ഇളവുകൾ.
തദ്ദേശസ്ഥാപനങ്ങൾ നാലുതരം
എ വിഭാഗം- ടി.പി.ആർ.- എട്ടുശതമാനത്തിൽ താഴെ (രോഗവ്യാപനം കുറഞ്ഞ സ്ഥലങ്ങൾ). ഇവിടെ നിയന്ത്രണങ്ങളോടെ...
കാസര്‍ഗോഡ് നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. വാതക ചോര്‍ച്ച ഇല്ല.
പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. പ്രദേശത്തെ ആളുകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മംഗളൂരുവില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തി ടാങ്കര്‍ നീക്കം ചെയ്യും. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും പൊലീസും...
തിരുവനന്തപുരം: നേതാക്കന്മാരെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അതില്‍ അമര്‍ഷവും വേദനയും ഉണ്ടെന്നും ടി സിദ്ദിഖ്. പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല. ഉമ്മന്‍ചാണ്ടിയുടെ അടക്കം ഫ്‌ളക്‌സ് വികൃതമാക്കിയത്...