Latest news

CPCRIൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പിന്നിൽ കർണാടക സംഘമെന്ന് സൂചന, സചിത റൈയെ സിപിഎം പുറത്താക്കി

കുമ്പള(കാസർകോട്): കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിൽ ജോലി വാഗ്ദാനംചെയ്ത് പലരിൽ നിന്നായി പണം കൈപ്പറ്റിയ അധ്യാപികയ്ക്ക് പിന്നിൽ കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമെന്ന് സൂചന. അധ്യാപക സംഘടനാനേതാവായ യുവതി ഇടനിലക്കാരിയാണെന്നാണ് പോലീസിന് വ്യക്തമായി. ജോലി വാഗ്ദാനംചെയ്ത് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്ന കിദൂരിലെ യുവതിയുടെ പരാതിയിൽ പുത്തിഗെ ബാഡൂർ എ.എൽ.പി. സ്കൂൾ അധ്യാപിക...

പൊലീസിനോടും എംവിഡിയോടും മന്ത്രി ഗണേഷ് കുമാർ; വഴിയിൽ തടഞ്ഞ് കൂളിങ് ഫിലിം വലിച്ചുകീറരുത്, അപമാനിക്കലാണത്

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം വാഹനങ്ങളിൽ നിയമവിധേയമായ രീതിയിലുള്ള ഫിലിമുകൾ ഒട്ടിക്കാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. മോട്ടോർ വെഹിക്കിൾ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ പ്രത്യേകിച്ച് എൻഫോഴ്സ്മെന്‍റിൽപ്പെട്ടവരും പൊലീസുകാരും വാഹനങ്ങൾ വഴിയിൽ പിടിച്ചുനിർത്തി കൂളിങ് ഫിലിമുകൾ വലിച്ചു കീറുന്ന പതിവുണ്ട്. അത് അപമാനിക്കുന്നതുപോലുള്ള പ്രവൃത്തിയാണ്. അതിനാൽ ഹൈക്കോടതി വിധി കൃത്യമായി പാലിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട്...

ഡിവൈഎഫ്ഐ മുൻ നേതാവ് സച്ചിത കൂടുതൽ പേരെ കബളിപ്പിച്ചോ എന്ന് സംശയം, അന്വേഷണം വ്യാപിപ്പിക്കും!

കാസർകോട്: കാസർകോട് കുമ്പളയിൽ ജോലി വാഗ്ദാനം ചെയ്ത് മുൻ ഡിവൈഎഫ്ഐ വനിതാ നേതാവ് 15 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ കൂടുതൽ അന്വേഷണത്തിന് പൊലീസ്. കൂടുതൽ പേർ തട്ടിപ്പിനിരയായെന്ന സംശയത്തെ തുടർന്നാണ് അധ്യാപികയായ നേതാവിനെതിരെ അന്വേഷണം വ്യാപിപ്പിക്കുന്നത്. ഡിവൈഎഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ തോട്ടവിള...

ജോലി വാഗ്ദാനം ചെയ്ത് ഡി.വൈ.എഫ്.ഐ. നേതാവ് കോടികൾ തട്ടിയ സംഭവം; ഉന്നതതല അന്വേഷണം വേണം – യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

കുമ്പള: സി.പി.സി.ആർ.ഐയിൽ ജോലിവാഗ്ദാനം ചെയ്ത് പതിനാറോളം ആളുകളിൽ നിന്നായി ഡി.വൈ.എഫ്.ഐ. നേതാവ് കോടികൾ തട്ടിയ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ബി.എം മുസ്തഫ ജന.സെക്രട്ടറി സിദ്ധീഖ് ദണ്ഡഗോളി എന്നിവർ ആവശ്യപ്പെട്ടു. അധ്യാപികയും കെ.എസ്.ടി.എ, ഡി.വൈ.എഫ്.ഐ നേതാവായ സച്ചിതാ റൈയുടെ തട്ടിപ്പ് പാർട്ടി അറിവോടെയാണോയെന്ന്...

അഞ്ച് ഓവറിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റ് നവംബറിൽ; ഇന്ത്യയും കളിക്കും

ഏഴ് വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം ഹോങ്കോങ് ക്രിക്കറ്റ് സി​ക്സസ് തിരിച്ചുവരുന്നു. അഞ്ച് ഓവറാണ് ഈ ടൂർണമെന്റിന്റെ പ്രത്യേകത. ഇന്ത്യയും ടൂർണമെന്റിന്റെ ഭാ​ഗമാകുമെന്ന് ഹോങ്കോങ് ക്രിക്കറ്റ് സമൂഹമാധ്യമങ്ങളിൽ ഔദ്യോ​ഗികമായി അറിയിച്ചു. നവംബർ ഒന്ന് മുതൽ മൂന്ന് വരെയാണ് ടൂർണമെന്റ് നടക്കുക. അന്താരാഷ്ട്ര തലത്തിൽ ട്വന്റി 20യ്ക്കും ടി10 നും മുമ്പേ അഞ്ച് ഓവറിന്റെ ക്രിക്കറ്റ് ടൂർണമെന്റുകൾ ഉണ്ടായിരുന്നു....

ചൈല്‍ഡ് സീറ്റും ഹെല്‍മെറ്റും നിര്‍ബന്ധം: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ എം.വി.ഡി.; ഡിസംബർ മുതൽ പിഴ

വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഇരുചക്രവാഹനങ്ങളിലും കാറുകളിലും കുട്ടികളുമായി യാത്രചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. കാറുകളില്‍ കുട്ടികള്‍ക്ക് ചൈല്‍ഡ് സീറ്റും ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റും നിര്‍ബന്ധമാക്കും. ഇതുസംബന്ധിച്ച് ഒക്ടോബര്‍ മാസത്തില്‍ സാമൂഹികമാധ്യമങ്ങളിലടക്കം ബോധവത്കരണം നടത്തും. നവംബര്‍ മാസത്തില്‍ നിയമം ലംഘിച്ച് യാത്രചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കും. ഡിസംബര്‍ മുതല്‍...

ഈ സന്ദേശം ആർക്കും ലഭിക്കാം, 25 രൂപ നൽകി അപ്ഡേറ്റ് ചെയ്യാമെന്ന് പറയും; വിശ്വസിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ്

തിരുവനന്തപുരം: പാഴ്‌സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിന്‍റെ പേരിൽ വ്യാജസന്ദേശം. സാമൂഹിക മാധ്യമങ്ങൾ, എസ് എം എസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. “നിങ്ങളുടെ പാഴ്‌സൽ വെയർഹൗസിൽ എത്തിയിട്ടുണ്ട്. പാഴ്‌സൽ നിങ്ങളിലെത്തിക്കാൻ രണ്ടുതവണ ശ്രമിച്ചു. എന്നാൽ വിലാസം തെറ്റായതിനാൽ പാഴ്‌സൽ കൈമാറാനായില്ല. അതിനാൽ 12 മണിക്കൂറിനകം വിലാസം അപ്ഡേറ്റ് ചെയ്‌തില്ലെങ്കിൽ...

ഹരിയാന തെരഞ്ഞെടുപ്പ് അട്ടിമറിച്ചു, ഇവിഎമ്മിലും വോട്ടെണ്ണലിലും പരാതിയെന്ന് കോൺ​ഗ്രസ്

ഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് കോൺഗ്രസ്‌ രം​ഗത്ത്. തങ്ങളിൽ നിന്ന് വിജയം തട്ടിപ്പറിച്ചുവെന്ന് കോൺ​ഗ്രസ് നേതാവ് ജയ്റാം രമേശ്‌ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ അട്ടിമറി നടന്നതായി വിവിധ ഇടങ്ങളിൽ നിന്ന് പാർട്ടിക്ക് ഗൗരവകരമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും‌ അതിൻ കൂടുതലും കൗണ്ടിങ് നടപടിയെ കുറിച്ചും ഇവിഎം മെഷീനെ കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞത് മൂന്ന് ജില്ലകളിൽ...

തനിക്കും കുടുംബത്തിനുമെതിരായ വിദ്വേഷ പ്രചാരണത്തിൽ പൊലീസ് നടപടിയെടുത്തില്ല; മുഖ്യമന്ത്രിക്ക് മനാഫിന്റെ പരാതി

കോഴിക്കോട്: തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമത്തിൽ നടക്കുന്ന വിദ്വേഷ പ്രചരണത്തിൽ നടപടി ആവശ്യപ്പെട്ട് ലോറി ഉടമ മനാഫ് മുഖ്യമന്ത്രിക്ക് പരാതി. തനിക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനാഫ് പരാതി നൽകിയത്. ഒക്ടോബർ 2ന് പരാതി നൽകിയിട്ടും ഇതുവരെ കേസെടുത്തില്ലെന്ന് മനാഫ് പരാതിയിൽ ആരോപിക്കുന്നുണ്ട്. മതസ്പർധ വളർത്തുന്ന പ്രചരണം ‌കാരണം താനും...

ഹരിയാനയിലും ജമ്മു കശ്മീരിലും വൻ മുന്നേറ്റം; ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷം, ലഡ്ഡു വിതരണം

ദില്ലി:ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ ഫല സൂചനകള്‍ വരുമ്പോഴേക്കും വിജയം ഉറപ്പിച്ച് കോണ്‍ഗ്രസിന്‍റെ ആഘോഷം. രാവിലെ എട്ടരയോടെയുള്ള ഫല സൂചനകള്‍ പ്രകാരം ഹരിയാനയിൽ കോണ്‍ഗ്രസിന്‍റെ തേരോട്ടമാണ് കാണുന്നത്. ഹരിയാനയിലെ ലീഡ് നിലയിൽ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം മറികടന്നു. നിലവിൽ 74 സീറ്റുകളിലാണ് ഹരിയാനയിൽ കോണ്‍ഗ്രസ് മുന്നേറുന്നത്. ബിജെപി 11 സീറ്റുകളിലും മറ്റുള്ളവര്‍...
- Advertisement -spot_img

Latest News

കുമ്പള പ്രസ് ഫോറത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.  അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...
- Advertisement -spot_img