ദില്ലി: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമെന്ന് സുപ്രീം കോടതി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും
കുറ്റകരമല്ലെന്ന മദ്രാസ് ഹൈകോടതി വിധി റദ്ദാക്കികൊണ്ടാണ് സുപ്രീം കോടതി സുപ്രധാന ഉത്തരവിറക്കിയത്.
ചൈൽഡ് പോണോഗ്രാഫി എന്ന പദം ഉപയോഗിക്കരുതെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. "കുട്ടികളുടെ അശ്ലീലദൃശ്യം" എന്നതിന് പകരം "കുട്ടികളെ...
വിമർശനങ്ങൾക്ക് പിന്നാലെ പുതിയ അപ്ഡേഷനുമായി സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം. പുതിയ അപ്ഡേഷനനുസരിച്ച് പുതിയതായി സൈൻഇൻ ചെയ്യുന്ന കൗമാരക്കാരെ ടീൻ അക്കൗണ്ടുകളിലേക്ക് ഉൾപ്പെടുത്താൻ തുടങ്ങുമെന്ന് മെറ്റാ പ്ലാറ്റ്‌ഫോം അറിയിച്ചു. കൗമാരക്കാരെ നിയന്ത്രിക്കുന്നതിനുള്ള പുതിയ അപ്ഡേഷനാണ് ടീൻ അക്കൗണ്ട് ഫീച്ചർ. മാതാപിതാക്കളുടെ മാർഗനിർദേശത്തിൽ കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. നിലവിലുള്ള അക്കൗണ്ടുകൾ അടുത്തയാഴ്ച മുതൽ...
കാസർകോട് : ഉപ്പള പത്വാടിയിലെ ഇരുനിലവീട്ടിൽനിന്ന് ലഹരി ഉത്പന്നങ്ങൾ പിടിച്ച കേസിൽ മുഖ്യകണ്ണിയെ പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ മഞ്ചേശ്വരം സ്വദേശിയാണെന്നാണ് വിവരം. ഇതര സംസ്ഥാനങ്ങളിൽ ലഹരി ഉത്പന്നങ്ങളുടെ ഇടപാടുകൾ നടത്തുന്ന സംഘങ്ങളുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസന്വേഷണത്തിനുള്ള പ്രത്യേക സംഘത്തെ തിങ്കളാഴ്ച പ്രഖ്യാപിക്കും.
കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റിലായ അസ്കർ അലി (26) റിമാൻഡിൽ തുടരുകയാണ്. അന്വേഷണത്തിന്റെ...
കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കാസർകോട് അമീബിക് മസ്തിഷ്ക്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടി സ്വദേശി എം മണികണ്ഠൻ (38) ആണ് മരിച്ചത്.കഴിഞ്ഞ രണ്ട് ആഴ്‌ചയോളമായി കാസർകോട് ഗവ.ജനറൽ ആശുപ്രതിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു.
മുംബൈയിൽ കടയിൽ ജോലി ചെയ്‌തിരുന്ന മണികണ്ഠൻ പനിയും വിറയലും...
ഉപ്പള: ഉപ്പള ടൗണിൽ നിലവിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഫ്ലൈ ഓവർ ഉപ്പള മുതൽ കൈക്കമ്പ വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ അബ്ദുൽ റഹ്മാൻ കമ്മിറ്റി ചെയർമാനും മുസ്താക്ക് ഉപ്പള കൺവീനറും സതീഷ് സിറ്റി ഗോൾഡ് ട്രഷററും ആയിട്ടുള്ള കമ്മിറ്റി ആണ് രൂപീകരിച്ചിട്ടുള്ളത്.
വൈസ് ചെയർമാൻമാരായി ഹനീഫ്...
ബെംഗ്ളൂരു: അർജുനടക്കം മൂന്ന് പേർക്കായുളള തെരച്ചിലിൽ നടക്കുന്ന ഷിരൂരിൽ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. പൊലീസ് താൻ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും അതിനാൽ മടങ്ങുകയാണെന്നും ഈശ്വർ മാൽപെ പറഞ്ഞു. അധികം ഹീറോ ആകേണ്ടെന്ന് പൊലീസ് തന്നോട് പറഞ്ഞു. തെരച്ചിൽ വിവരങ്ങൾ ആരോടും പറയരുതെന്നാണ് ആവശ്യപ്പെടുന്നത്. ഇനി ജില്ലാ ഭരണകൂടം...
കാസർകോട് : ലഹരി ഉത്പന്നങ്ങളുടെ വിപണനവും ഉപയോഗവും ഇല്ലാതാക്കുന്നതിനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്. ഒരുമാസത്തിനിടെ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ 136 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 140 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ പറഞ്ഞു. ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 20 വരെയുള്ള കണക്കുകളാണിത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള (10 ഗ്രാമിന്...
ദോഹ: വിമാന യാത്രക്കാർക്ക് പുതിയ നിർദേശവുമായി ഖത്തർ എയർവേയ്സ്. ബാഗിൽ പേജറും വാക്കിടോക്കിയും കൊണ്ട് വരുന്നത് ഖത്തർ എയർവേയ്സ് നിരോധിച്ചു. ലെബനനിലെ പേജർ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലാണ് നിരോധനം. ബെയ്റൂട്ട് റാഫിക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്കാണ് പുതിയ നിർദേശം.
യാത്രക്കാരുടെ കെെവശമോ ഹാൻഡ് ലഗേജിലോ കാർഗോയിലോ ഈ വസ്തുക്കൾ അനുവദിക്കില്ലെന്ന് ഖത്തർ...
കാസര്‍കോട്: ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണു പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. മഞ്ചേശ്വരം, കടമ്പാറിലെ ഹാരിസിന്റെ ഒരു വയസ്സും രണ്ടു മാസവും പ്രായമുള്ള മകള്‍ ഫാത്തിമയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. ഫാത്തിമ വീട്ടിലെ മറ്റു കുട്ടികള്‍ക്കൊപ്പം അയല്‍വീട്ടിലേയ്ക്ക് കളിക്കാന്‍ പോയതായിരുന്നു. പിന്നീട് തനിച്ച് വീട്ടില്‍ തിരിച്ചെത്തി. വീട്ടുകാര്‍ നല്‍കിയ നാരങ്ങാ വെള്ളം കുടിച്ച ശേഷം...
ബെംഗളൂരു: ന്യൂനപക്ഷ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ. ജഡ്ജിയുടെ പരാമർശം വിവാദമായതിന് പിന്നാലെ സുപ്രിംകോടതി റിപ്പോർട്ട് തേടിയിരുന്നു. തുടർന്നാണ് ജസ്റ്റിസ് ശ്രീശാനന്ദ വാർത്താക്കുറിപ്പിലൂടെ ക്ഷമാപണം നടത്തിയത്. വിവാദ പരാമർശത്തിൽ കർണാടക ഹൈക്കോടതിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രജൂഡ് ആവശ്യപ്പെട്ടിരുന്നു.
പടിഞ്ഞാറൻ ബെംഗളൂരുവിലെ ഗോരി പാല്യ...
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...