മംഗളൂരു: ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിക്ക് നേരെ വധഭീഷണി മുഴക്കിയ വ്യക്തിക്കെതിരെ കേസെടുത്ത് മംഗളൂരു പൊലീസ്. എ.കെ സിദ്ദീഖ് എന്ന വ്യക്തിക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
തലയറുക്കുമെന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള ഭീഷണി. നേരത്തെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരെ എ.പി അബുദുള്ളക്കുട്ടി അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിക്കെതിരെ വധഭീഷണി ഉയര്‍ന്നത്. തന്റെ പരാതിയില്‍ കേരളത്തിലെ പൊലീസ് കേസെടുക്കാത്തതിനാലാണ്...
ഉപ്പള: ഡോക്ടർ ഹോസ്പിറ്റലിന്റെ ഉപ്പള യൂണിറ്റ് പ്രൊജക്റ്റ് ആരംഭിച്ചു. ചടങ്ങ് മുൻ പ്രതിപക്ഷ നേതാവും ഹരിപ്പാട് എം.എൽ എയുമായ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ്, ഉദുമ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റിസാന സാബിർ, ബി.ജെ.പി കാസറകോട് ജില്ലാ സെക്രട്ടറി വിജയ റായ്...
തിരുവനന്തപുരം: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ ബുക്കിങ് ആരംഭിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യം വ്യക്തമാക്കിയത്.
ബുധനാഴ്ചകളില്‍ കോഴിക്കോട് നിന്ന് റിയാദിലേക്കും വ്യാഴാഴ്ചകളില്‍ തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്കും സര്‍വീസുകള്‍ ഉണ്ടാകും. കൊച്ചി-റിയാദ്-കണ്ണൂര്‍-കൊച്ചി സര്‍വീസുകള്‍ ശനിയാഴ്ചയും കൊച്ചി-റിയാദ് സര്‍വീസുകള്‍ തിങ്കളാഴ്ചയും ആയിരിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
വെള്ളിയാഴ്ചകളില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിങ്കൾ മുതൽ രാത്രി 10 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ.
പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താൻ ഇന്ന് ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. നേരത്തെ ജനസംഖ്യ...
ന്യൂഡല്‍ഹി : നേരത്തെ കോവിഡ് ബാധിതരായ ശേഷം കോവാക്‌സിന്റെ ആദ്യ ഡോസ് എടുത്തിട്ടുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്തവരുടെ അതേ രോഗ പ്രതിരോധശേഷിയെന്ന് ഐ.സി.എം.ആര്‍ പഠനം. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ എന്നിവരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്.
കോവിഡ് നേരത്തെ ബാധിച്ച ശേഷം കോവാക്സിന്റെ ഒറ്റ ഡോസ് എടുക്കുന്നവര്‍ക്ക് കോവാക്സിന്‍ രണ്ട് ഡോസ് എടുത്തവരുടെ (ഇതുവരെ രോഗബാധിതരാവാത്തവര്‍) സമാന പ്രതിരോധ ശേഷി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂര്‍ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസര്‍ഗോഡ് 521 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
ഉപ്പള: (mediavisionnews.in)ദേശീയപാത വികസനത്തിന്റെ ഭാഗമായി തലപ്പാടി മുതല്‍ ചെര്‍ക്കള വരെ പാതയോരത്തുള്ള റോഡു വക്കിലെ മരങ്ങള്‍ മുറിച്ചു മാറ്റിത്തുടങ്ങി. ഇന്നലെ തലപ്പാടിയില്‍ നിന്നാണ് ദേശീയ പാതയോരത്തെ മരങ്ങള്‍ മുറിച്ചു നീക്കി തുടങ്ങിയത്. ചെങ്കള വരെയുള്ള മരങ്ങള്‍ രണ്ട് മാസത്തിനകം മുറിച്ചുമാറ്റുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ജനങ്ങള്‍ക്കും, വാഹനങ്ങള്‍ക്കും പ്രയാസങ്ങളുണ്ടാകാത്ത രീതിയിലായിരിക്കും മരങ്ങള്‍ മുറിക്കുക.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങളും...
രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. ബി.എച്ച് അഥവാ ഭാരത് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ രാജ്യത്ത് എവിടെയും ഉപയോഗിക്കാം.
നിലവില്‍ ഓരോ സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ സ്ഥിരമായി മറ്റിടങ്ങളിലേക്കു കൊണ്ടുപോവുമ്പോള്‍ റീ റജിസ്‌ട്രേഷന്‍ ആവശ്യമാണ്. ഇത് ഒഴിവാക്കാനാണ് ബിഎച്ച് സീരീസ്. വാഹന ഉടമക്ക് താല്‍പര്യമുണ്ടെങ്കില്‍ ഈ...
മധുര: ദോശക്കടയ്ക്ക് ഹിന്ദു പേര് നല്‍കിയതിന് അക്രമം അഴിച്ചുവിട്ട് ഹിന്ദുത്വവാദികള്‍. ഉത്തര്‍പ്രദേശിലെ മധുര വികാസ് ബസാറിലാണ് മുസ്ലിങ്ങളുടെ ദോശക്കടക്ക് ഹിന്ദു പേരിട്ടതിനെ തുടര്‍ന്നാണ് ഹിന്ദുത്വവാദികള്‍ അക്രമം അഴിച്ചുവിട്ടത്.
ഏതാനും ചെറുപ്പക്കാര്‍ നടത്തിവരുന്ന ദോശക്കടയിലേക്കാണ് വീഡിയോ ചിത്രീകരിച്ചുകൊണ്ട് അക്രമികള്‍ എത്തിയത്. ‘ശ്രീനാഥ് ദോശ കോര്‍ണര്‍’ എന്ന പേരിനെ ചൊല്ലി കടക്കാരുമായി സംഘം തര്‍ക്കിക്കുകയും ചെയ്തു.
‘ഇക്കണോമിക് ജിഹാദ്’ ആണ്...
കോട്ടയം: പിപിഇ കിറ്റിലെത്തി എംജി സര്‍വകലാശാല ബിരുദ പരീക്ഷയെഴുതി
ഒന്നാം റാങ്ക് നേടി ഫാത്തിമ മറിയം. പെരുമ്പാവൂര്‍ മാര്‍ തോമ കോളജ് വിദ്യാര്‍ഥിയാണ്
ഫാത്തിമ മറിയം.
സമ്പര്‍ക്കവിലക്കില്‍ കഴിയവേ പിപിഇ കിറ്റിലെത്തി പരീക്ഷയെഴുതിയാണ് ഫാത്തിമ മറിയം ഈ നേട്ടം സ്വന്തമാക്കിയത്.
മാര്‍ തോമ കോളജിലെ ബിഎ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി വിഭാഗം വിദ്യാര്‍ഥിയാണ് ഫാത്തിമ മറിയം. പ്രാദേശിക ചരിത്ര രചനാ...
ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...