അബ്ദുള്ളക്കുട്ടിക്കെതിരെ വധഭീഷണി; കേസെടുത്ത് മംഗളൂരു പൊലീസ്; കേരള പൊലീസ് കേസെടുത്തില്ലെന്ന് ആരോപണം

0
288

മംഗളൂരു: ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിക്ക് നേരെ വധഭീഷണി മുഴക്കിയ വ്യക്തിക്കെതിരെ കേസെടുത്ത് മംഗളൂരു പൊലീസ്. എ.കെ സിദ്ദീഖ് എന്ന വ്യക്തിക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

തലയറുക്കുമെന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള ഭീഷണി. നേരത്തെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരെ എ.പി അബുദുള്ളക്കുട്ടി അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിക്കെതിരെ വധഭീഷണി ഉയര്‍ന്നത്. തന്റെ പരാതിയില്‍ കേരളത്തിലെ പൊലീസ് കേസെടുക്കാത്തതിനാലാണ് മംഗളൂരു പൊലീസില്‍ പരാതി നല്‍കിയതെന്ന് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു.

എ.കെ. സിദ്ദിഖ് നാട്ടിലുണ്ടോ വിദേശത്താണോ എഫ്.ബി അക്കൗണ്ട് വ്യാജമാണോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ലോകത്തിലെ ആദ്യ താലിബാന്‍ നേതാവായിരുന്നു വാരിയംകുന്നത്തെന്ന് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞത്. കണ്ണൂരില്‍ യുവമോര്‍ച്ചയുടെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഈ പരാമര്‍ശം.

‘മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ല, ഹിന്ദു വേട്ടയായിരുന്നു,’ എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിക്കെതിരെ വധഭീഷണി ഉയര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here