നീണ്ട ഇടവേളക്കു ശേഷം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. പതിവ് സമയമായിരുന്ന വൈകീട്ട് ആറുമണിക്കാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. നിയമസഭാ സമ്മേളനം ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പതിവ് പത്രസമ്മേളനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ നിയമസഭാ സമ്മേളനം അവസാനിച്ചതിന് ശേഷവും മുഖ്യമന്ത്രി ഏറെ നാളായി പത്രസമ്മേളനം നടത്തുന്നുണ്ടായിരുന്നില്ല.
കേരളത്തില്‍ കൊവിഡ് വ്യാപകമാവുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി...
കോവിഡ് നിയന്ത്രിക്കാൻ അഞ്ച് നിർദേശങ്ങളുമായി കേരളത്തിന് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത്. നിർദ്ദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ അയൽ സംസ്ഥാനങ്ങളിലടക്കം രോഗം പടരുമെന്ന് കത്തിൽ പറയുന്നു. രോഗം ബാധിക്കുന്നയാളുടെ സമ്പർക്ക പട്ടികയിലുള്ള 25 പേരെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കണമെന്നും കത്തിൽ നിർദേശമുണ്ട്. സംസ്ഥാനത്ത് രോഗസ്ഥിരീകരണ നിരക്ക് കൂടുതലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് നിരക്ക്...
ബെംഗളൂരു: മൈസൂരു കുട്ടബലാത്സംഗ കേസില്‍ നാലുപേരെ കസ്റ്റഡിയിൽ എടുത്തതായി വിവരം. തമിഴ്‍നാട്ടില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചാമുണ്ഡി മലയടിവാരത്തെ പാറക്കെട്ടില്‍ ഇരുന്ന് സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഒരു സംഘം കൂട്ടബലാത്സംഗം ചെയ്തത്. മഹാരാഷ്ട്ര സ്വദേശികളായ ഇരുവരോടും സംഘം പണം ആവശ്യപ്പെട്ടത് സുഹൃത്ത് എതിര്‍ത്തതോടെ ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ...
തിരുവനന്തപുരം: വിവാഹ വാർഷിക ദിനത്തിൽ ഭർത്താവുമായി സഞ്ചരിക്കുകയായിരുന്ന യുവതി ബൈക്കപകടത്തിൽ മരിച്ചു. നൊമ്പരമായി ഫേസ്‌ബുക്ക് പോസ്റ്റ്. മംഗലപുരം വാലിക്കോണം വെയിലൂർ ചീനി വിള തൊടിയിൽ വീട്ടിൽ രാഹുലിന്റ ഭാര്യ അർച്ചന (26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ പൗഡിക്കോണം റോഡിൽ തേരിവിള ജംഗ്ഷനു സമീപമായിരുന്നു അപകടം.
ഭർത്താവ് രാഹുലുമായി ബൈക്കിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ...
മുംബൈ ∙ വിഡിയോ ഗെയിം പബ്ജി കളിക്കാൻ ഓൺലൈൻ ഇടപാടിലൂടെ 10 ലക്ഷം രൂപ ചെലവാക്കിയതിന് മാതാപിതാക്കൾ ശാസിച്ചതിനെ തുടർന്ന് 16 വയസ്സുകാരൻ വീടുവിട്ടു പോയി. മുംബൈയിലെ ജോഗേശ്വരിയിലാണ് സംഭവം. കാണാതായ കൗമാരക്കാരനെ വ്യാഴാഴ്ച ഉച്ചയോടെ അന്ധേരിയിലെ മഹാകാളി ഗുഹയ്ക്കടുത്തുനിന്ന് പൊലീസ് കണ്ടെത്തി മാതാപിതാക്കൾക്കൊപ്പം തിരിച്ചയച്ചു.
ബുധനാഴ്ച വൈകിട്ട് കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പൊലീസിനെ...
ന്യൂഡൽഹി ∙ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് സംഘത്തിന് വിവരം ലഭിച്ചെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. കാബൂള്‍ വിമാനത്താവളത്തിനു സമീപത്തെ ബോംബ് സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച ഭീകരസംഘം ഇന്ത്യയെയും ഉന്നമിടുന്നതായാണു വിവരം.
അഫ്ഗാനിൽ ചുവടുറപ്പിച്ചു കഴിഞ്ഞാൽ ഇസ്‍ലാമിക് സ്റ്റേറ്റ് ഖൊറാസാൻ എന്ന ഭീകര സംഘടന മധ്യ ഏഷ്യയിലേക്കും പിന്നീട്...
സന്ദേശങ്ങള്‍ അയയ്ക്കുന്നതിനായി ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചാരം നേടിയ അപ്ലിക്കേഷനാണ് വാട്സാപ്പ്. ആദ്യകാലങ്ങളില്‍ മൊബൈല്‍ ഫോണില്‍ മാത്രം ഉപയോഗിക്കാന്‍ സാധിച്ചിരുന്ന വാട്സാപ്പ് ഇപ്പോള്‍ ഡെസ്‌ക്ടോപ്പിലും ഉപയോഗിക്കാന്‍ സാധിക്കുന്നു. ഉപയോക്തൃ അനുഭവം വീണ്ടും മികച്ചതാക്കാന്‍ വാട്സാപ്പ് അതിന്റെ സവിശേഷതകള്‍ മെച്ചപ്പെടുത്തുന്നത് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഓഡിയോകളുടെ വേഗത ത്വരിതപ്പെടുത്തല്‍, ഒരിക്കല്‍ മാത്രം കാണാന്‍ കഴിയുന്ന ഫോട്ടോകളും വീഡിയോയും...
നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിലെ കളത്തറയിൽ 'കളക്ടർ" എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഒരാളേയുള്ളു. കാവനം പുറത്തുവീട്ടിൽ തെങ്ങുകയറ്റക്കാരനായ ജനാർദനൻ നായർ. ആരോടും തട്ടിക്കയറി സംസാരിക്കുന്നതാണ് പ്രകൃതം. പറയുന്നത് മറ്റുള്ളവർ അംഗീകരിച്ചുകൊള്ളണം. അല്ലെങ്കിൽ മട്ടും മാതിരിയും മാറും. എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാനാവില്ല.
വീട്ടിലും സ്ഥിരമായി വഴക്കാണ്. വാർദ്ധക്യത്തിന്റെ അവശത അലട്ടുന്ന ജനാർദനനും ഭാര്യ വിമലയും ഇളയ മകൻ ചുമട്ടുതൊഴിലാളിയായ...
മൈസൂരു: കര്‍ണാടകയെ ഞെട്ടിച്ച മൈസൂരു കൂട്ടബലാത്സക്കേസിൽ അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്കെന്ന് സൂചന. മൈസൂരിലെ പ്രധാന ടൂറിസം കേന്ദ്രമായ ചാമുണ്ഡി ഹിൽസിൽ വച്ച് വിദ്യാര്‍ത്ഥിനിയേയും ആണ്‍സുഹൃത്തിനേയും ആക്രമിക്കുകയും വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സഗം നടത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിലെ അന്വേഷണമാണ് മലയാളികളിലേക്ക് നീങ്ങുന്നത്.
സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തത് കര്‍ണാടകയിൽ വലിയ ജനരോഷം...
ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...